വിലപിക്കുന്നവര് ഭാഗ്യവാന്മാര്; അവര് ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര് ഭാഗ്യവാന്മാര്; അവര് ഭൂമി അവകാശമാക്കും. മത്തായി 5 : 4-5
വിലപിക്കുന്ന വരെ ദൈവം ആശ്വസിപ്പിക്കും എന്ന് വാഗ്ദാനത്തിലെ ആശ്വാസം ദൈവത്തിനു മാത്രം നൽകാൻ കഴിയുന്നതാണ്. അത് ദരിദ്രർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗ രാജ്യത്തിൽ നിന്ന് വളരെ വ്യത്യസ്തമല്ല. സ്വന്തം ജീവിതത്തിലെ യാഥാർത്ഥ്യത്തിനു മുന്നിൽ നിൽക്കുമ്പോൾ മനുഷ്യൻ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തിരിയുന്ന സന്ദർഭത്തിലെ വിലാപത്തെ യാണ് യേശു ഇവിടെ പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. ഏറ്റവും നല്ല ഉദാഹരണമാണ് യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ വിലാപം. അവൻ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു (26 :75 ). പത്രോസിനെ സമാശ്വാസം ലഭിച്ചതിന് പിന്നീടുള്ള പത്രോസിന്റെ പ്രത്യാശ നിറഞ്ഞ ജീവിതത്തിൽ നിന്നും മനസ്സിലാക്കാം. ഈ സ്വാന്തനം ആന്തരികമായി മനുഷ്യനെ ശക്തിപ്പെടുത്തുന്നതാണ്. യേശു നൽകുന്ന ഈ സ്വാന്തനം യുഗാ ന്ത്യോന്മുഖമാണ്; അതേസമയം ഈ ജീവിതവുമായി ബന്ധമുള്ള തുമാണ്. ഈ ലോകത്തിൽ വച്ച് തന്നെ അനുഭവപ്പെടുന്ന സ്വാന്തനം യുഗാന്ത്യത്തിൽ അതിന്റെ പൂർണ്ണതയിൽ എത്തുന്നു. അവിടുന്ന് അവരുടെ കണ്ണുകളിൽ നിന്ന് കണ്ണീർ തുടച്ചു നീക്കും (വെളിപാട് 21 :4 ). വിലപിക്കുന്ന വരെ ആശ്വസിപ്പിക്കുക. രക്ഷകന്റെ ദൗത്യം ആണെന്നു ഏശ 61: 1- 2 ൽ പ്രവാചകൻ അറിയിച്ചിട്ടുണ്ട്. ഈ ദൗത്യം തന്റെ ഏതാണെന്ന് നസ്രത്തിലെ സിനഗോഗിൽ വെച്ച് യേശു പ്രഖ്യാപിച്ചു. മറ്റുള്ളവരിൽ നിന്ന് പീഡനങ്ങൾ ഏറ്റ് വിലപിക്കുന്നവരോടും യേശു പക്ഷം ചേരുന്നു. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ പശ്ചാത്തലത്തിൽ, അതായത് ആത്മാവിൽ ദരിദ്രർ എന്ന് പറയുന്നതിനോട് ചേർത്തു വയ്ക്കുമ്പോൾ വിലാപത്തിന് ഒരു ആത്മീയ കാഴ്ചപ്പാട് ലഭിക്കുന്നു. ദൈവം ജെറുസലേം നഗരത്തെ നശിപ്പിക്കാൻ പദ്ധതി ഇട്ടപ്പോൾ നഗരത്തിൽ നടമാടുന്ന മ്ലേച്ചതകളെ കുറിച്ച് ഓർത്ത് കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരെ അവിടുന്ന് സംരക്ഷിച്ചു.
