ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്മാര് തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്മാര് മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. മത്തായി 6 : 19-21
മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുക തന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ഒരു സമ്പാദ്യമാണ്. എന്നാലത് ശാശ്വതമായി നിലനിൽക്കുന്ന ഒന്നായിരിക്കണം. അല്ലെങ്കിൽ അത് കൈമോശം വന്നു പോകും. ഭൂമിയിൽ സമ്പാദ്യങ്ങൾ ഉണ്ടാക്കുന്നതിന്റെ ലക്ഷ്യം ഭാവിയെക്കുറിച്ചുള്ള മനസ്സിന്റെ ആകുലതകൾ അകറ്റി നിർത്തുകയാണ്. എന്നാൽ ഈ കണക്കുകൂട്ടലുകൾ അടിസ്ഥാനരഹിതമാണെന്ന് യേശു മുന്നറിയിപ്പുനൽകുന്നു. ഭൂമിയിലെ സമ്പാദ്യം ദൈവാനുഗ്രഹത്തിന്റെ അടയാളമായി കരുതിയിരുന്ന യഹൂദർക്ക് ഭൂമിയിലെ നിക്ഷേപവും സ്വർഗത്തിലെ നിക്ഷേപം തമ്മിലുള്ള യഥാർത്ഥ അന്തരം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഭൂമിയിലെ സമ്പാദ്യങ്ങളെല്ലാം കടന്നു പോകുന്നതും നശ്വര ങ്ങളുമാണ്. എത്ര വിലയേറിയ വസ്ത്രങ്ങളും വിലയേറിയ രത്നങ്ങൾ നഷ്ടപ്പെട്ടേക്കും തുരുമ്പും കീടങ്ങളും നശിപ്പിക്കും. കള്ളന്മാർ മോഷ്ടിക്കും. സ്വർഗ്ഗത്തിലെ നിക്ഷേപങ്ങൾ ആകട്ടെ അനശ്വര ങ്ങളും,മാറ്റം സംഭവിക്കാത്ത തുമാണ്. അവൻ ഏതു സമ്പാദ്യമാണ് തെരഞ്ഞെടുക്കുന്നത് അതിനൊപ്പം ആയിരിക്കും അവന്റെ ഹൃദയം. അതായത് അവനെ നയിക്കുന്ന പ്രേരകശക്തി അവൻ തെരഞ്ഞെടുത്ത സമ്പാദ്യം ആയിരിക്കും. മത്തായിയുടെ സുവിശേഷത്തിൽ സ്വർഗ്ഗത്തിലെ സമ്പാദ്യം നേടാനുള്ള മാർഗ്ഗം ശിഷ്യന്മാരുടെ സൽപ്രവർത്തികൾ ആണ്.
കണ്ണ് ശരീരത്തിന്റെ വിളക്ക്
കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും. മത്തായി 6 : 22-23
ഈ ഉപമയ്ക്ക് യേശു വിശദീകരണമൊന്നും നൽകുന്നില്ല. എന്നാൽ ഈ വാക്യങ്ങൾക്ക് മുമ്പും ഇതിനുശേഷവും കാണുന്ന ആശയങ്ങളോട് പൊരുത്തപ്പെടുന്ന താണ് ഈ ഉപമയും എന്നതുകൊണ്ടായിരിക്കാം വിശദീകരണം നൽകാതെ പോയത്. മുമ്പുള്ള ഭാഗത്ത് (6 :10 -21) ഭൂമിയിലും സ്വർഗത്തിലും മനുഷ്യന് ശേഖരിക്കാവു ന്ന സമ്പത്തുകൾ തമ്മിലുള്ള അന്തരവും യഥാർത്ഥ നിക്ഷേപം സ്വർഗ്ഗത്തിലേതാണെന്നും യേശു വ്യക്തമാക്കുന്നു. ഒരു വൻ നിക്ഷേപം സ്വരുക്കൂട്ടുന്നിടത്തായിരിക്കും അവന്റെ ഹൃദയവും എന്നാ സുഭാഷിത ത്തോടെയാണ് ഈ ഭാഗം അവസാനിക്കുക. 6: 21-ലെ ഹൃദയവും 6:22-24ലെ കണ്ണും ഒരേ അർത്ഥമുള്ള സാദൃശ്യമാണ്. ഈ അർത്ഥത്തിൽ കണ്ണിന്റെ ദൗത്യം സ്വർഗത്തിലെ നിക്ഷേപം കണ്ടെത്താൻ മനുഷ്യനെ സഹായിക്കുകയാണ്. അതൊരു ഉൾക്കാഴ്ചയാണ്. മലയിലെ പ്രസംഗത്തിലെ യേശുവിന്റെ വചനങ്ങളോട് തുറവി ഉള്ളവനാണ് ഈ ഉൾക്കാഴ്ച ലഭിക്കുക. വചന ത്തിന്റെ പൊരുൾ മനസ്സിലാക്കാൻ ശ്രദ്ധിക്കാത്ത വർ അന്ധകാരത്തിൽ ആയിരിക്കും.
രണ്ട് യജമാനൻമാർ
രണ്ട്യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മത്തായി 6 : 24
ദൈവത്തെയും മാമോനെയും ഒരുമിച്ച് സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക സാധ്യമല്ലെന്ന് യേശു പറയുമ്പോൾ ഒരു കാര്യം സംശയാതീതമായി പ്രഖ്യാപിക്കുകയായിരുന്നു. ദൈവത്തോടുള്ള സ്നേഹം നിർമ്മലവും അഭിവാജ്യവുമായിരിക്കണമെന്ന്. പഴയനിയമ കാലം മുതൽ ഇക്കാര്യം ദൈവം വെളിപ്പെടുത്തിയിട്ടുള്ളത് ആണ്. വിഗ്രഹാരാധന ദൈവത്തോടുള്ള അവിശ്വസ്തതയാണ്. അതിനോട് അവിടുന്ന് സഹിഷ്ണത കാണിക്കുകയില്ല. അതിന്റെ കാരണം ദൈവത്തിനു തന്റെ ജനത്തോടുള്ള സ്നേഹവും വിശ്വസ്തതയും തന്നെയാണ്. മനുഷ്യൻ അവിടുത്തോട് വിശ്വസ്തത പുലർത്തണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഒരു ദൈവമേയുള്ളൂ എന്ന ഇസ്രായേൽ ഓർത്തിരിക്കണം. നിങ്ങളുടെ ദൈവമായ കർത്താവാണ് ദൈവം. തന്നെ സ്നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകൾ വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം (നിയ 7 :9 -10 ). ഈ സ്നേഹത്തെ മറന്ന് അന്യദേവന്മാരുടെ പുറകെ പോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താൽതീർച്ചയായും അവർ നശിച്ചുപോകുമെന്ന്പഴയ നിയമത്തിൽ ദൈവം അവർക്ക് മുന്നറിയിപ്പു നൽകിയിരുന്നു (നിയ 8: 19- 20). ഈ ചിന്താഗതി യേശു അതേപടി സ്വീകരിച്ചു. ഇവിടെ വിഗ്രഹങ്ങളുടെ സ്ഥാനത്ത് മനുഷ്യൻ പൂജിക്കുന്നത് സമ്പത്താണ്. സമ്പത്തിനോട് ചേർന്നുനിന്നുകൊണ്ട് ദൈവത്തെ വിസ്മരിക്കുന്ന വർക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്.