കൊല്ലരുത്; കൊല്ലുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും.നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക.നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെവേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെന്യായാധിപനുംന്യായാധിപന്‍ സേവകനും ഏല്പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും.അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.മത്തായി 5 : 21-26
യേശു നിയമത്തെ പൂർത്തിയാക്കുന്നതിന് ആദ്യത്തെ ഉദാഹരണം കൊല്ലരുത് എന്ന 10കല്പനകളിലെ അഞ്ചാമത്തെ കലയുമായി ബന്ധപ്പെട്ടതാണ്. കൊല്ലരുത് എന്ന് കൽപ്പനയും കൊല്ലുന്നവന് എതിരായ ശിക്ഷാ നടപടികളും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. പൂർവ്വീക രോട് പറയപ്പെട്ട തായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ എന്നതിലെ പൂർവികർ ഉടമ്പടിയുടെ ജനത്തെ മുഴുവൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. മരുഭൂമിയിൽ ആയിരുന്ന പൂർവികർ മോശയിൽ നിന്ന് സ്വീകരിച്ച ദൈവകൽപന ആണത്. പറയപ്പെട്ട തായി എന്ന പ്രയോഗം ദൈവത്തോടുള്ള ബഹുമാനസൂചകമായി അവിടുത്തെ നാമം ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ്. പൂർവിക രോട് ദൈവം പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ എന്നാണ് അർത്ഥം. അതുവഴി യേശു, കൊല്ലരുത് എന്ന കല്പന ദൈവത്തിൽ നിന്നാണെന്ന് അംഗീകരിക്കുന്നു. നിയമത്തെ ഇല്ലാതാക്കാൻ അല്ല താൻ വന്നത് എന്ന തന്റെ പ്രസ്താവനയ്ക്ക് യേശു തന്നെ സാക്ഷ്യം നൽകുന്നു. സിനഗോഗിൽ വച്ചാണ് അവർ അത് കേട്ടിട്ടുള്ളത്. കൊല്ലുന്നവൻ വധിക്കപ്പെടണം എന്നതാണ് ന്യായാധിപ സംഘത്തിന്റെ വിധി. മത്തായി 5: 22- 26 വാക്യങ്ങളിൽ യേശു എങ്ങനെയാണ് നിയമത്തെ പൂർത്തിയാക്കുന്നത് എന്ന് വ്യക്തമാക്കുന്നു. കൊല്ലുക എന്നത് ബാഹ്യമായ പ്രവർത്തിയാണ്. നിയമത്തിന്റെ മുൻപിൽ മനുഷ്യനെ കുറ്റ ക്കാരൻ ആക്കുന്നതും അവനെ ശിക്ഷാർഹൻ ആക്കുന്നതും അതാണ്. മനുഷ്യനെ അടിച്ചു കൊല്ലുന്നവൻ വധിക്കപ്പെടണം. എന്നാൽ കൊലപാതകത്തിലേക്ക് നയിക്കുന്ന മനുഷ്യന്റെ മനോഭാവത്തെ കുറിച്ചും അതിന്റെ ധാർമ്മികതയെക്കുറിച്ച് നിയമത്തിൽ പ്രതിപാദിച്ചിട്ടില്ല.
