ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഈ ലോകത്തിലേക്ക് അയക്കുന്നത് ഈശോ തന്റെ മനുഷ്യാവതാരം, പീഢാനുഭവം,കുരിശുമരണം, ഉത്ഥാനം,ഈ രഹസ്യങ്ങളിലൂടെ മാനവരാശിക്ക് വേണ്ടി സമ്പാദിച്ച രക്ഷ ( പിശാചിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം ) വിശ്വാസം, കൂദാശകൾ വചനം, സത്പ്രവർത്തികൾ തുടങ്ങിയവയിലൂടെ സ്വന്തമാക്കി സ്വർഗത്തിന് പോകാനാണ്.ഈശോ യിലൂടെ മാത്രമേ ഈ രക്ഷ ഒരുവന് കൈവരികയുള്ളൂ. കാരണം മനുഷ്യ രക്ഷയ്ക്കുവേണ്ടി നിന്ദിക്കപ്പെട്ടത് അപമാനം സഹിച്ചത്,പാപഭാരം വഹിച്ചത്, മനുഷ്യരുടെ ദുഃഖങ്ങൾ പേറി യത്, ശിക്ഷിക്കപ്പെട്ടത്, ദണ്ഡിക്കപ്പെട്ടത്, മുറിവേൽക്ക പ്പെട്ടത്, അവരുടെ അതിക്രമങ്ങൾക്ക് വേണ്ടി ക്ഷതം ഏൽപ്പിക്കപ്പെട്ടത് യേശുക്രിസ്തു മാത്രമാണ്. അവന്റെ മേലുള്ള ശിക്ഷാ നമുക്ക് രക്ഷ നൽകി. അവന്റെ ക്ഷതങ്ങളാൽ സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴി തെറ്റി പോയി. നമ്മുടെ അകൃത്യങ്ങൾ കർത്താവ് (പിതാവായ ദൈവം) അവന്റെ മേൽ ചുമത്തി. അവൻ മർദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവൻ ഉരിയാടിയില്ല…. മർദ്ദനത്തിനും ശിക്ഷാവിധിക്കും അതീതനായി അവൻ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപം നിമിത്തമാണ് അവൻ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയിൽനിന്ന് വിച്ചേദിക്കപ്പെട്ടത് എന്ന് അവന്റെ തലമുറയിൽ ആരു കരുതി?
അവൻ ഒരു അതിക്രമവും ചെയ്തിട്ടില്ല ; അവന്റെ വായിൽ നിന്ന് വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും ദുഷ്ടരുടെ യും ധനികരുടെ യും ഇടയിൽ അവൻ സംസ്കരിക്കപ്പെട്ടു. അവനു ക്ഷത മേൽക്കണം എന്നത് കർത്താവിന്റെ ഹിതം ആയിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങൾ ക്ക് വിട്ടുകൊടുത്തത്…… കർത്താവിന്റെ ഹിതം അവനിലൂടെ നിറവേറി…. സകലരുടെയും പാപഭാരം അവൻ പേറി.
ലോകത്തിൽ ആരും മറ്റുള്ളവരുടെ പാപപരിഹാരത്തിനു വേണ്ടി സ്വമനസ്സാൽ മരിച്ചിട്ടില്ല. മനുഷ്യനായി അവതരിച്ച ദൈവപുത്രനെ മാത്രമേ സാത്താന്റെ തല തകർക്കാൻ ആകുമായിരുന്നുള്ളൂ. ( ഉല്പത്തി 3 :5 ). അവൻ അനേകരുടെ പാപം പേറി. സകലരുടെയും അതിക്രമങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു ((ഏശയ്യ 53).
ഈശോ എന്നോടും നിങ്ങളോടും ചോദിക്കുന്ന പരമപ്രധാന ചോദ്യമാണ്, ” ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽഅവന് എന്ത് പ്രയോജനം? മുഴുവൻ സ്വന്തം ആത്മാവിന് പകരമായി എന്തു കൊടുക്കും? ( മത്തായി 16: 26 ). ഒരുവന് പരമപ്രധാനമായ ഒരു കാര്യം (ആത്മരക്ഷ) ആത്മാവിന്റെ രക്ഷയാണ്. ഒരു മനുഷ്യാത്മാവിന്റെ വില ദൈവവും മനുഷ്യനുമായ ഈശോയുടെ തിരുരക്ത ത്തിന്റെ വിലയാണ്. കാരണം ഈശോ മാനവരാശിയെ രക്ഷിച്ചത് തന്റെ ജീവൻ മറുവിലയായി നൽകിയാണ്. നിത്യമായ യുള്ളത് മനുഷ്യന്റെ ആത്മാവാണ്. നന്മ ചെയ്യുന്നവൻ നിത്യ സ്വർഗ്ഗത്തിലേക്കും തിന്മ ചെയ്യുന്ന നിത്യ നരകത്തിലേക്കും പോവും. ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റെ താണ്.
സ്വയം പരിത്യജിച്ചു സ്വന്തം കുരിശും എടുത്തു ഈശോയെ അനുഗമിക്കുന്നവൻ സ്വർഗ്ഗത്തിന് അവകാശി ആകും. ഈശോയെ അനുഗമിക്കുന്നവൻ അവിടുത്തെ ഇഷ്ടം നിറവേറ്റണം. ” കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക “
( മത്തായി 7 :21 ).
ഒരു ദുഃഖ സത്യം ഉണ്ട്. പലരും ദൈവഹിതം നിറവേറ്റുന്നവരല്ല. സ്വന്തം ഹിതം നിറവേറ്റുന്നവരാണ്. താൻ പോരിമയാണ് പലരുടേയും മുഖമുദ്ര. ഞാൻ ധനവാനാണ്. എനിക്ക് ഒന്നിനും കുറവില്ല. ഞാൻ എന്ത് ചെയ്യണം എന്ന് എനിക്കറിയാം. എനിക്ക്,എന്റെ കുടുംബത്തിന് ആവശ്യമുള്ളതെല്ലാം എന്റെ കൈവശമുണ്ട്. വെളിപാട് ഗ്രന്ഥം 3: 17 ൽ ഈശോ ഇക്കാര്യം വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക.
” എന്തെന്നാൽ ഞാൻ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു “.ഈശോ തുടരുന്നു : ” എന്നാൽ നീ നികൃഷ്ടനും ദയനീയം ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല “. തുടർന്ന് തദ്മാതൃശരെ ഈശോ ഉപദേശി ക്കുന്നു: ” നീ ധനവാൻ ആകാൻ അഗ്നിശുദ്ധി വരുത്തിയ സ്വർണ്ണം എന്നോട് വാങ്ങുക ; നിന്റെ നഗ്നത മറ്റുള്ളവർ കണ്ടു നീ ലജ്ജിക്കാതിരിക്കാൻ ശുഭ്ര വസ്ത്രങ്ങൾ എന്നോട് വാങ്ങുക.
” ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീഷ്ണത ഉള്ളവനാകുക. ” ഇതാ ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. ഞാൻ വിജയം വരിച്ചു എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ, വിജയം വരിക്കുന്നവനെ ( നിത്യ രക്ഷയ്ക്ക് അവകാശി യാവുന്നവനെ ) എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും “( വെളിപാട് 3 :19 -21 ).