ഈശോമിശിഹായുടെ സാദൃശ്യത്തിലേക്കുള്ള രൂപാന്തരീകരണത്തെപ്പറ്റി പുതിയനിയമത്തിൽ പല പരാമർശങ്ങളുമുണ്ട്. ഉദാഹരണത്തിന് റോമാ 8: 29ൽ നാം വായിക്കുന്നു. “തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാകാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു.ഇതു തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകാൻ വേണ്ടിയാണ്”. ഈശോമിശിഹാ പിതാവിന്റെ സ്വയാവിഷ്ക്കരണമാണ്.ദൈവശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഒന്നാണിത്.പിതാവുമായുള്ള മുഖാമുഖ ദർശനമാണ് സ്വർഗ്ഗീയാനന്ദം. മിശിഹായുടെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെട്ടാൽ നാം ഈ സ്വർഗ്ഗീയാനന്ദം സ്വായാത്തമാക്കുമെന്നുള്ളത് തീർച്ച.
കൂദാശകളിൽ, വിശിഷ്യാ, പരിശുദ്ധ കുർബാനയിൽ ദൈവദർശനം, മിശിഹാ ദർശനം സംസാധ്യവും അനായാസവുമാവുന്നു. ഇവിടെയാണ് വിശുദ്ധി നമുക്ക് അത്യന്താപേക്ഷിതമാവുന്നത്, അനിവാര്യമാകുന്നത്. പല സങ്കീർത്തനങ്ങളിലും ഇതിന്റെ അനുരണനങ്ങളുണ്ട്. സുവിദിതമായ പതിനഞ്ചാം സങ്കീർത്തനത്തിൽ തുടങ്ങാം.
“കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ആരു വസിക്കും?അങ്ങയുടെ വിശുദ്ധഗിരിയില്‍ആരു വാസമുറപ്പിക്കും?
നിഷ്കളങ്കനായി ജീവിക്കുകയുംനീതിമാത്രം പ്രവര്ത്തിക്കുകയുംഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്;
പരദൂഷണം പറയുകയോസ്നേഹിതനെ ദ്രോഹിക്കുകയോഅയല്ക്കാരനെതിരേ അപവാദംപരത്തുകയോ ചെയ്യാത്തവന്;
ദുഷ്ടനെ പരിഹാസ്യനായി കരുതുകയുംദൈവഭക്തനോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്;
കടത്തിനു പലിശ ഈടാക്കുകയോ നിര്ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്; ഇങ്ങനെയുള്ളവന് നിര്‍ഭയനായിരിക്കും.
സങ്കീ.15 : 1-5.
“ദൈവമേ, എന്നെ കാത്തുകൊള്ളണമേ!ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്മുന്പിലുണ്ട്;അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയുംഅന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു.എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
(സങ്കീ. 16 : 1,8,9).
” കർത്താവേ, അങ്ങയുടെ കൂടാരത്തിൽ
ആര് വസിക്കും. അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആര് വിശ്രമിക്കും”(സങ്കീ 15:1).” കർത്താവ് എപ്പോഴും എന്റെ കൺമുമ്പിൽ ഉണ്ട്.അതിനാൽ എന്റെ ഹൃദയം ആനന്ദിക്കുകയും അന്തരംഗം സന്തോഷഭരിതം ആവുകയും ചെയ്യുന്നു (സങ്കീ 16: 8,9).
വെളിപാടു പുസ്തകത്തിൽ സ്വർഗീയ ജെറുസലേം അവതരിപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു:” അവിടുത്തെ ദാസര്‍ അവിടുത്തെ ആരാധിക്കും. അവർ അവിടുത്തെ മകുടം ദർശിക്കും (വെളി.22: 3, 4 ). തിരുവചനങ്ങളെല്ലാം സൂചിപ്പിക്കുന്നതു മിശിഹാദർശനവും അതിലൂടെയുള്ള ദൈവദർശനവും ദൈവവുമായുള്ള അഗാധമായ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും തലത്തിലാണെന്നതാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള കൂട്ടായ്മയിലുള്ള ദൈവഭക്തന്റെ ഭാഗഭാഗിത്വം തന്നെയാണത്.
ഇപ്പോൾ നിഗൂഢമായിരിക്കുന്ന, മറഞ്ഞിരിക്കുന്ന, നമ്മുടെ ദൈവപുത്രത്വത്തിന്റെ മഹത്വം നിത്യതയിൽ പ്രത്യക്ഷമാകും. ഇപ്പോൾ ദൈവപുത്രനിലുള്ള വിശ്വാസത്തിലൂടെ നാം അവിടുത്തെ പുത്രത്വത്തോട് സദൃശ്യരായി തീരുന്നുവെങ്കിൽ, അപ്പോൾ മറഞ്ഞിരിക്കുന്ന നമ്മുടെ പുത്രത്വത്തിന്റെ മഹത്വം പ്രത്യക്ഷമാവുകയും ചെയ്യും.ഇപ്പോൾ ദൈവപുത്രനിലുള്ള വിശ്വാസത്തിലൂടെ അവിടുത്തെ പുത്രത്വത്തോട് നാം സാദൃശ്യരായി തീരുന്നെങ്കിൽ, അപ്പോൾ ദൈവപുത്രന്റെ നേരിട്ടുള്ള ദർശനത്തിലൂടെ, അവിടുത്തെ പുത്രത്വത്തിന്റെ മഹത്വത്തിൽ നാം പങ്കുചേരും. ഈ പ്രത്യാശയാണ് പരിശുദ്ധിയിൽ ദൈവപുത്രനായി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്
(1 യോഹ. 3 ).
ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ സ്നേഹ സമ്മാനമാണ് ദൈവപുത്രത്വം.തന്റെ സ്വന്തം ജീവനിൽ പങ്കുചേരാനും തന്റെ സ്വന്തം പുത്രരാകാനുമാണ് ദൈവം മനുഷ്യനെ ക്ഷണിക്കുന്നത്. നമ്മുടെ മാമോദിസയിലൂടെയാണ് ഇത് സംഭവിക്കുക. അതു കൊണ്ടു സഭ ദൈവമക്കളുടെ കുടുംബമാണ്. ഈ കുടുംബാംഗങ്ങളുടെ മുഖമുദ്രയോ വിശുദ്ധിയും. ദൈവം പരിശുദ്ധനായിരിക്കുന്നതുകൊണ്ട് ദൈവമക്കളും പരിശുദ്ധരായിരിക്കണം. അതേസമയം പാപബദ്ധരായ മനുഷ്യരുടെ കുടുംബമാണ് സഭ. അതുകൊണ്ടാണ് ക്രൈസ്തവജീവിതം നിരന്തരമായ ഒരു ആത്മീക സമരമാകുന്നത്. ഇവിടെ വിജയം കൈവരിക്കാൻ നമ്മെ സഹായിക്കുന്നത് കൗദാശിക ജീവിതം, ദൈവവചനം, പരസ്നേഹ പ്രവർത്തികൾ, ദൈവികമാനുഷ്യ പുണ്യങ്ങൾ തുടങ്ങിയവയാണ്.