ഈശോ ദൈവാലയം ശുദ്ധീകരിച്ചത്, തന്റെ പിതാവിനെയും അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത കൊണ്ടാണ്. “അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു”
( സങ്കീർത്തനം 69 :9) എന്ന പ്രവചനം ഉണ്ടല്ലോ.
തന്റെ സഹന മരണങ്ങളെ മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് ഈശോ ദൈവാലയ ശുദ്ധീകരണം നടത്തിയത്.
” നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക; മൂന്നുദിവസത്തിനകം ഞാനിത് പുനരുദ്ധരിക്കും ” (യോഹ. 2:19) എന്നു പ്രഖ്യാപിച്ചുകൊണ്ട് തന്റെ സഹന മരണോത്ഥാനങ്ങളെ അവിടുന്ന് പ്രവചിക്കുക യായിരുന്നു. തന്റെ ശരീരമാണ് സാക്ഷാൽ ദൈവാലയം.
ഈശോ ദൈവം ആണെന്നുള്ള അതിന് ഏറ്റവും വലിയ തെളിവ് അവിടുത്തെ പുനരുദ്ധാനം ആണ്. ഇതും അവിടുത്തെ അനന്യത തന്നെയാണ് സൂചിപ്പിക്കുക. ഇപ്രകാരമൊന്ന് അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. നാല് സുവിശേഷകരും ഈശോയുടെ ഉയിർപ്പ് വിശദമായി വിവരിച്ചിരിക്കുന്നുണ്ട്. പ്രേഷ്ഠ ശിഷ്യൻ യോഹന്നാൻ വിശദാംശങ്ങൾ എല്ലാം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.
മരണത്തെ എന്നേക്കുമായി പരാജയപ്പെടുത്തി മിശിഹാ നാഥൻ മൂന്നാം ദിവസം വിജയശ്രീലാളിതനായി, ഉത്ഥാനം ചെയ്തതിന്റെ ഏറ്റവും ഹൃദ്യമായ വിവരണം ആണ് യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായത്തിന്റെ ഉള്ളടക്കം. ഉത്ഥാ രണത്തിനുള്ള നിർണായക തെളിവാണ് ശൂന്യമായ കബറിടവും അതിന്റെ വിവരണവും. ” ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ട് ഉണ്ടായിരുന്നപ്പോൾ തന്നെ മഗ്ദലനമറിയം ശവകുടീരത്തിന്റെ അടുത്തേക്ക് വന്നു ശവകുടീരത്തിന്റെ കല്ല് മാറ്റപ്പെട്ടിരിക്കുന്നതായി അവൾ കണ്ടു (20:1). ഈശോയുടെ മരണോ ത്ഥാനങ്ങൾക്ക് ഇതിനേക്കാൾ വലിയ എന്തു തെളിവാണ് വേണ്ടത്?
മരണം സ്ഥിരീകരിക്കുന്നത് മൃതസംസ്കാര ത്തിലൂടെയാണ്. സ്ഥിരീകരിക്കപ്പെട്ടെ ങ്കിലേ ഉത്ഥാനം സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ശൂന്യമായ കല്ലറ യെ കുറിച്ച് നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാർക്കോസിലെ താഴെ പറയുന്ന വാക്യങ്ങൾ തെളിവായി എടുക്കാം. ” എന്നാൽ അവർ നോക്കിയപ്പോൾ ആ കല്ലുരുട്ടി മാറ്റിയിരിക്കുന്നു “(16:4). മാത്രമല്ല അവൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു. അവനിവിടെയില്ല നോക്കൂ അവർ അവനെ സംസ്കരിച്ച സ്ഥലം( 16: 16 ). കല്ലു മാറ്റപ്പെട്ടിരിക്കുന്നതും കല്ലറ ശൂന്യമായി കിടക്കുന്നതും ദൂത സന്ദേശവും ഉത്ഥാനത്തിന് മതിയായ തെളിവുകൾ അല്ലേ?.
” അവർ അകത്ത് കടന്നു നോക്കിയപ്പോൾ കർത്താവായ ഈശോയുടെ ശരീരം കണ്ടില്ല “(24
) എന്നു ലൂക്കാ സുവിശേഷകനും പറയുന്നു. ഈശോയുടെ ശരീരം അപ്രത്യക്ഷമായതിനെക്കുറിച്ച് യഹൂദരുടെ ഇടയിൽ നിലവിലിരിക്കുന്ന ഒരു വ്യാജപ്രചാരണം ഉൾപ്പെടുത്തിയിട്ടുണ്ട് (28:11-15).
ഇനി സാക്ഷ്യങ്ങൾ പരിശോധിക്കാം. അവർ (സ്ത്രീകൾ) ഉടനെ ഓടി ശിമയോൻ പത്രോസിന്റെയും ഈശോ സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു :” കർത്താവിനെ അവർ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു. എന്നാൽ അവനെ എവിടെ വെച്ചു എന്നു് ഞങ്ങൾക്ക് അറിഞ്ഞുകൂടാ “. ( യോഹന്നാൻ 20: 2 ).
ഈശോയുടെ ഉത്ഥാന വാർത്ത ആദ്യം അറിയിക്കപ്പെടുന്നത് പത്രോസിനും യോഹന്നാനും ആണ്. തുടർന്നു മഗ്ദലനമറിയം ഉത്ഥിതനെ തിരിച്ചറിയുന്നുമുണ്ട്. വാർത്താ തന്റെ ശിഷ്യരെ അറിയിക്കുവാൻ ഈശോ അവളെ പറഞ്ഞു വിടുന്നുമുണ്ട് (യോഹ.20:17). പത്രോസിനും ഇതര ശിഷ്യന്മാർക്കും ഈശോ ആദ്യം പ്രത്യക്ഷപ്പെട്ടു എന്നാണ് പൗലോസ് വ്യക്തമാക്കുന്നത്.” അവൻ ആദ്യം കേപ്പായും പിന്നീട് 12 പേർക്കും പ്രത്യക്ഷനായി”(1കൊറീ 15:5).
തന്റെ പന്ത്രണ്ടു ശിഷ്യന്മാർ തന്നെയാണ് ഈശോയുടെ ഉത്ഥാനത്തിന് ആധികാരിക സാക്ഷ്യം നൽകുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ ആധികാരികതയും അതിന്റെ ശ്ലൈ ഹികതയിലാണ്. മിശിഹായുടെ ആദ്യ ശിഷ്യരായ 12 പേരാണ് തന്റെ ഉത്ഥാ നത്തിന് ആധികാരികതയോടെ സാക്ഷ്യം നൽകേണ്ടവർ. അവർ എല്ലാവരും തങ്ങളുടെ ദൗത്യം സ്തുത്യർഹമായി നിർവഹിക്കുകയും ചെയ്തു