മൂന്നാമതായി സൗഭാഗ്യം ഉള്ളവർ എന്ന് യേശു വിശേഷിപ്പിക്കുന്നത് ശാന്തശീലരെയാണ്. ഒന്നാമത്തെ സുവിശേഷ ഭാഗ്യത്തിലെ ആത്മാവിൽ ദാരിദ്ര്യവും ഇവിടെ കാണുന്ന ശാന്തശീലരും തമ്മിൽ വലിയ വ്യത്യാസമില്ല. ദരിദ്രർ സ്വർഗ്ഗരാജ്യം അവകാശപ്പെട്ടത്തും എന്ന് പറയുമ്പോൾ, ശാന്തശീലർ ഭൂമി അവകാശമാക്കും എന്ന് വാഗ്ദാനം ചെയ്യുന്നു. ശാന്തശീലർ ഭൂമിയെ കൈവശമാക്കും എന്നത് സങ്കീർത്തനം 37 പതിനൊന്നാം വാക്യത്തിന്റെ ആവർത്തനമാണ്. പഴയനിയമത്തിൽ മോശയാണ് ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും സൗമ്യൻ (ശാന്തശീലൻ )(സംഖ്യ 12:3). പുതിയ നിയമത്തിൽ മോശയെ ക്കാൾ വലിയവനായ യേശു ശാന്തശീലർക്കു മാതൃകയാണ്. അവിടുന്ന് തന്നെ ഇക്കാര്യം നമുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാണ് ആകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
ശാന്ത ശീലനായ അവിടുത്തെ പ്രവർത്തന ശൈലിയെ കുറിച്ച് സുവിശേഷകൻ പറയുന്നത് ഇപ്രകാരമാണ്. അവൻ തർക്കിക്കുകയോ ബഹളം വയ്ക്കുകയോ ഇല്ല. തെരുവീഥികളിൽ അവന്റെ ശബ്ദം ആരും കേൾക്കുകയില്ല. യേശു ജറുസലേമിലേക്ക് പ്രവേശിക്കുന്നത് വിനയാന്വിതൻ ആയിട്ടാണ്. യേശുവിന്റെ ശിഷ്യന്മാരും ശാന്തശീലരും വിനയാന്വിതരായിരിക്കണം. എന്നാൽ ഇത് അവരെ നിഷ്ക്രിയർ ആകരുത്. ശാന്ത ശീലനായ യേശുവിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. നീതിയെ വിജയത്തിൽ എത്തിക്കുന്നത് വരെ അവൻ ചതഞ്ഞ ഞങ്ങാണ ഒടിക്കുകയില്ല ; പുകഞ്ഞ തിരി കെടുത്തിയില്ല( 12: 20 ). ശിഷ്യന്മാർ നീതിയെ വിജയത്തിൽ എത്തിക്കണം. ദൈവം അബ്രാഹത്തിന് ഒരു നാട് വാഗ്ദാനം ചെയ്തിരുന്നു (ഉല്പത്തി 12:7) ഇസ്രായേൽജനം കാനാൻ ദേശത്തെ മുമ്പിൽ കണ്ടുകൊണ്ട് നടന്നു. ഒന്നാം സൗഭാഗ്യത്തിലെ സ്വർഗ്ഗരാജ്യവും ഇവിടെ പറയുന്ന ഭൂമിയും ഒന്നുതന്നെയാണ്. ഭൂമി പ്രതീകവും, സ്വർഗ്ഗരാജ്യ യാഥാർത്ഥ്യവുമാണ്. യുഗാന്ത്യത്തിൽ തീർച്ചയായും ലഭിക്കുന്ന സ്വർഗ്ഗ സമ്മാനമാണ് ഇവിടെ സൗഭാഗ്യരാകണം. ഇതുതന്നെയാണ് വെളിപാട് പുസ്തകത്തിൽ അവതരിപ്പിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും(വെളി 21:1). വിശുദ്ധ നഗരമായ പുതിയ ജറുസലേം ആണ് ശാന്തശീലർ കൈവശം ആക്കുന്ന ഭൂമി.