“എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. മത്തായി 12 : 6
“അവിടുത്തെ ആലയത്തെ കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങി കളഞ്ഞു. അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെ മേൽ നിപതിച്ചു” സങ്കീ.69: 9 ;യോഹ 2:17, റോമാ 15:3) എന്ന വചനം ഈശോയിൽ പൂർത്തിയാക്കപ്പെട്ടതായി യോഹന്നാൻ ശ്ലീഹാ വിശദീകരിക്കുന്നു:
“യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും.
യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ?
എന്നാല്‍, അവന് പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.
അവന് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്മാര് അവന് ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ചവച നവും വിശ്വസിക്കുകയും ചെയ്തു.
യോഹന്നാന് 2 : 19-22
സകല ജനങ്ങൾക്കുമായി തുറക്കപ്പെട്ട ‘മഹാനവീന ദൈവാലയം’ ഈശോമിശിഹായാണ്. അവിടുന്നിൽ മനുഷ്യർക്കും യഥാർത്ഥ ദൈവാരാധന സാധിതമായി. യഹൂദരോട് താൻ ആകുന്ന ദൈവാലയത്തെ അവർ നശിപ്പിക്കുമെന്നും മൂന്നാം ദിവസം താൻ ഉത്ഥാനം ചെയ്യുമെന്നും ഈശോ പ്രവചിച്ചിരുന്നല്ലോ .’ പുനരുദ്ധരിക്കും’ എന്ന് അവിടുന്ന് പറഞ്ഞത് തന്റെ പുനരുദ്ധാനത്തെക്കുറിച്ച് ആണെന്ന് ശിഷ്യർ പിന്നീട് തിരിച്ചറിഞ്ഞു. ” ഇതാ, ദൈവാലയത്തെക്കാൾ ശ്രേഷ്ഠമായ ഒന്ന് നിങ്ങളെ മധ്യേ ഉണ്ട് “എന്നും ഈശോ സ്വയം പരിചയപ്പെടുത്തുന്നുണ്ടല്ലോ. അവിടുന്ന് തന്റെ ശരീരരക്തങ്ങൾ ബലിയായി അർപ്പിച്ച മഹാ പുരോഹിതനും ബലിയും ദൈവലയവുമാണ്. അവിടുന്ന് ദൈവപുത്രനായ മിശിഹായാണ്. ആ നിലയിൽ ദൈവാലയ പൗരോഹിത്യ സങ്കല്പങ്ങൾ അവിടുന്ന് പൂർത്തീകരിക്കപ്പെട്ടതായി തിരുവചനം വ്യക്തമാക്കുന്നുമുണ്ട്.
താൻ ദൈവാലയത്തെക്കാൾ വലിയവൻ ആണെന്നും അവിടുന്ന് സമർത്ഥിച്ചു. അവിടുന്ന് സകലത്തിന്റെയും കർത്താവായ മനുഷ്യ പുത്രനാണ്. ഈശോ തന്റെ ദൈവത്വ വും മനുഷ്യത്വവും ഒരുമിച്ച് വ്യക്തമാക്കാൻ സ്വയം ഉപയോഗിക്കുന്ന പേരാണ് ‘മനുഷ്യപുത്രൻ ‘. അവിടുന്ന് മത്തായി 12 :8.” എന്തെന്നാൽ,മനുഷ്യ പുത്രൻ സാബത്തിന്റെയും കർത്താവാണ്.”അവിടുന്ന് ബലി അല്ല കരുണയാണ് ആഗ്രഹിക്കുന്നതെ’ന്ന്( ഹോസി.6:4 പരാമർശിച്ചുകൊണ്ട് അവിടുന്ന് സ്ഥാപിക്കുന്നു. ഈശോ താൻ ദൈവമാണെന്ന് സ്ഥാപിക്കുന്ന പ്രസ്താവന ഇനിയും പലതും ദൈവവചനത്തിൽ ഉണ്ട്