പെസഹാ എന്ന വാക്കിന്റെ അർത്ഥം “കടന്നുപോകൽ “എന്നാണ്. തന്റെ സഹന മരണോത്ഥാനങ്ങളിലൂടെയാണ് ഈശോ തന്റെ പിതാവിന്റെ പക്കലേക്ക്. കടന്നുപോയത്. തന്റെ പിതാവിന്റെ പക്കലേക്കുള്ള (പെസഹ) കടന്നുപോകൽ മുന്നിൽ കണ്ടുകൊണ്ടാണോ ഓരോ നിമിഷവും അവിടുന്ന് ജീവിച്ചത്. ലൂക്ക 22: 15ൽ അവിടുന്ന് പറയുന്നു :” പീഡനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടു കൂടെ ഈ പെസഹ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു. പെസഹാ ഭക്ഷണത്തെക്കുറിച്ച് പരി ചിന്തിക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം യഹൂദരുടെ ആചാരപ്രകാരമുള്ള സാധാരണ പെസഹാ ഭക്ഷണം ആയിരുന്നില്ല ഇത്. ഈ ലോകത്തുള്ള ഈശോയുടെ പെസഹാ ഭക്ഷണത്തിന്റെ അവസാന അവസരമാണിത്. ഈശോയും അപ്പോസ്തലന്മാരും മാത്രമുള്ള സവിശേഷമായ തന്റെ സവിശേഷ പെസഹായാണിത്. താൻ പങ്കെടുത്തിട്ടുള്ള മുൻ പെസഹകളുടെയും (7 എന്ന് ലൂക്കായുടെ കണക്ക് )12:9-17ൽ കാണുന്ന “അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു കൊടുത്തതിന്റെയും ഉത്ഥിതനായ ഈശോ, ശിഷ്യന്മാർ നൽകിയ അപ്പമെടുത്ത് ആശീർവദിച്ചു, മുറിച്ച് അവർക്ക് തന്റെ ശരീരമാക്കി നൽകാൻ ഇരിക്കുന്നതിന്റെയും (ലൂക്ക 24:30) മുൻകൂർ സാക്ഷാത്കാരവും ആണ്.
പെസഹാ വിമോചനത്തിന്റെ (വീണ്ടെടുപ്പിന്റെ) അനുസ്മരണമാണ് ; ഒപ്പം രക്ഷയുടെയും. പെസഹ പൂർത്തിയാത് വീണ്ടെടുപ്പ് പൂർത്തിയാകുമ്പോഴാണ്. അതാണ് ദൈവരാജ്യത്തിന്റെയും പൂർത്തീകരണം. മനുഷ്യ പുത്രന്റെ രണ്ടാമത്തെ ആഗമനത്തിൽ കൈവരുന്ന സമ്പൂർണ്ണ വീണ്ടെടുപ്പിന്റെ മുന്നാസ്വാദനമാണ് ഇത്.
ഈശോയുടെ പെസഹായുടെ (മരണത്തിന്റെ )രക്ഷാകരമായ അർത്ഥം സുവ്യക്തമാണ്. ഈ മാനം മുൻനിർത്തിയും പെസഹായെ മിശിഹാ പുനർവ്യാഖ്യാനിച്ചു. മത്തായി എഴുതുന്നു: “അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, ഈശോ അപ്പമെടുത്ത് ആശീർവദിച്ചു, മുറിച്ചു ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് അരുളി ചെയ്തു : വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രം എടുത്ത് കൃതജ്ഞത സ്തോത്രം ചെയ്ത് അവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു :” നിങ്ങളെല്ലാവരും ഇതിൽ നിന്ന് പാനം ചെയ്യുവിൻ. ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടി യുടെതുമായ എന്റെ രക്തമാണ് “(മത്താ.26-28).” എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ “(ലൂക്ക 22:19)