സർവ്വാധിപനാം കർത്താവേ ” എന്ന് തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാ തമ്പുരാൻ തന്റെ ഉത് ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ ഉയർപ്പ് ഉത്ഥാനത്തിൽ ഉള്ള നമ്മുടെ പ്രത്യാശ ഉറപ്പിക്കുന്നു.
സർവ്വാധിപനാം കർത്താവേ നിൻ സ്തുതി ഞങ്ങൾ പാടുന്നുഈശോ നാഥാ, വിനയ മോടെ നിന്നെ നമിച്ചു പുകഴ്ത്തുന്നു. മർത്ത്യനു നിത്യ മഹോന്നതമാം ഉത്ഥാനം നീയരുളുന്നു അക്ഷയമവനുടെ ആത്മാവി-ന്നുത്തമരക്ഷയുമേകുന്നു. നമ്മൾ അർപ്പിക്കുന്ന വിശുദ്ധ കുർബാനയും സ്വീകരിക്കുന്ന ദിവ്യകാരുണ്യവും നമ്മുടെ ഉയർപ്പിന്റെ അച്ചാരവും ഉത്ഥിതനായ മിശിഹായോടൊത്തുള്ള സ്വർഗ്ഗത്തിലെ പുതുജീവിതത്തിന്റെ ഉറപ്പുമാണ്.
ഈശോയുടെ ഉത്ഥാന ഗീതത്തിലൂടെ അവിടുത്തെ കർതൃത്വം ഏറ്റു പറയുമ്പോഴാണ് ദേവാലയത്തിലെ അതിവിശുദ്ധ സ്ഥലമായ മദ്ബഹ മറച്ചിരിക്കുന്ന വിരി മാറ്റുന്നത്. ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗത്തിന്റെ പ്രതീകമാണ് മദ്ബഹാ. വിരി മാറ്റുന്നത് സ്വർഗ്ഗം തുറക്കപ്പെടുന്നതിന്റെ സൂചനയും. ആ സമയത്ത് തലകുമ്പിട്ട് ആചാരം ചെയ്യുമ്പോൾ ഈശോയുടെ കർതൃത്വം നാം ഏറ്റു പറയുകയാണ്. ഓരോ കുർബാനയിലും തികഞ്ഞ അവബോധത്തോടെ വേണം നാം ഇതു ചെയ്യുവാൻ. ഉത് ഥാന ഗീത ത്തിനു ശേഷമുള്ള കീർത്തനം അതിശക്തമായ വിധത്തിൽ പരിശുദ്ധ പരമ ത്രിത്വത്തിന്റെ പരമ പരിശുദ്ധിയെ പ്രഘോഷിക്കുന്നു. ഒപ്പം ബലിയർപ്പകരെല്ലാം പരമകാരുണ്യകന്റെ കൃപയ്ക്ക് വേണ്ടി ഏറ്റം എളിമയോടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജനം രണ്ടുപ്രാവശ്യവും പുരോഹിതൻ ഒരുപ്രാവശ്യം ഈ കീർത്തനം ആലപിക്കുകയോ ചൊല്ലുകയോ ചെയ്യുന്നു. സ്വർഗീയ ഗണങ്ങളോട് ചേർന്ന് ബലി സമൂഹം മുഴുവനും ‘ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, എന്ന് പാടി പുകഴ്ത്തുന്നു.
വചന വേദിയിൽ ഉള്ളവർ ( ഗായകസംഘം )നടത്തുന്ന പ്രബോധന പ്രഖ്യാപനം “കർത്താവേ അങ്ങേയ്ക്ക് നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നതാ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും. നാം ശ്രദ്ധിച്ചുകേട്ടു സാംശീകരിക്കണം. ദൈവത്തിന് മാത്രം നൽകുന്ന നൽകേണ്ട ബഹുമതിയാണ് ‘അത്യുന്നതൻ’ എന്ന നാമവിശേഷണം. മറ്റാർക്കും ഈ വിശേഷണം നൽകാൻ പാടില്ല. സർവ്വശക്തൻ,സർവ്വാധിപൻ, (ഈശോ ദൈവം ആയതുകൊണ്ടാണ് അവിടുത്തേക്ക് ആദരവോടെ ഈ വിശേഷണം നൽകിയിരിക്കുന്നത് ) സർവജ്ഞൻ (എല്ലാമറിയുന്നവൻ- ദൈവം മാത്രം ), സർവ്വവ്യാപി എല്ലായിടത്തുമുള്ള വൻ,ദൈവം സന്നിഹിതനല്ലാത്ത ഒരിടവുമില്ല) ഈശോയ്ക്ക് മാത്രം നൽകേണ്ടവയാണ്. ദൈവത്തിനു നന്ദി പറയുക എന്നത് നമ്മുടെ അനിവാര്യ കടമയാണ്. നമുക്കുള്ളവയെല്ലാം, നാം തന്നെ ദൈവത്തിന്റെ ദാനമാണ്. അതുകൊണ്ട് നാം ഓരോ കുർബാനയിലും ദൈവത്തിന് ഒരായിരം നന്ദി പറയണം. നന്ദി പറയുന്നത് ഉത്തമമാകുന്നു എന്ന് പറയുമ്പോൾ അത് ഏറ്റം നല്ല പ്രവൃത്തിയും മനോഭാവവും കടമയും ആണെന്ന് നാം ഏറ്റു പറയുകയാ ണ്. ഏതൊരു നന്ദികേടും പാപമാണ്. ദൈവത്തോട് നാം നന്ദികേട് കാണിക്കുന്നത് അതി ഗൗരവമായ കൃത്യവിലോപവും പാപവുമാണ്.
