റൂത്ത് യഹൂദ വംശജയല്ല. മൊവാബ്യയായ അവൾ സുകൃതിനിയും അതീവ വിശ്വസ്തയായിരുന്നു. അതുകൊണ്ട് കർത്താവ് അവളെ സമൃദ്ധമായി അനുഗ്രഹിച്ചു. അവളുടെ പേര് ദാവീദിന്റെ പട്ടികയിലും ഈശോയിലൂടെയുള്ള, രക്ഷാകര പദ്ധതി സാർവത്രികമാണെന്ന വസ്തുതയുടെ സൂചന റൂത്ത് വഴി നമുക്ക് ലഭിക്കുന്നു.
ന്യായാധിപന്മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദായിലെ ഒരു ബേത്ലെഹംകാരന്‍ ഭാര്യയും പുത്രന്മാര് ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു.
അവന്റെ പേര് എലിമെലെക്ക്, ഭാര്യ നവോമി, പുത്രന്മാര് മഹ്ലോനും കിലിയോനും; അവര്‍ യൂദായിലെ ബേത്ലെഹെമില്‍ നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍ മൊവാബില്‍ താമസമാക്കി.
നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്മാരും ശേഷിച്ചു.
പുത്രന്മാര് ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു.
അങ്ങനെയിരിക്കെ മഹ്ലോനും കിലിയോനും മരിച്ചു; നവോമിക്ക് ഭര്‍ത്താവും പുത്രന്മാരും നഷ്ടപ്പെട്ടു.
റൂത്ത് 1 : 1-5
നവോമി,മരുമക്കൾ, ഇരുവരെയും താന്താങ്ങളുടെ നാട്ടിലേക്കും ഭവനത്തിലേയ്ക്ക് മടങ്ങിപ്പോകാൻ നിർബന്ധിച്ചു. നിർബന്ധത്തിനു വഴിയെ ഓർഫാ തന്റെ പിതൃ ഭവനത്തിലേക്ക് മടങ്ങിപ്പോയി. എന്നാൽ റൂത്ത് നവോമി യുടെ ഈ നിർബന്ധത്തിന് വഴങ്ങിയില്ല. അവൾ പറഞ്ഞു :റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മപോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും;
അമ്മമരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും. മരണം തന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, കര്‍ത്താവ് എന്തു ശിക്ഷയും എനിക്കു നല്കിക്കൊള്ളട്ടെ.
അവള് തന്നോടുകൂടെ പോരാനുറച്ചു എന്നുകണ്ടു നവോമി അവളെ നിര്‍ബന്ധിച്ചില്ല.
അവർ ബേത്ലെഹെമില്‍ എത്തി.
റൂത്ത് 1 : 19
നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ബോവാസ് എന്നു പേരായ ഒരു ധനികന് ഉണ്ടായിരുന്നു.
റൂത്ത് 2 : 1
ദൈവപരിപാലനയിൽ തന്റെ അമ്മായിഅമ്മയുടെ സുചിന്തിതമായ നിർദ്ദേശപ്രകാരം റൂത്ത് പ്രവർത്തിച്ചു. ആചാരമര്യാദകളും നിയമങ്ങൾ കൃത്യമായി പാലിച്ചു റൂത്ത് തന്റെ ആത്മാർത്ഥതയും സത്യസന്ധവുമായ ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ ബോവസ് പറയുന്ന മറുപടി ഏറെ ശ്രദ്ധേയമാണ്.3:10
അവന് മറുപടിപറഞ്ഞു: മകളേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ! നീ ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഒൗദാര്യം ആദ്യത്തേതിലും വലുതാണ്.യുവാക്കന്മാരെ – ധനികരോ ദരിദ്രരോ ആകട്ടെ – തേടാതെ നീ എന്റെ അടുക്കല്‍ വന്നല്ലോ.
മകളേ, ഭയപ്പെടേണ്ടാ. നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നിനക്കു ചെയ്തുതരാം. നീ ഒരു ഉത്തമസ്ത്രീയാണെന്നു നഗ രത്തിലെ എന്റെ പരിചയക്കാര്‍ക്കെല്ലാം അറിയാം.
ഞാന്‍ നിന്റെ അടുത്ത ബന്ധുവാണെന്നതു വാസ്തവം തന്നെ. എന്നാല്‍, എന്നെക്കാള്‍ അടുത്ത മറ്റൊരു ചാര്ച്ചക്കാരന് നിനക്കുണ്ട്.
