കൂദാശ
We have reached the high point of the mystery the moment ofmoments. പുരോഹിതന്റെ കരങ്ങളും നാവും ഉപയോഗിച്ച്,വചനം ഉച്ചരിച്ച്, ഈശോ അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങൾ ആക്കി മാറ്റുന്നു! മാലാഖമാരും വിശുദ്ധരും ഭയഭക്തി ആദരവോടെയാണ് ഈ മഹാസംഭവം വീക്ഷിക്കുന്നത്. ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കൾ വലിയ പ്രത്യാശയോടും യാചനയോടു കൂടി ദിവ്യരഹസ്യങ്ങളെ ഉറ്റുനോക്കുന്നു . പുരോഹിതനോടൊപ്പം ബലിയർപ്പിക്കുന്ന ആരാധന സമൂഹം ഇവിടെ എത്രമാത്രം ഭയഭക്തി ആദരവുകളോടെ, വിശുദ്ധ വിചാരങ്ങളോടെ ബലിയർപ്പിച്ചാലും അത് അധികം ആയി പോവുകയില്ല. പുരോഹിതൻ തന്റെ അയോഗ്യത തന്റെ വാക്കുകളിലും പ്രവർത്തികളിലും വ്യക്തമാക്കുന്നുണ്ട്. ആരാധനാ സമൂഹത്തിനും തികഞ്ഞ അയോഗ്യത ബോധം ഉണ്ടായിരിക്കണം.
കൂദാശ വചനങ്ങൾ ഉച്ചരിച്ചു കഴിഞ്ഞു പുരോഹിതൻ പ്രണാമ ജപം തുടരുന്നു. ഈ പ്രാർത്ഥനയിൽ പുരോഹിതൻ ഈശോ നമുക്ക് നൽകുന്ന അനുഗ്രഹങ്ങൾ അക്കമിട്ട് ഏറ്റു പറയുന്നു. പ്രസ്തുത പ്രാർത്ഥനാ തുടങ്ങുന്നത് ഇപ്രകാരമാണ്;” നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. “ഏഴ് അനുഗ്രഹങ്ങളാണ് പരാമർശിക്കപ്പെടുന്നത്.
നമ്മുടെ രക്ഷയുടെ വിവിധ വശങ്ങളാണ് ഈ നന്ദി പ്രകാശനത്തിൽ ഊന്നി പറയുക. അപ്പവും വീഞ്ഞും ഈശോയുടെ തിരു ശരീരരക്തങ്ങളായി മാറി കഴിഞ്ഞ ഉടനെ കൃതജ്ഞതാ സൂചകമായി ബന്ധപ്പെട്ട അനുഗ്രഹങ്ങൾ വിവരിച്ചു പറയുന്നത് തികച്ചും അവസരോചിതമാണ്.
1. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരെ ആക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിച്ചു.2. അധ:പതിച്ചു പോയ ഞങ്ങളെ സമുദ്ധരിച്ചു.3. മൃതരായ ഞങ്ങളെ ജീവിപ്പിച്ചു.4. പാപികളായ ഞങ്ങളെ (ഞങ്ങളുടെ) കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു.5. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകി.6. ഞങ്ങളുടെ ശത്രുക്കളെ പരാജിത രാക്കി.7. ഞങ്ങളുടെ ബലഹീനമായ മനുഷ്യ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിച്ചു .
അടുത്തത് ആശിർവാദ പ്രാർത്ഥനയാണ്. കൃതജ്ഞതാ പ്രകാശനം ആഴപ്പെടുത്താൻ അനുഗ്രഹങ്ങൾക്ക് എല്ലാം ഒരിക്കൽ കൂടി കൃതജ്ഞത പ്രകാശിപ്പിച്ചാണ് റൂശ്മ ചെയ്യുക. ഒപ്പം ഈശോയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.