അമൂല നിധി വിശ്വാസിയുടെ അല്ല

Fr Joseph Vattakalam
3 Min Read

മനുഷ്യൻറ്റെ എറ്റം വലിയ നിധിയാണ് വിശുദ്ധി.സ്വന്തം പരിശ്രമം കൊണ്ടേ ഇത് കൈവരുകയുളളു.മൺപാത്രത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിധിയാണിത്.ഒരുനിമിഷംകൊണ്ട് ഈ മൺപാത്രം തകർന്നു പോകാം.ബോധപൂർവ്വമായ മന:പൂർവ്വമുളള ഒരു ചിന്ത, നോട്ടം സ്പർശനം കൊണ്ടെല്ലാം ഇതു നഷ്ടപ്പെടാം. വിശുദ്ധി ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിച്ചവരാണ് വിശുദ്ധർ.2തെസ 2:13-17ൽ പൗലോസ് ശ്ലീഹാ എങ്ങനെയാണ് വിശുദ്ധീകരണം നമ്മളിൽ നടക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്എന്നാല്‍, കര്‍ത്താവിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്‌മാവുമുഖേനയുള്ള വിശുദ്‌ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്‌ഷയ്‌ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു.

അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവും, നമ്മെസ്‌നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്‌ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും

എല്ലാ സത്‌പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്‌തിപ്പെടുത്തുകയും ചെയ്യട്ടെ.

2 തെസലോനിക്കാ 2 : 13-17

വിശുദ്ധി ദൈവത്തിൻറെ പരിശുദ്ധിയിലുള്ള പങ്കുചേരൽ ആണെന്ന് എബ്രായ ലേഖനം വ്യക്തമാക്കുന്നു. ദൈവം നമ്മെ പരിശീലിപ്പിക്കുന്നത് നമ്മുടെ നന്മയ്ക്കും അവിടുത്തെ പരിശുദ്ധിയിൽ പങ്കുചേരുന്നതിന് വേണ്ടിയും വേണ്ടിയാണ് (ഹെബ്ര 12:10).

തുടർന്ന് ലേഖകൻ ആഹ്വാനം ചെയ്യുന്നു എല്ലാവരോടും സമാധാനത്തിൽ വർദ്ധിച്ചു വിശുദ്ധിക്ക് വേണ്ടി പരിശ്രമിക്കുവിൻ വിശുദ്ധി കൂടാതെ ആർക്കും കർത്താവിനെ ദർശിക്കുവാൻ സാധിക്കുകയില്ല തുടർന്ന് 12: 15 -17ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. വിദ്വേഷത്തിന്റെ വേരു വളര്‍ന്ന്‌ ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്‌ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്‌ധരായിത്തീരുന്നു.

ഒരു നേരത്തെ ഭക്‌ഷണത്തിനുവേണ്ടി തന്റെ കടിഞ്ഞൂല്‍പുത്രസ്‌ഥാനംവിറ്റ ഏസാവിനെപ്പോലെ ആരും അസന്‍മാര്‍ഗിയോ അധാര്‍മികനോ ആകരുത്‌.

പിന്നീട്‌ അവകാശം പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അവന്‍ തിരസ്‌കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. കണ്ണീരോടെ അവന്‍ അത്‌ ആഗ്രഹിച്ചെങ്കിലും അനുതപിക്കാന്‍ അവന്‌ അവസരം ലഭിച്ചില്ല.

ഹെബ്രായര്‍ 12 : 15-17 🥀🥀

1 പത്രോസ് 2 1-10 നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്‌ഷിക്കുവിന്‍.

രക്‌ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്‌ നിങ്ങള്‍ പരിശുദ്‌ധവും ആത്‌മീയ വുമായ പാലിനുവേണ്ടി ഇളം പൈതങ്ങളെ പ്പോലെ ദാഹിക്കുവിന്‍.

കര്‍ത്താവ്‌ നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.

അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ്‌ അവന്‍ .

നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്‌മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്‌ വിശുദ്‌ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ.

ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാന്‍ ഒരു കല്ല്‌ സ്‌ഥാപിക്കുന്നു-തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്‌. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്‌ജിക്കുകയില്ല.

വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ അത്‌ അഭിമാനമാണ്‌; വിശ്വസിക്കാത്തവര്‍ക്ക്‌ പണിക്കാര്‍ ഉപേക്‌ഷിച്ചു കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.

അത്‌ അവര്‍ക്ക്‌ തട്ടിവീഴ്‌ത്തുന്ന കല്ലും ഇടര്‍ച്ചയ്‌ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.

എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്‌. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.

മു മ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.

1 പത്രോസ് 2 : 1-10

സുവിശേഷത്തിന്റെ മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള ആഹ്വാനമാണ് ഈ വചനഭാഗത്ത് ശിഷ്യപ്രധാനൻ നൽകുന്നത് വിശുദ്ധി നഷ്ടമാകുന്ന പാപങ്ങളാണ് വഞ്ചന കാപട്യം അസൂയ അപവാദം ഇവയെല്ലാം അന്ധകാരത്തിന്റെ സാത്താന്റെ പ്രവർത്തികൾ ആണ് പൗലോസ് ശ്ലീഹാ എഫേസോസു കാർക്ക് എഴുതുന്നു നാം ഇനിമേൽ…….. വക്രതയാർന്ന ഉപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും തുത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളെ പോലെ ആവരുത് . പ്രത്യുത സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും…… മനസ്സു മരവിച്ച ഭോഗാസക്തിയിൽ മുഴുകരുത്… നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നും രൂപം കൊണ്ട് വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിവിൻ. നിങ്ങൾ മനസ്സിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ (എഫേ 4:14-16,22-24) എഫേ4:25 അതിനാല്‍, വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌.

എഫേസോസ്‌ 4 : 25

അവരിപോലെയുള്ള പാപത്തിന്റെ കടന്നുകയറ്റവുമായിരുന്നു ആദ്യ മാതാപിതാക്കളുടെ അനുസരണക്കേട് മൂലം നന്മയും തിന്മയും നിതാന്ത ശത്രുതയിലായി.

Share This Article
error: Content is protected !!