ഈ രാത്രി ഇവിടെ കഴിയുക. ഏറ്റവും അടുത്ത ബന്ധുവിന്റെ ചുമതല അവന് നിര്‍വഹിക്കുമോ എന്നു രാവിലെ അന്വേഷിക്കാം. അവന് അതു ചെയ്താല്‍ നന്ന്. ഇല്ലെങ്കില്‍ ഉറ്റ ബന്ധുവിന്റെ കടമ കര്‍ത്താവാണേ, ഞാന്‍ നിര്‍വഹിക്കും.
റൂത്ത് 3 : 10-13
അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദേവാലയ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു.
അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍വളരെ അസ്വസ്ഥരായിരുന്നു.
അവര്‍ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അ ടുത്ത ദിവസംവരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു.
അവരുടെ വചനം കേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.
പിറ്റേ ദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമില്‍ സമ്മേളിച്ചു.
പ്രധാനപുരോഹിതന്‍ അന്നാസും കയ്യാഫാസുംയോഹന്നാനും അലക് സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.
അപ്പസ്തോലന്മാരെ അവര്‍ തങ്ങളുടെ മധ്യത്തില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു പ്രവര്‍ത്തിച്ചത്?
അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു:
ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍,
നിങ്ങളും ഇസ്രായേല്‍ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന് സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.
പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാ ണെന്ന് ഗ്രഹിക്കുകയുംചെയ്തു.
എന്നാല്‍, സുഖം പ്രാപി ച്ചമനുഷ്യന്‍ അവരുടെ സമീപത്തു നില്ക്കുന്നതു കണ്ടതിനാല്‍ എന്തെങ്കിലും എതിര്‍ത്തു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
അതുകൊണ്ട്, സംഘത്തില്‍നിന്നു പുറത്തുപോകാന്‍ അവരോട് കല്പിച്ചതിനുശേഷം അവര്‍ പരസ്പരം ആലോചിച്ചു.
ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവര്‍വഴി ശ്രദ്ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികള്‍ക്കെല്ലാം വ്യക്തമായി അറിയാം. അതു നിഷേധിക്കാന്‍ നമുക്കു സാധ്യമല്ല.
എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 1-17.
ദൈവപരിപാലനയുടെ ഒരു സവിശേഷ ആവിഷ്കാരമാണ് നവോമി, റൂത്ത്, ബോവാസ് ത്രികോണം വ്യക്തമാക്കുക.
1. സാർവത്രിക രക്ഷ
ദൈവത്തിന്റെ സ്നേഹത്തിനും പരിപാലന ക്കും അതിരുകളില്ല. അബ്രഹത്തിൽനിന്നു ജനിച്ചവർ മാത്രമല്ല വാഗ്ദാനത്തിന് അവകാശികൾ. പൂർണ്ണഹൃദയത്തോടെ തന്നെ അന്വേഷിക്കുന്ന സകലർക്കും അവിടുന്ന് സമീപസ്ഥനാണ്. ഉത്ഭവത്തിന്റെ പേരിൽ ഇസ്രായേൽ ജനത്തിന് പരിഹാസത്തിന് പാത്രമായവരാണ് മൊവാബ്യർ ( ഉല്പത്തി 19: 30 -38 ). എന്നാൽ കർത്താവ് മുഖം നോക്കുന്നില്ല. ജാതിയും വർഗ്ഗവും പരിഗണിക്കുന്നുമില്ല. മോവാബ്യരിൽനിന്ന് ഒരു സ്ത്രീയെ രക്ഷകന്റെ മുത്തശ്ശി ആകാൻ വേണ്ടി അവിടുന്നു തിരഞ്ഞെടുത്തു. ആഭിജാത്യ ത്തിന്റെയും കുലീനതയുടെ പേരിൽ അഹങ്കരിക്കാനോ, അന്യരെ അവഹേളിക്കാനോ ആർക്കും അവകാശമില്ലെന്നും രക്ഷ ആരുടെയും കുത്തകയല്ല എന്നും റൂത്തിന്റെ കഥ വ്യക്തമാക്കുന്നു. മനുഷ്യ ദൃഷ്ടിയിൽ ഏറ്റവും എളിയവരും വിലകെട്ടവരും എന്ന് തോന്നുന്ന വരെയാണ് ദൈവം വലിയ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്.
