പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ച്, പരിശുദ്ധാത്മാവ് തരുന്ന ആത്മശക്തിയാർജിച്ച് ഈശോയുടെ തീപന്തങ്ങളായിമാറി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്താലേ ആത്മീയ അന്ധത ബാധിച്ച സഹോദരങ്ങളെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും
ആനയിക്കാനാവൂ. ഇന്ന് നമുക്കുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം ആണിത്. വെളിപാട് ഗ്രന്ഥത്തിൽ യോഹന്നാൻ ശ്ലീഹാ പറയുന്നത് ശ്രവിക്കാം:ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്ടി ച്ചനിത്യം ജീവിക്കുന്നവന്റെ നാമത്തില്‍ ആണയിട്ടു: ഇനി കാലവിളംബം ഉണ്ടാവുകയില്ല.
വെളിപാട് 10 : 6.
ആത്മാക്കളുടെ രക്ഷയ്ക്ക് ഉപവസിച്ചും തപസ്സനുഷ്ഠിച്ചും പ്രായശ്ചിത്തം ചെയ്തും ഏറ്റവും തീക്ഷ്ണമായി പ്രാർത്ഥിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിത്യതയുടെ വെളിച്ചം കെട്ടുപോയ പാപാന്ധകാരത്തിൽ ഇരിക്കുന്ന ജനകോടികൾ സഭയ്ക്കു് അകത്തും പുറത്തുമായി ഉണ്ട്. അവർക്ക് വേണ്ടിയുള്ള സ്വർഗ്ഗത്തിന്റെ തേങ്ങലുകൾ പരിശുദ്ധഅമ്മയുടെ തേങ്ങലും രക്തകണ്ണീരും നിരവധിയായ സന്ദേശങ്ങളും കേൾക്കുന്ന നമ്മൾ സടകുടഞ്ഞ് എഴുന്നേറ്റേ മതിയാവൂ. പിതാവിന്റെ വിങ്ങിപ്പൊട്ടുന്ന ഹൃദയമിടിപ്പുകൾ പുത്രന്റെ ദാഹം, ആത്മാക്കൾക്ക് വേണ്ടിയുള്ള ദാഹം, പരിശുദ്ധാത്മാവിന്റെ വേദന ഇവ നാം നന്നായി തിരിച്ചറിയണം. ഉണ്ണുംപോഴും ഉറങ്ങുമ്പോഴും മറ്റെന്തു ചെയ്യുമ്പോഴും ആത്മാക്കൾക്കു വേണ്ടിയുള്ള ഈശോയുടെ ദാഹം ഉത്തേജിപ്പിക്കണം.
ആത്മീയ അന്ധതയിൽ മന്ദത ബാധിച്ചു, തണുപ്പോ, ചൂടോ ഇല്ലാത്തവരെ കുറിച്ച് സങ്കീർത്തകൻ പറയുന്നത് ഭയാനകമാണ്.ഇഹലോകജീവിതം മാത്രം ഓഹരിയായി കരുതുന്ന മര്‍ത്യരില്‍നിന്ന് അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ! അങ്ങ് അവര്ക്കുവേണ്ടിഒരുക്കിയിരിക്കുന്നവകൊണ്ട് അവരുടെ വയര്‍ നിറയട്ടെ!അവരുടെ സന്തതികള്‍ക്കും സമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 17 : 14
സങ്കീർത്തനം 119: 19 നിത്യ സത്യമാണ് അവതരിപ്പിക്കുക.
ഭൂമിയില്‍ ഞാനൊരു പരദേശിയാണ്;അങ്ങയുടെ കല്പനകളെ എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ!
അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ
കഴിവുള്ളോൻ പടകിൽ ഉണ്ട്
എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ
അക്കരെ ആണെന്റെ ശാശ്വത നാട്
അവിടെ എനിക്ക് ഒരു ഭവനം ഉണ്ട്.
വിശ്വാസമാം പടവിൽ യാത്രചെയ്യുമ്പോൾ
തണ്ടു വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്
അടുപ്പിക്കും സ്വർഗീയ തുറമുഖത്ത്.
മരണ യോർദാൻ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ട
മരണത്തെ ജയിച്ച യേശു കൂടെയുണ്ട്
ഉയിർപ്പിക്കും കാഹള
ധ്വനിയതിങ്കൽ.
കോടാനുകോടി ദൈവമക്കൾ സ്വർഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നീ യാഥാർത്ഥ്യങ്ങൾ കുറിച്ചൊന്നും ചിന്തിക്കാതെ തങ്ങളുടെ വിലപ്പെട്ട ജീവിതം തിന്നും,കുടിച്ചും,മദിച്ചും, രമിച്ചും ( എപ്പിക്കൂര്യയൻ ചിന്താഗതി) മൃഗങ്ങളെ പോലെ ജീവിക്കുന്നു. ഇക്കാര്യമാണ് ഒന്നു കൊറി 15 :32ൽ പൗലോസ് വ്യക്തമാക്കുന്നത്.
മാനുഷികമായിപ്പറഞ്ഞാല്‍, എഫേസോസില്‍വച്ചു വന്യമൃഗങ്ങളോടു പോരാടിയതുകൊണ്ട് എനിക്കെന്തു പ്രയോജനം? മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള് മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്.
1 കോറിന്തോസ് 15 : 32.
ഉദ്ധരിക്കപ്പെട്ട തിരുവചനത്തിന്റെ അവസാന ഭാഗത്താണ് സത്യപ്രബോധനം :”നിങ്ങൾ വഞ്ചിതരാകരുത്”. ശ്ലീഹാ തുടർന്നു പറയുന്നു.അധമമായ സംസര്‍ഗം സദാചാരങ്ങളെ ദുഷിപ്പിക്കും.
നിങ്ങള്‍ നീതിപൂര്‍വം സമചിത്തതപാലിക്കയും പാപം വര്‍ജിക്കയും ചെയ്യുവിന്‍. ചിലര്‍ക്കുദൈവത്തെപ്പറ്റി ഒരറിവുമില്ല. നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാന്‍ ഇതു പറയുന്നത്.
1 കോറിന്തോസ് 15 : 33-34.
അതായത് പിശാചിന്റെ ഇത്തരം വഞ്ചനയുടെ വാക്കുകളാൽ നാമാരും നമ്മുടെ നിത്യരക്ഷ, നിത്യജീവൻ, സ്വർഗ്ഗം അവതാളത്തിലാക്കരുത്.
ആരും അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു.
അതിനാല്‍, അവരുമായി സമ്പര്ക്കമരുത്.
ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു.
പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്.
കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍.
അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍.
അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ. പ്രകാശിതമായവയെല്ലാം പ്രശോഭിക്കും.
ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്.
അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്ന വനേ, ഉണരുക, മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കുക, ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും.
അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിക്കുവിന്‍.
ഇപ്പോള്‍ തിന്മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.
ഭോഷന്മാരാകാതെ കര്‍ത്താവിന്റെ അ ഭീഷ്ടമെന്തെന്നു മനസ്സിലാക്കുവിന്‍.
നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍.
സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍.
എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.
എഫേസോസ് 5 : 6-21.