ലോകത്തിൽ പല ഗുരുക്കന്മാരും ഉണ്ടായിട്ടുണ്ട്. അവരൊക്കെ ഉപദേശങ്ങൾ നൽകി കടന്നുപോയി. ദൈവവും മനുഷ്യനും ആയ മിശിഹാ നന്മ തന്നെയാണ്. സ്നേഹം നിത്യം നീതി മാർഗ്ഗം ക്ഷമ ശാന്തത പ്രത്യാശ, നന്മ എല്ലാമായിരുന്നു അവിടുന്നു ഇപ്പോഴും എപ്പോഴും എന്നേക്കും ആണ്. അവിടുത്തെ കടുത്ത പ്രതിയോഗികൾക്ക് പോലും അവിടു ന്നിൽ യാതൊരു കുറ്റവും ആരോപിക്കാൻ ആയില്ല. ഇനിയൊട്ട് ആവുകയുമില്ല. അവിടുന്ന് ലോകത്തെ മുഴുവൻ വെല്ലുവിളിക്കുന്നു. നിങ്ങളിൽ ആർക്കും എന്നിൽ കുറ്റം തെളിയിക്കാൻ കഴിയും? “( യോഹന്നാൻ 8: 46 ). ലോകമെമ്പാടുമായി പാപം തീണ്ടാത്ത ഒരേ ഒരു വ്യക്തിയെ ഉള്ളൂ. യൂദൻമാരുടെ രാജാവായ നസ്രായൻ ഈശോ. അവിടുത്തെ കുരിശിൽ തറച്ചു കൊല്ലാൻ മനസ്സില്ലാമനസ്സോടെ എങ്കിലും യഹൂദ യഹൂദ പ്പരിക്ഷയ്ക്ക് അനുമതി നൽകിയ പീലത്തോസിനു പോലും യാതൊരു കുറ്റവും കണ്ടുപിടിക്കാനായില്ല. ” ഇത് ചോദിച്ചിട്ട് അവൻ (പീലാത്തോസ് )വീണ്ടും യഹൂദരുടെ അടുത്തേക്ക് ചെന്ന് അവരോട് പറഞ്ഞു : അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല ( യോഹന്നാൻ 18: 38).
പല പ്രബോധകരുടെ ഗുരുക്കന്മാരുടെയും പ്രബോധനവും പ്രവർത്തിയും തമ്മിൽ യാതൊരു പൊരുത്തവുമില്ല. ഈശോയുടെ വലിയ പ്രതിയോഗികൾ ആയിരുന്ന ഫരിസേയരും നിയമജ്ഞരും മേൽപ്പറഞ്ഞ പ്രതിഭാസത്തിന് പ്രകടമായ മാതൃകകളാണ്.
ഇക്കൂട്ടർ എക്കാലവും ഉണ്ടായിരുന്നു. ലോകാന്ത്യം വരെയും അവൻ ഉണ്ടായിരിക്കുകയും ചെയ്യും. കാരണം വ്യക്തമാണ്. അവരിൽ സ്നേഹം നീതി സത്യം ഇവയൊന്നും ഇല്ല തന്നെ. ക്രിസ്തുവോ സൂചിപ്പിച്ചതുപോലെ പാപ ലേശം ഏൽക്കാത്ത വ്യക്തിയും പഠിപ്പിക്കുന്നത് ഒക്കെയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്തിരുന്ന അത്യപൂർവ്വ അതുല്യ വ്യക്തിത്വമാണ്.
ലോകത്തിലെ ഒട്ടുമിക്ക നേതാക്കന്മാരും ജീവിക്കുന്നത് ഒന്ന്, പഠിപ്പിക്കുന്നത് മറ്റൊന്ന്. ഈശോയോ ജീവിതവും പ്രബോധനവും ഒന്നാക്കി യും ഏകോപിച്ച അതുല്യ ദൈവ മനുഷ്യനാണ്. അതുകൊണ്ടുതന്നെ അവിടുന്ന് മാനവരാശിയെ ആധികാരികതയോടെ ഉദ്ബോധിപ്പിച്ചു. നിങ്ങൾ എന്നിൽ നിന്ന് പഠിക്കുവിൻ “( മത്തായി 11: 29 )
ലോക ചരിത്രത്തിലെ അനന്യ സംഭവമാണ് ഗുരു (ക്രിസ്തു മഹോന്നത ഗുരു) ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത്.
ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന് സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.
അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.
പിതാവ് സകലതും തന്റെ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.
അത്താഴത്തിനിടയില്‍ അവന് എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി.
അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി.
യോഹന്നാന് 13 : 1-5
അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന് മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?
നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.
നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.
എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന് അയച്ചവനെക്കാളും വലിയവനല്ല.
ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍.
യോഹ.13:12-17.
ഈശോ വെള്ളത്തിന് മീതേ നടക്കുന്ന ലൂക്ക ഒഴികെ ബാക്കി മൂന്നു സുവിശേഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തുന്നതായാണ് യോഹന്നാൻ ഈ അത്ഭു ത ത്തിലൂടെ രേഖ പ്പെടുത്തുന്നത്. അപ്പം വർദ്ധിച്ച അത്ഭുത ത്തിന്റെ ( അടയാളത്തിന്റെ) ശരിയായ അർത്ഥം ഗ്രഹിക്കാത്ത ജനക്കൂട്ടം ഈശോയുടെ ശക്തിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു. അവരുടെ ഈ തെറ്റിദ്ധാരണ തിരുത്തി ഈശോയുടെ ദൈവത്വ ത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് താൻ വെള്ളത്തിനു മീതെ നടക്കുന്ന അത്ഭുതം. ഇവിടെ ശിഷ്യന്മാർ ഭയപ്പെടുന്നത് കൊടുങ്കാറ്റിനെ അല്ല, കടലിനു മീതെ നടന്ന വെള്ളത്തെ സമീപിക്കുന്ന മിശിഹായെ ആണ്. ഇത് വ്യക്തമായി മനസ്സിലാക്കിയ അവിടുന്ന് പറയുന്ന മറുപടി “ഞാനാണ്, ഭയപ്പെടേണ്ട”(6:20)എന്നാണ്. ഇതിലൂടെ താൻ അപരിമേയനും സർവ്വ പ്രതാപ വാനും സർവ്വശക്തനും നിത്യനുമായ സർവ്വദിശനുമായ ദൈവമാണെന്നാണ് “ഈശോ വ്യക്തമാക്കിയത്. “ഞാൻ ഞാൻ തന്നെ, ഞാൻ ആകുന്നവൻ ” എന്ന പുറ.3:15 ലെ വെളിപ്പെടുത്തലിന്റെ തനി ആവർത്തനം ആണിത്.