2. കരുണ കാണിക്കുന്നവർക്ക് കരുണ ലഭിക്കും.
നവോമി യിൽ നിന്ന് എന്തെങ്കിലും പ്രത്യുപകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല റൂത്ത് അവളെ അനുഗമിച്ചതും പരിചരിച്ചതും. എന്നാൽ അവളുടെ പ്രവർത്തികളെ കർത്താവ് കണ്ടു (2,11), ഊഹാതീതമായ വിധത്തിൽ അവൾക്ക് പ്രതിഫലം നൽകി. നവോമിയെ പരിചരിച്ച് റൂത്തി നെ ബോവാസിലൂടെയാണ് ദൈവം അനുഗ്രഹിച്ചത്. എന്തു ലാഭം കിട്ടും എന്ന് നോക്കി മാത്രം അന്യരെ സഹായിക്കാൻ തയ്യാറാകുന്ന വ്യക്തികൾക്കും സമൂഹങ്ങൾക്കും രാഷ്ട്രങ്ങൾക്ക് തന്നെയും ഒരു വലിയ പാഠമാണിത്.
” കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും”( മത്തായി 5 :7 ) എന്നാൽ യേശുവചനം യാഥാർത്ഥ്യമാകുന്നതിന്റെ ഉദാഹരണമാണ് റൂത്തിന്റെ കഥ. പ്രതിഫലം പ്രതീക്ഷിക്കാതെ നന്മ ചെയ്യാനും അർഹത നോക്കാതെ കരുണ കാണിക്കാനും ഇതു പ്രേരിപ്പിക്കുന്നു.
3. സ്ത്രീത്വത്തിന്റെ മഹാത്മ്യം
മത്സരിച്ചു ജയിക്കാനും പടവെട്ടി പിടിക്കാനും അടക്കി ഭരിക്കാനും തത്രപ്പെടുന്ന ആധുനികസമൂഹത്തിൽ മുൻപന്തിയിൽ എത്താൻ ആണല്ലോ സ്ത്രീകളും കിണഞ്ഞു പരിശ്രമിക്കുന്നത്. ലാഭം പ്രശസ്തി ആധിപത്യം മുതലായ മൂല്യങ്ങൾ ക്ക് മുൻഗണന നൽകുമ്പോൾ സ്നേഹം, ത്യാഗം, സേവനം,സഹനം, സൗമ്യത, ശാന്തത മുതലായ മൂല്യങ്ങൾ അവഗണിക്കപ്പെടുക മാത്രമല്ല, ഇവയൊക്കെ ബലഹീനതയുടെയും ഭീരുത്വത്തിന്റെയും അടയാളങ്ങളായി പരിഹസിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രൈണ മൂല്യങ്ങൾ എന്ന് മുദ്രകുത്തി പുറന്തള്ളുന്ന ഇവയൊക്കെയാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും ജീവനും നിലനില്‍പ്പും ഉറപ്പുവരുത്തുന്നത് എന്ന കാര്യം വിസ്മരിക്കപ്പെടുന്നു. സ്ത്രീ ആയിരിക്കുന്നതിൽ സന്തോഷിക്കാനും സ്ത്രീത്വത്തിന്റെ മഹത്വത്തിൽ അഭിമാനം കൊള്ളാനും പ്രേരിപ്പിക്കുന്നതാണ് നവോമി, റൂത്ത് എന്നീ കഥാപാത്രങ്ങൾ. പുരുഷ മൂല്യങ്ങൾ അനുകരിക്കുമ്പോൾ അല്ല തങ്ങളുടെ തനതായ ദാനങ്ങളും ദൗത്യവും മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാൻ തയ്യാറാകുമ്പോൾ ആണ് യഥാർത്ഥ സ്ത്രീ വിമോചനം സാധ്യമാകുക. ക്ഷമ,ദയ, നന്മ, വിശ്വസ്തത, സൗമ്യത, തുടങ്ങിയ പരിശുദ്ധാത്മ ഫലങ്ങളെ ( ഗലാ. 5: 22 ) സ്ത്രൈണ മൂല്യങ്ങൾ എന്ന് വിശേഷിപ്പിച്ച് അവഗണിക്കരുത് എന്നും അനുസ്മരിക്കണം.