“ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ” എന്ന് പ്രതിയോഗികൾ ചാർത്തിക്കൊടുത്ത പേര് ” ബലിയല്ല, കരുണയാണ് ഞാനാഗ്രഹിക്കുന്നത്” എന്ന മഹാസത്യം വിളിച്ചോതുന്നതായി. പാപികളെ തേടിയാണ് അവിടുന്ന് വന്നത്. അവരെ നേടാൻ, രക്ഷിക്കാൻ വേണ്ടിയാണ് അവിടുന്ന് അവരോടൊപ്പം ഭക്ഷണത്തിന് ഇരുന്നത്. സ്ത്രീയുടെ സ്നേഹവും പരിചരണവും അവിടുന്നു സൗമനസ്യത്തോടെ സ്വീകരിച്ചുതും അതുകൊണ്ടുതന്നെ.
ഫരിസേയരില്‍ ഒരുവന് തന്നോടൊത്തു ഭക്ഷണം കഴിക്കാന്‍ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.
അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്റെ വീട്ടില്‍ അവന് ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്കല്ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു.
അവള് അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള് അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു.
അവനെ ക്ഷണി ച്ചആ ഫരിസേയന് ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവന്‍പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്പര്‍ശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള് ഒരു പാപിനി ആണല്ലോ.
യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവന് പറഞ്ഞു.
ഒരു ഉത്തമര്‍ണ്ണ നു രണ്ടു കടക്കാര് ഉണ്ടായിരുന്നു. ഒരുവന് അഞ്ഞൂറും മറ്റവന് അമ്പതും ദനാറ കടപ്പെട്ടിരുന്നു.
വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന് ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്നേഹിക്കുക?
ശിമയോന് മറുപടി പറഞ്ഞു: ആര്‍ക്ക് അവന് കൂടുതല്‍ ഇളവുചെയ്തോ അവന് എന്നു ഞാന്‍ വിചാരിക്കുന്നു. അവന് പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു.
അനന്തരം യേശു ആ സ്ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള് കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയുംചെയ്തു.
നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള് വിരമിച്ചിട്ടില്ല.
നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു.
അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള് അധികം സ്നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവന് അല്പം സ്നേഹിക്കുന്നു.
അവന് അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍ പരസ്പരം പറയാന്‍ തുടങ്ങി: പാപങ്ങള്‍ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവന് ആരാണ്?
അവന് അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.
ലൂക്കാ 7 : 36-50
ഈശോയ്ക്ക് പാപികളോടുള്ള സ്നേഹവും കരുണയും കരകവിഞ്ഞൊഴുകുന്നത് ഇവിടെ കാണാം. ലൂക്കാ.5:27 -32ൽ പാപികളൊ ടൊത്തു ഈശോ ഭക്ഷണം കഴിക്കുന്നത് ദൈവകരുണയുടെ അടയാളമായി ലൂക്ക അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ ഈശോയുടെ പദത്തിന്റെ പിന്നിൽ കരഞ്ഞുകൊണ്ട് നിന്നത് അനുതാപത്തിന്റെ യും ആനന്ദത്തിന്റെയും നന്ദിയുടെയും സ്നേഹത്തിന്റെ യും പ്രകാശനവും അടയാളവും ആണ്. തലമുണ്ട് മാറ്റി,മുടി കൊണ്ട് പാദം തുടയ്ക്കുന്നത് സ്വയം എളിമപ്പെടുത്തുന്ന പ്രവർത്തിയാണ്. അവൾ ഈശോയെ തന്റെ നാഥനും രക്ഷകനുമായി സ്വീകരിച്ചു കഴിഞ്ഞിരുന്നു