നാം ഇവിടെ വ്യക്തിയെ ആണ് സൂചിപ്പിക്കുന്നത്. അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും” അത്യുത്തമമാണ്, ഏറ്റം നല്ലതാണ് ഏറ്റം അനുഗ്രഹ പ്രദമാണ്. സാധാരണ ദിവസങ്ങളിൽ വചന വേദിയിൽ ഉള്ളവർ പറയുന്നത് “കർത്താവേ ഞാൻ, കൈകൾ നിർമ്മലം ആക്കുകയും അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വെക്കുകയും ചെയ്തു”. ഹൃദയം നൈ ർമ്മല്യത്തോടെ ആയിരിക്കണം പുരോഹിതനും ദൈവജനവും ബലിയർപ്പിക്കുക. 15 സങ്കീർത്തനം ആരംഭിക്കുന്നത് തന്നെ ഈ വസ്തുത ചൂണ്ടിക്കാട്ടി കൊണ്ടാണ്. ബലി അർപ്പകർ കറ കൂടാതെ ജീവിക്കണം, വാക്കാലും പ്രവൃത്തിയാലും ആരെയും വഞ്ചിക്കരുത്. സഹോദരന് തിന്മ ചെയ്യരുത്, ദുഷ്ട നോട് കൂട്ടുചേരരുത്, ദൈവഭക്തനെ മാനിക്കണം, പ്രതിജ്ഞ ലംഘിക്കരുത്, അന്യായ പലിശ വാങ്ങരുത്, കൈക്കൂലി വാങ്ങരുത്, ഇവയെല്ലാം പ്രഥമ പ്രഖ്യാപനം അർത്ഥം ആക്കുന്നുണ്ട്.
” ബലി പീഠത്തിന് പ്രദക്ഷിണം വയ്ക്കുക” ബലിപീഠം” ദൈവ സാന്നിധ്യത്തിന്റെ പ്രതീകമാണ് അപ്പോൾ പ്രദക്ഷിണം വലിയ ആദരവിന്റെയും, ആരാധനയുടെയും, സ്തുതിപ്പിന്റെയും ഇവയെല്ലാം ആഘോഷമായി ഹൃദയ ഫലകത്തിൽ ചെയ്യുന്നു എന്ന വസ്തുതയാണ് സൂചിപ്പിക്കുക. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയ ഭാവങ്ങളും ഒക്കെ ആണ് ഇവിടെ സൂചിപ്പിക്കപ്പെടുക. സംഭവിക്കാനിരിക്കുന്നതും സംഭവിച്ചതുപോലെ കാലേകൂട്ടി പറയുക. സെമിറ്റിക് കൈക്രിയ ആണെന്ന് നമ്മൾ സൂചിപ്പിച്ചിട്ടുള്ള താണ്. ഉത്ഥാന ഗീത ത്തിന്റെ ഗദ്യരൂപം വളരെ ലളിതമായ ആരാധനാ പ്രകരണങ്ങളാണ്. കർത്താവേ ഞാൻ കൈകൾ കഴുകി നിർമ്മലമാക്കുകയും അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുകയും ചെയ്തു. സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു; ഈശോമിശിഹായെ, നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു, എന്തുകൊണ്ടെന്നാൽ, നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്ന വനും ആത്മാക്കളെ രക്ഷിക്കുന്നവനും ആകുന്നു.ദിവ്യ നാഥനെ സ്തുതിക്കുക മഹത്വപ്പെടുത്തുക പുകഴ്ത്തുക ഇവയൊക്കെ ചെയ്യുന്നത് ശരീരത്തിന്റെ ഉയർപ്പിക്കുന്നതിനും ആത്മാക്കളെ രക്ഷിക്കുന്നതിനും കൃതജ്ഞത ആയിട്ടാണ്.