ഈശോയോടുള്ള തന്റെ അത്യഗാധമായ സ്നേഹത്തെയും തജ്ജന്യമായ ആത്മബന്ധത്തെയും സംബന്ധിച്ച് വിശുദ്ധ ഫൗസ്റ്റീന ഇങ്ങനെ കുറിക്കുന്നു. എല്ലാം മാറിപ്പോകാം ; എന്നാൽ സ്നേഹം ഒരിക്കലും ഒരിക്കലും മാറുകയില്ല ; അത് നിത്യം നിലനിൽക്കുന്നു. നിത്യ മഹോന്നതനായ ദൈവത്തെ വളരെ പ്രത്യേകമായ വിധത്തിൽ സ്നേഹിക്കുവാൻ എന്റെ ആത്മാവിനെ അവിടുന്നുതന്നെ പ്രാപ്തയാക്കും എന്നുമുള്ള തിരുഹിതം അവിടുന്ന് എനിക്ക് വെളിപ്പെടുത്തി തന്നു. അങ്ങനെ ഞാൻ കൂടുതലായി അവനിൽ മറയുകയാണ്. അതിനാൽ ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല.
സ്നേഹം എന്റെ ഹൃദയം മുഴുവനും സ്വന്തമാക്കിയിരിക്കുകയാണ്. നിർമ്മലമായ സ്നേഹത്തിന് എല്ലാറ്റിനും ഇടമുണ്ട്. ഉന്നതമായ സ്തുതിപ്പിലും ആഴമായ ആരാധനയിലും ആത്മാവ് സ്നേഹം വഴിയായി വലിയ സമാധാനത്തിൽ അവിടുത്തോട് ഐക്യപ്പെടുന്നു. പുറമേനിന്ന് മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് ആ ആത്മാവിൽ യാതൊരു സ്വാധീനവുമില്ല. ദൈവത്തെക്കുറിച്ച് അവർ പറയുന്നത്, സ്വന്തം അനുഭവം ആയി താരതമ്യം ചെയ്യുമ്പോൾ, മങ്ങിയ ഒരു നിഴൽ മാത്രമായി ആത്മാവിന് അനുഭവപ്പെടുന്നു. ആരെങ്കിലും ദൈവത്തെ കുറിച്ച് പറയുമ്പോൾ അവർ അത്ഭുതപ്പെടുന്നത് കണ്ട് ഈ ആത്മാവ് വിസ്മയിക്കുന്നു ; കാരണം, വാക്കുകൾകൊണ്ട് വിവരിക്കാൻ സാധിക്കുന്നത് വളരെ തുച്ഛം ആണെന്ന് ഈ ആത്മാവിനു അറിയാം. അതിനാൽ എല്ലാം ആദരവോടെ ഈ ആത്മാവ് ശ്രവിക്കുന്നു. എന്നാൽ അതിന് ദൈവത്തോടൊത്ത് അതിന്റെ തായ ഒരു പ്രത്യേക ജീവിതമുണ്ട്.