ഇവിടെയാണ് യേശു നിയമത്തെ പൂർത്തിയാക്കുക. യേശു പഠിപ്പിച്ച ധാർമികതയുടെ അടിസ്ഥാനം നിയമം ഉൾക്കൊള്ളുന്ന ദൈവഹിതം ആണ്. അതുമായി ബന്ധപ്പെടുത്തി യേശു പുതിയ വ്യാഖ്യാനങ്ങൾ നൽകി കൊണ്ട് നിയമത്തിന്റെ അതിരുകൾ വികസിപ്പിക്കുന്നു. അങ്ങനെ വിലയിരുത്തുമ്പോൾ കോപിക്കുന്നവനും ന്യായവിധിക്ക് അർഹനാകും 23 അംഗങ്ങൾ അടങ്ങുന്ന സംഘമാണ് ന്യായവിധി നടത്തുക. സഹോദരനെ നിന്ദിച്ച് പറയുന്ന വാക്കുകളുടെ ഗൗരവമനുസരിച്ച് ന്യായവിധിയ്ക്ക് ഗൗരവം കൂടുന്നു. സഹോദരനെ ഭോഷ എന്നു വിളിക്കുന്നവൻ ന്യായാധിപ സംഘത്തിന്റെ മുമ്പാകെ നിൽക്കേണ്ടിവരും 72 അംഗങ്ങളുള്ള ന്യായാധിപ സംഘത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിഡ്ഢി എന്ന് വിളിക്കുന്നവനെ ദൈവം തന്നെയാണ് വിധിക്കുക. അവന് ലഭിക്കുന്ന ശിക്ഷ നരകാഗ്നിയും. ഭോഷാ , വിഡ്ഢി എന്നീ വാക്കുകൾ തമ്മിൽ മനുഷ്യനെ നിന്ദി ക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ എന്ന നിലയിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് വ്യക്തമല്ല. ശിക്ഷകളുടെ വ്യത്യാസമനുസരിച്ച് വാക്കുകൾക്കും ഗൗരവ വ്യത്യാസമുണ്ടെന്ന് അനുമാനിക്കാം. ഏതായാലും ബാഹ്യമായ പ്രവർത്തികൾ മാത്രമല്ല അതിലേക്ക് നയിക്കുന്ന മനോഭാവവും ധാർമിക തലത്തിൽ ഒരുപോലെ ശിക്ഷാർഹമാണ് എന്ന് യേശു പഠിപ്പിച്ചു.
സഹോദരനുമായി രമ്യപെടേണ്ടതിന്റെ ആവശ്യകത വളരെ ഫലപ്രദമായ രീതിയിൽ യേശു അവതരിപ്പിക്കുന്നു. രമ്യ പെടുന്നതിനുമുള്ള സമയം ഒരുകാരണവശാലും നീട്ടിക്കൊണ്ടു പോകാൻ പാടില്ല. സ്വീകാര്യമായ സമയത്ത് തന്നെ അത് ചെയ്തു തീർക്കുക. ബലിപീഠത്തിൽ ആയിരിക്കുമ്പോൾ നിന്റെ പ്രവർത്തി മൂലം നിന്റെ സഹോദരന് നിന്നോട് വിരോധമുണ്ടോ എന്ന് ഓർത്താൽ പിന്നെ സമയം നഷ്ടപ്പെടുത്തരുത് . വേഗം പോയി അവനുമായി രമ്യതപ്പെട്ടു തിരിച്ചുവന്നു ബലിയർപ്പിക്കുക. യുഗാന്ത്യോന്മുഖദർശനം ആണ് ഈ തിടുക്കത്തിന് കാരണം. ബലി അർപ്പിക്കാൻ സമയം ലഭിച്ചിലെങ്കിലും ഒരാൾക്കു രക്ഷപെടാം. എന്നാൽ അനുരഞ്ജനം കൂടാതെയുള്ള ബലിയർപ്പണം ശിക്ഷാർഹമാണ്. രമ്യതപ്പെടൽ ബലിയർപ്പിക്കുന്നതിനുള്ള വ്യവസ്ഥയാണ് എന്നത് യേശു പഠിപ്പിച്ച ധാർമികതയുടെ ഭാഗമാണ്. ശുദ്ധമായ മനസ്സാക്ഷിയോടെ മാത്രമേ ബലിയർപ്പിക്കാവൂ.
യേശുവിന്റെ ആഗമനത്തോടെ കൂടിയ രക്ഷയുടെ നിർണായകമായ സമയം വന്നുചേർന്നു. ഇനിയും തീരുമാനം നീട്ടിക്കൊണ്ടു പോയാൽ വൈകി പോയേക്കും. അതുകൊണ്ട് ന്യായാധിപന്റെ അടുത്ത് എത്തിക്കാതെ വഴിയിൽ വെച്ച് തന്നെ പ്രതിയോഗി യുമായി ബന്ധപ്പെട്ടു കൊള്ളുക. യുഗാന്ത്യോന്മുഖമായ കാഴ്ചപ്പാടിൽ ഈ ഭാഗം മനസ്സിലാക്കുമ്പോൾ ന്യായാധിപൻ ആയ ദൈവത്തിന്റെ മുമ്പിൽ സഹോദരനുമായ രമ്യതയിൽ കടന്നുചെല്ലുന്നത് ആണ് ഏറ്റവും അഭികാമ്യമായത്. അല്ലെങ്കിൽ ശിക്ഷാവിധിയെ നേരിടേണ്ടിവരും എന്നാ മുന്നറിയിപ്പാണിത്.