വിപരീത ധ്രുവങ്ങളിൽ
ദൈവ ഭക്തർ ക്കെതിരെ ദുഷ്ടത ചെയ്ത അതിശക്തനും അഹങ്കാരിയും ആയ ഒരു മനുഷ്യനെ സംബോധന ചെയ്തുകൊണ്ടാണ് അമ്പത്തിരണ്ടാം സങ്കീർത്തനം ആരംഭിക്കുക (വാക്യം 1 ). അവൻ ദിവസം മുഴുവൻ ഭക്തർക്ക് നാശം വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. വഞ്ചകൻ ആണ് അവൻ. അവന്റെ നാവ് ക്ഷൗരകത്തി പോലെ മൂർച്ചയേറിയ താണ്. അതായത് അവന്റെ ഓരോ വാക്കും മറ്റുള്ളവരെ ആഴമായി മുറിവേൽപ്പിക്കുന്നു (വാ.2). നന്മ അല്ല തിന്മയാണ്, സത്യമല്ല വ്യാജമാണ് അവൻ ഇഷ്ടപ്പെടുന്നത് (വാക്യം 3 ). വിനാശകരമായ വാക്കുകളാണ് അവന് ഇഷ്ടം (വാക്യം 4 ). ദൈവം അവനെ എന്നേക്കുമായി തകർക്കുമെന്ന് സങ്കീർത്തകൻ തറപ്പിച്ചു പറയുന്നു. അവിടുന്ന് അവനെ കൂടാരത്തിൽ നിന്നും വലിച്ചെടുത്തു ചീന്തി കളയും അത്രേ.. ജീവിക്കുന്നവരുടെ നാട്ടിൽ നിന്ന് നല്ല മനുഷ്യരിൽ നിന്ന് അവനെ അവിടുന്ന് വേരോടെ പിഴുത് കളയും (5). അവന്റെ പരിതാപകരമായ പരിതോവസ്ഥ കണ്ട് നീതിമാന്മാർ ഭയപ്പെടും (6). അവനെ പരിഹസിച്ച അവർ പറയും. ” ഇതാ ദൈവത്തിൽ ശരണം വയ്ക്കാത്ത മനുഷ്യൻ. സ്വന്തം സമൃദ്ധിയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നവൻ(വാ 7).
സ്വയം നീതികരിച്ചു കൊണ്ട് സങ്കീർത്തകൻ പറയുന്നു : “ദൈവത്തിന്റെ ഭവനത്തിൽ തഴച്ചുവളരുന്ന ഒലിവ് മരം പോലെയാണ് ഞാൻ. ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എന്നേക്കും ആശ്രയിക്കുന്നു. അങ്ങു നൽകിയ അനുഗ്രഹങ്ങളെ പ്രതി ഞാൻ എന്നേക്കും അവിടുത്തോട് നന്ദി പറയും. അങ്ങയുടെ ഭക്തരുടെ മുമ്പിൽ ഞാൻ അങ്ങയുടെ നാമം പ്രകീർത്തിക്കും. എന്തെന്നാൽ അത് ശ്രേഷ്ഠമാണ് (വാക്യം 8, 9).
ദൈവഹിതം എന്ത് എന്ന് ഈ ഗീതം ഉച്ചത്തിൽ ഉദ്ഘോഷിക്കുന്നു ണ്ട്. അഹങ്കാരിയുടെ അക്രമം ഇഷ്ടപ്പെടുന്നവരും ശുദ്ധ ദ്രവ്യാ ഗ്രഹിയുമായ ( ധനത്തിൽ ആശ്രയം വെക്കുന്നവൻ – അവന്റെ ദൈവം ധനമാണ്! ) ദുഷ്ടൻ എതിരെ വിധി വാചകം പറയുന്ന സങ്കീർത്തകൻ സങ്കോച ലേശമന്യേ (യാതൊരു മടിയും കൂടാതെ) തന്റെ നിഷ്കളങ്കത ഏറ്റുപറയുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ ഒരു ഫരിസേവചുവ വിഗിരണം ചെയ്യുന്നുണ്ടെങ്കിലും തുടർ വായനയും പശ്ചാത്തല പഠനവും സാധകന്റെ ആത്മാർത്ഥത വായിച്ചെടുക്കാൻ വായനക്കാരന് കഴിയും.
ദാവീദിനെ ഏതുവിധേനയും വകവരുത്താൻ പതിനെട്ടടവും പയറ്റിയ സാവൂളിന് ദാവീദിനെ ഒറ്റി കൊടുക്കുകയും ദാവീദിനു സംരക്ഷണവും സഹായവും നൽകിയ പുരോഹിതൻ അഹിമലെക്കിനെയും കുടുംബത്തെയും അവന്റെ പിതൃ ഭവനത്തിൽപെട്ട എല്ലാവരെയും നിഷ്കരുണം വധിച്ച് അവരുടെ പട്ടണം നശിപ്പിക്കുകയും ചെയ്ത ദോയഗായിരിക്കാം കഥയിലെ പ്രതിനായകൻ ( ദുഷ്ടൻ).
അവൻ അന്യർക്ക് തിന്മ നിരൂപിക്കുന്നു. തന്റെ ഹൃദയം മറ്റുള്ളവർക്ക് വെളിപ്പെടുത്താതെ ഇരിക്കാൻ അസത്യത്തിന്റെയും തിന്മയുടെയും വാക്കുകൾ അവൻ നിരന്തരമെന്നോണം ഉരുവിടുന്നു. ക്രൂരതയുടെ വാക്കുകൾ ആണെങ്കിലും മുഖസ്തുതി യുടെ വാക്കുകൾ ആണെങ്കിലും വിനാശം സൃഷ്ടിക്കുകയാണ് അവന്റെ ലക്ഷ്യം. പക്ഷേ അവന്റെ പര മാന്ത്യം സുപ്രധാനമായ ആയിരിക്കും. അവന്റെ അക്രമാസക്തി കൊടും ശിക്ഷയ്ക്ക് അവനെ അർഹനാക്കും.
സങ്കീർത്തകനും ദുഷ്ടനും എപ്പോഴും വിവരീത ദ്രുവങ്ങളിൽ ആണ്. ദൈവത്തിൽ ആശ്രയം വെക്കുന്ന ഭക്തൻ “നീർച്ചാലിനരികെ നട്ടതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണ്. അവൻ എന്നേക്കും ദൈവത്തിൽ ഉറപ്പിക്കപ്പെടുന്നു. എന്നേക്കും നിലനില്ക്കുന്നു. നിരവധിയായ ഫലങ്ങൾ അവൻ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ദുഷ്ടനോ പതിരുപോലെ നശിപ്പിക്കപ്പെടും. നമുക്കുള്ള സന്ദേശം, എപ്പോഴും ദൈവത്തോട് ചേർന്ന് നിൽക്കുക. അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുക. അർഹരെ ആവും വിധം സഹായിക്കുക .