ദൈവപരിപാലനയിൽ ആശ്രയിക്കുക.

Fr Joseph Vattakalam
3 Min Read

വീണ്ടും അവന്‍ ശിഷ്യരോട്‌ അരുളിച്ചെയ്‌തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്‌ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ. എന്തെന്നാല്‍, ജീവന്‍ ഭക്‌ഷണത്തിനും ശരീരം വസ്‌ത്രത്തിനും ഉപരിയാണ്‌.

കാക്കകളെ നോക്കുവിന്‍; അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്‌ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്‌ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!

ആകുലരാകുന്നതുകൊണ്ട്‌ ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?

ഏറ്റവും നിസ്‌സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്‌?

ലില്ലികളെ നോക്കുവിന്‍: അവനൂല്‍ നൂല്‍ക്കുകയോ വസ്‌ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല.

ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!

എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ.

ഈ ലോകത്തിന്റെ ജനതകളാണ്‌ ഇതെല്ലാം അന്വേഷിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഇതെല്ലാം ആവശ്യമാണെന്ന്‌ നിങ്ങളുടെ പിതാവിനറിയാം.

നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും.

ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ്‌ പ്രസാദിച്ചിരിക്കുന്നു.

നിങ്ങളുടെ സമ്പത്തു വിറ്റ്‌ ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്‌ക്കുവിന്‍. ഒടുങ്ങാത്തനിക്‌ഷേ പം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്‌ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല. നിന്റെ നിക്‌ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും. ലൂക്കാ 12 : 22-34

മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിൽ വ്യത്യസ്തമായ സ്ഥലങ്ങളിലാണ് ഈ പ്രബോധനം ഉൾക്കൊള്ളിച്ചിട്ടുള്ളത്. എന്നാൽ രണ്ട് ഇടത്തെയും പശ്ചാത്തലങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. ഈ സുവിശേഷ ഭാഗ്യത്തിന്റെ സന്ദേശം മനസ്സിലാക്കാൻ പശ്ചാത്തലങ്ങൾ നിന്നുള്ള സൂചനകൾസഹായകമാണ്. രണ്ടിടത്തും മനുഷ്യൻ തന്റെ സുരക്ഷിതത്വം അത് അവനെ നൽകാൻ കഴിയാത്തവയിൽ കണ്ടെത്താൻ ശ്രമിക്കുന്നു എന്നാണ് പശ്ചാത്തലത്തിൽ നിന്നുള്ള സൂചന. ലൂക്കായുടെ സുവിശേഷത്തിലെ ധനികനായ ഭോ ഷന്റെ ഉപമയുടെ പിന്നാലെയാണ് ഈ ഭാഗം ചേർത്തിട്ടുള്ളത്. മത്തായിയുടെ സുവിശേഷത്തിൽദൈവത്തെയും മാമോനെയും ഒരുമിച്ച് സേവിക്കാൻ കഴിയില്ല(6:24)എന്നതിന്റെ തുടർച്ചയായും. മനുഷ്യന്റെ യഥാർത്ഥ സുരക്ഷിതത്വത്തെ കുറിച്ചുള്ള കാര്യങ്ങൾ ആണ് ഈ സുവിശേഷ ഭാഗത്തും പ്രതിപാദിക്കുക(6:25-34)

 ഉൽക്കണ്ഠ ആകുലരാകേണ്ട എന്ന് ആശ്വാസവാക്ക് ആണ് ഇവിടെ ആവർത്തിച്ചു കാണുക( 6 :25, 28: 31- 14 ). പ്രകൃതിയിൽനിന്ന് ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആകുലരാകെണ്ട ആവശ്യമില്ല എന്ന് യേശു സമർത്ഥിക്കുകയാണ്. അതോടൊപ്പം പ്രപഞ്ചത്തെ ഇത്ര മനോഹരമായി സംവിധാനം ചെയ്തിട്ടുള്ള ദൈവത്തിന്റെ പരിപാലന യിൽ ആശ്രയിക്കാൻ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു. ആകാശത്തിലെ  പക്ഷികളെ ദൈവം തീറ്റിപ്പോറ്റുന്ന രീതി എത്ര മനോഹരമാണ്. അവിടുന്ന് അവയുടെ ആവശ്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നു. അവയ്ക്ക് ഉത്ക്കണ്ഠ എന്താണെന്ന് അറിയില്ല. ഇതിനേക്കാൾ എത്രയോ ശ്രേഷ്ഠം ആയിരിക്കും മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ. ദൈവപരിപാലനയിൽ ആശ്രയിച്ച് കൊണ്ട് അലാസരായിരിക്കാനുള്ള ആഹ്വാനം അല്ല യേശുവിന്റെത്. നാളെയെക്കുറിച്ചുള്ള വ്യഗ്രത ദൈവത്തെ അന്വേഷിക്കുന്നതിന് തടസ്സമാകരുത്. ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റി ജീവിക്കാൻ ശ്രമിക്കുമ്പോൾ അത് വ്യഗ്രത കളിൽ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കും. കരുതലുള്ള ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അജ്ഞരാണ് ആകുലപ്പെടുന്നവർ. ഭക്ഷണത്തേക്കാൾ വസ്ത്രത്തെ ക്കാളും വിലപ്പെട്ട ജീവിതത്തിന്റെ ദൈർഘ്യം അൽപമെങ്കിലും കൂട്ടാൻ മനുഷ്യനു കഴിവില്ല. അതു ദൈവത്തിന്റെ അധികാരത്തിൽ പെട്ടതാണ്. അനുദിന ജീവിതത്തിലെ ആവശ്യങ്ങൾ ദൈവത്തിന്റെ പരിപാലനയ്ക്ക് സമർപ്പിച്ചിട്ട് ദൈവരാജ്യവും അതിന്റെ നീതിയും അന്വേഷിക്കുകയാണ് മനുഷ്യന് കരണീയമായിട്ടുള്ളത്. ആദ്യം ദൈവരാജ്യവും അതിന്റെ നീതിയും അന്വേഷിക്കുക എന്നതിന് ശിഷ്യന്റെ ജീവിതത്തിൽ വലിയ അർത്ഥമുണ്ട്. നീതിയാണ് യേശു മലയിലെ പ്രസംഗത്തിൽ പഠിപ്പിച്ച കൂടുതൽ ശ്രേഷ്ഠമായ നീതി.

അഞ്ചു വ്യത്യസ്ത സാദൃശ്യങ്ങളി ലൂടെ യേശു യഥാർത്ഥ ശിഷ്യന്റെ പ്രവർത്തനശൈലി എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്നു.

 കണ്ണിലെ കരടും തടി കഷണവും; പന്നിയുടെ മുമ്പിൽ എറിയപ്പെട്ട മുത്ത്; മീനും പാമ്പും; ഇടുങ്ങിയ വാതിൽ; വൃക്ഷവും ഫലങ്ങളും. പലയിടത്തു നിന്നുമായി ശേഖരിച്ച ഈ സാദൃശ്യങ്ങൾ ഒരുമിച്ചു കൂട്ടാൻ സുവിശേഷകനെ പ്രേരിപ്പിച്ചത് ഇവയിൽ സുവിശേഷകൻ കണ്ടെത്തിയ പൊതുവായ ലക്ഷ്യം ആണ്. ശിഷ്യന്മാരുടെ സ്വഭാവ രൂപവൽക്കരണം.

Share This Article
error: Content is protected !!