സംതