ദിവ്യകാരുണ്യം : ദൈവത്തിന്റെ അത്ഭുത പ്രവർത്തനങ്ങളുടെ ” അനുസ്മരണം”

Fr Joseph Vattakalam
1 Min Read

ദിവ്യകാരുണ്യത്തിന്റെ അനേകസവിശേഷതകളിൽ പ്രമുഖസ്ഥാനത്തുള്ളത് ‘ സ്മാരകം ‘ എന്ന സവിശേഷതയാണ്. അടിസ്ഥാന പരമായി പ്രാധാന്യമുള്ള ഒരു ബൈബിൾ വിഷയവുമായി ബന്ധപ്പെട്ടതാണിത്. പുറപ്പാടിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. ” ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓർമിപ്പിക്കുകയും ചെയ്തു.

ബൈബിളിൽ ദൈവത്തെക്കുറിച്ചുള്ള സ്മരണയും മനുഷ്യനെക്കുറിച്ചുള്ള സ്മരണയും ഇടകലർന്ന് ദൈവജനത്തിന്റെ ജീവിതത്തിൽ,ഒരു അടിസ്ഥാന വസ്തുത രൂപപ്പെടുന്നു. എന്നിരുന്നാലും ഇപ്പോഴില്ലാത്ത ഒരു ഭൂതകാലത്തിന്റെ വെറും അനുസ്മരണമല്ല ഇത്. മറിച്ച് ഒരു പൂർവ്വകാലസംഭവത്തിന്റെ ആവർത്തനമാണിത്. പരാജയപ്പെടാത്ത ഒരു ഉടമ്പടിയുടെ ബന്ധത്തെ ഈ “സ്മാരകം” തിരക്കിക്കൊണ്ടുവരുകയാണ്. ദൈവത്തിന്റെ അത്ഭുത പ്രവർത്തികളുടെ ” സ്മാരകം” മായിരുന്ന പെസഹാത്തിരുക്കർമ്മം. 136 -റാം സങ്കീർത്തനം അവസാനിക്കുന്നത് ഇപ്രകാരമാണ് :” നമ്മുടെ ദു:സ്ഥിതിയിൽ അവിടുന്ന് നമ്മെ ഓർത്തു: അവിടുത്തെ കാരുണ്യം അനന്തമാണ്. അവിടുന്ന് എല്ലാ ജീവികൾക്കും ആഹാരം കൊടുക്കുന്നു. അവിടുത്തെ കാരുണ്യം അനന്തമാണ്”.

ദൈവത്തിന്റെ,ചരിത്രത്തിലെ പ്രവർത്തികളുടെ അതിവിശിഷ്ടമായ ‘സ്മാരകം’ പുറപ്പാടിലെ പെസഹത്തിരുക്കർമ്മമായിരുന്നു. ഇസ്രായേൽ ജനം പെസഹാ ആചരിച്ചിരുന്നപ്പോഴെല്ലാം ദൈവം,ഫലപ്രദമായ വിധത്തിൽ,രക്ഷയുടെയും വിമോചനത്തിന്റെയും ദാനങ്ങൾ അവർക്ക് വാഗ്ദാനം നൽകിയിരുന്നു. അതിനാൽ പെസഹാത്തിരുകർമ്മത്തിൽ രണ്ട് സ്മരണകൾ ഒന്നുചേർന്നു :ഒന്ന് ദൈവികം, മറ്റേതു മാനുഷികം. അതായത്, രക്ഷാകരമായ കൃപയും കൃതജ്ഞതനിർഭരമായ വിശ്വാസവും “ഇസ്രായേൽ എല്ലായ്പ്പോഴും അനുസ്മരണയിൽ അധിഷ്ഠിതമായ ഒരു സംഭവമായിരിക്കും “.

Share This Article
error: Content is protected !!