ഇന്ന് (ഫെബ്രുവരി 13,1937) പീഡാനുഭവ ശുശ്രൂഷയുടെ സമയത്ത് ചമ്മട്ടിയടിയാൽ മുറിവേൽപ്പിക്കപ്പെട്ട് , മുൾക്കിരീടം അണിഞ്ഞ്, കയ്യിൽ ഒരു ഞാങ്ങണയും പിടിച്ചു വിവശനായി നിൽക്കുന്ന ഈശോയെ ഞാൻ ദർശിച്ചു. ഈശോ നിശബ്ദനായിരുന്നു ; എന്നാൽ പട്ടാളക്കാർ ഉച്ചത്തിൽ അവിടുത്തെ നിന്ദിച്ചുകൊണ്ട് പീഡിപ്പിക്കുന്നതിൽ പരസ്പരം മത്സരിക്കുന്നുണ്ടായിരുന്നു.ഈശോ ഒന്നും പറയാതെ എന്നെ നോക്കുക മാത്രം ചെയ്തു . ആ ഒരു നോട്ടത്താൽ അവിടുത്തെ വേദനയുടെ തീവ്രത എനിക്ക് മനസ്സിലായി. കുരിശിൽ തറയ്ക്കപ്പെടുന്നതിനുമുമ്പ്, നമുക്ക് വേണ്ടി സഹിച്ച പീഡകളെ കുറിച്ച് നേരിയ ഒരു അറിവ് പോലും നമുക്കില്ല. ആത്മാവിൻ വലിയൊരു വേദന എനിക്ക് അനുഭവപ്പെട്ടു. ഒപ്പം പാപത്തോടു കഠിനമായ വെറുപ്പും എന്നിൽ ഉണ്ടായി. എന്റെ ഭാഗത്തുനിന്നുണ്ടായ തീരെ ചെറിയ അവിശ്വസ്തത പോലും പ്രായശ്ചിത്തവും പരിത്യാഗവും വഴി പരിഹാരം ചെയ്യേണ്ട വലിയമല പോലെയുള്ള പാപങ്ങളായി എനിക്കനുഭവപ്പെട്ടു. പീഡിതനായ ഈശോയെ ദർശിക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങി പോകുന്നു. ഈശോയുടെ പീഡാസഹനങ്ങളെ നിന്നു രക്ഷ സ്വീകരിക്കാത്ത പാപിയുടെ അവസ്ഥ എന്തായി തീരും? അവിടുത്തെ സഹനത്തിൽ ഒരു വലിയ കരുണ കടൽ തന്നെ ഞാൻ ദർശിക്കുന്നു.
വി.ഫൗസ്റ്റീനയുടെ വീക്ഷണത്തിൽ സ്നേഹം പൂവിനു സാദൃശ്യമാണ്. നിറയെ, ഒരുപക്ഷേ ഭാഗികമായി പൂത്തുനിൽക്കുന്ന മാവു കാണാത്ത ഒരു മലയാളിയെ മഷിയിട്ടു നോക്കിയാൽ പോലും കാണുമെന്ന് തോന്നുന്നില്ല. മാമ്പൂവ് പലകാരണങ്ങളാൽ കൊഴിഞ്ഞു വീഴുന്നതും, കരിഞ്ഞു പോകുന്നതും വെറുതെകാർക്ക് പോലും മനസ്സിൽ വിഷമം ഉണ്ടാക്കും. എത്ര പൂവ് നഷ്ടപ്പെട്ടാലും അങ്ങുമിങ്ങും ഓരോ മാങ്ങാ കാണും. നന്നായി പഴുത്ത കഴിഞ്ഞാൽ പുളിയൻ മാങ്ങയ്ക്ക് പോലും ഒരു രുചി ഒക്കെ ഉണ്ടാകും. ഈ പ്രകൃതി യഥാർത്ഥത്തോടാണ് അനുഭവസ്ഥ സ്നേഹ( പൂവ് )ത്തെയും കരുണയെയും( ഫലം ) ഉപമിക്കുന്നത്. അനന്യമായ ഒരു ഉൾക്കാഴ്ച യാണിത്. സ്നേഹം സ്വയ ദാനത്തിന്റെ പൂർണിമ പ്രാപിക്കുന്നതാണ് കരുണ. നല്ല സമറായന്റെ ഉപമയിലെ പുരോഹിതനെയും ലേവയന്റെയും സ്നേഹം സ്വാർത്ഥതയിൽ പൊതിഞ്ഞതാണ്. അവർ ചിന്തിച്ചത് ഞാൻ ഇയാളെ സഹായിച്ചാൽ എനിക്ക് എന്തു സംഭവിക്കും എന്നാണ്. എന്നാൽ നല്ല നസമറായൻ ചിന്തിച്ചത് ” ഞാൻ ഇയാളെ സഹായിച്ചില്ലെങ്കിൽ അവൻ എന്ത് സംഭവിക്കും എന്നാണ്. കരുണയിൽ പൂർണിമ പ്രാപിക്കുന്നതായിരിക്കട്ടെ നമ്മുടെ സ്നേഹം.
തീർച്ചയായും ഈ വിശേഷണങ്ങൾ അതിന്റെ പൂർണ്ണതയിൽ ദൈവത്തിൽ മാത്രമേ കാണുകയുള്ളൂ. അവയിൽ പങ്കാളികളാവുകയാണ് എന്റെയും നിങ്ങളുടെയും വലിയ ഉത്തരവാദിത്വം.