നമ്മുടെ രക്ഷയെപ്രതി മിശിഹാ സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അവിടുത്തെ അനന്തര മഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന മിശിഹായുടെ ആത്മാവും മുൻകൂട്ടി പ്രവഹിച്ചിരുന്നു. ആകയാൽ നിങ്ങൾ മാനസികമായി ഒരുങ്ങി സമചിത്തത ഉള്ളവരായിരിക്കുവിൻ. ഈശോമിശിഹായുടെ പ്രത്യാഗമനത്തിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശ അർപ്പിക്കുവിൻ. വ്യർത്ഥാഭിമാനത്തിനും വ്യാമോഹങ്ങൾക്കും വഴങ്ങാതിരിക്കുവിൻ. മിശിഹായുടെ അനുസരണയുള്ള മക്കൾ ആയിരിക്കുവിൻ. നിങ്ങളെ വിളിച്ചവൻ (ദൈവം ) പരിശുദ്ധൻ ആയിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും പരിശുദ്ധരായിരിക്കുവിൻ. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. “ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ” എന്ന് എഴുതപ്പെട്ടിരിക്കുന്നു.
ഓരോരുത്തരുടെയും പ്രവർത്തികൾക്കനുസരിച്ച് അനുസൃതം വിധിക്കുന്നവനെയാണ് നിങ്ങൾ വിധാതാവെന്നു എന്ന് വിളിക്കുന്നതെങ്കിൽ നിങ്ങളുടെ ഈ പ്രവാസകാലത്ത് ദൈവഭയമുള്ളവരായി ജീവിക്കുവിൻ. ” നിങ്ങൾ വീണ്ടെടുക്കപ്പെട്ടതു നശ്വരമായ വെള്ളിയോ സ്വർണമോ കൊണ്ടല്ല എന്ന് നിങ്ങൾ അറിയുന്നുവല്ലോ.കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതുപോലുള്ള മിശിഹായുടെ അമൂല്യരക്തം കൊണ്ടത്രേ. അവൻ ആകട്ടെ ലോക സ്ഥാപനത്തിനു മുമ്പ് തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാന കാലത്ത് വെളിപ്പെടുത്തപ്പെട്ടവനുമാണ്. അവനെ മരിച്ചവരിൽ നിന്നും ഉയർപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ദൈവത്തിൽ അവൻ (മിശിഹാ) മൂലം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശവും അവൻ മൂലമായിരിക്കുകയും ചെയ്യുന്നു (1പത്രോ.1:18-21)
വലിയ മുക്കുവൻ തുടരുന്നു:സത്യത്തോടുള്ള വിധേയത്വംവഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിന്‍.
നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തില്‍ നിന്നല്ല; അനശ്വരമായ ബീജത്തില്‍ നിന്നാണ് – സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്ന്.
എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുല്ക്കൊടികള് വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു.
എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
(1 പത്രോസ് 1 : 22-25)
ഇരുപത്തിമൂന്നാം വാക്യത്തിൽ ശിഷ്യപ്രധാനൻ ഉപയോഗിക്കുന്ന “അനശ്വരമായ ബീജം” എന്തെന്ന് അവൻ തന്നെ വ്യക്തമാക്കിയിരിക്കുന്നു.
” സജീവവും സനാതനവുമായ ദൈവവചനം”.
ദൈവവചനത്തിന്റെ 2 പ്രധാന സവിശേഷതകളാണ് “സജീവവും”, “സനാതനവും”എന്നിവ.
ഹെബ്ര 4:2 ചേർത്തു വായിക്കാൻ വായനക്കാരെ നിർബന്ധിതരാക്കുന്നു.” ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വലവും ആണ്. ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധി ബന്ധങ്ങളിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.