പരിപാവനമാം എന്ന ഗീതത്തിനുശേഷം, ലേഖന വായനയ്ക്ക് മുമ്പുള്ള പ്രാർത്ഥനയാണ് തക്സായിൽ ഏതാണ്ട് മധ്യഭാഗത്ത് ഉള്ളത്.
” വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യ നുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം പലപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ! പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
വിശുദ്ധർ എന്ന് പൗലോസ് വിശേഷിപ്പിച്ചിരിക്കുന്നത് മാമോദിസ സ്വീകരിച്ച് അശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേക്ക് വന്നവരെയാണ്. വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമായി ഉള്ളതാണെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് സുവ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ( ജനതകളുടെ പ്രകാശം അ.5) ഇതുതന്നെ ശിഷ്യമുഖ്യൻ പത്രോസ് ശ്ലീഹായും വ്യക്തമായി പഠിപ്പിക്കുന്നു. ” നിങ്ങളെ വിളിച്ചവൻ പരിശുദ്ധൻ ആയിരിക്കുന്നതുപോലെ എല്ലാ പ്രവർത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ “. ശ്ലീഹ കൂട്ടിച്ചേർക്കുന്നു; ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു.” ഞാൻ (ദൈവം) പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ”(ലേവ്യ 11:44). വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ ആവില്ല. വിശുദ്ധി ഉള്ളവർ “പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരും ഈശോമിശിഹായിൽ, ദൈവത്തിനുവേണ്ടി ജീവിക്കുന്നവരും ആണ് (റോമാ 6:11). വിശുദ്ധർ, ജീവിതത്തിലെ അവസാന നിമിഷം വരെ ഇപ്രകാരം ക്രിസ്തുവിൽ ജീവിക്കുന്നവർ സ്വർഗ്ഗത്തിന് അവകാശികൾ ആകും എന്ന് ഉറപ്പ്.” നീതിയിലേക്ക് നയിക്കുന്ന അനുസരണ ത്തിന്റെഅടിമകളാണ് “(റോമാ 6:16) അവർ. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനം ആകട്ടെ നമ്മുടെ കർത്താവായ ഈശോമിശിഹാ യിലൂടെ ഉള്ള നിത്യജീവനും (റോമാ 6:22-23).
വിശുദ്ധർ, പാപത്തിനു മരിച്ചു, ഈശോ സ്വന്തമായി, ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കും അവർക്ക് ആത്മാവിന്റെ പുതുമയിൽ ശുശ്രൂഷ ചെയ്യാനാവും (റോമാ 7:4’6). അവർ ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ച് ജീവിക്കാതെ ആത്മാവിന്റെ പ്രചോദനങ്ങൾ അനുസൃതം ജീവിക്കുന്നു. അവർ ആത്മീയമായി ജീവിച്ച്, എപ്പോഴും ആത്മീയകാര്യങ്ങളിൽ മനസ്സു വെക്കുന്നു. തന്മൂലം അവർ ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കപ്പെടുന്നു . ഈശോമിശിഹാ യോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ച് കടന്നു പോകുന്നവർക്ക് സ്വർഗ്ഗം സുനിശ്ചിതമാണ്. എന്നാൽ അശുദ്ധിയുടെ, ജഡികതയുടെ, മ്ലേച്ചത യുടെ, ആസക്തികൾക്ക് അടിമകളായി, അഹന്തയിലും, അസൂയയിലും, ധന മോഹത്തിലും അത്യാഗ്രഹത്തിലും, സുഖലോലുപതയിലും, ആഡംബരത്തിലും, ധൂർത്തിലും, വെറുപ്പിലും, വൈരാഗ്യത്തിലും, പ്രതികാരബുദ്ധിയോടും അസത്യത്തിലും അനീതിയിലും സ്വവർഗ്ഗ ഭോഗത്തിലും അന്യരെ ചൂഷണം ചെയ്തും വഞ്ചിച്ചും കാലുവാരിയും പാര വെച്ചും കുതികാൽ വെട്ടിയും കൊഴിവെട്ടി എറിഞ്ഞും ജീവിക്കുന്നവർ ഒന്നും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയില്ല. ജഡിക പ്രവണതകൾക്കനുസൃതം ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദ പ്പെടുത്താൻ സാധ്യമല്ല. “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെടുന്നവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു”( റോമാ 8 :1 -28 ).
അതുകൊണ്ട് ഇനിയെങ്കിലും അനുതപിച്ചു, കുമ്പസാരത്തിൽ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു, വിശുദ്ധിയിൽ നമുക്ക് ജീവിക്കാം. ” ഇത് സ്വീകാര്യമായ സമയമാണ്. രക്ഷ യുടെ ദിവസമാണ് “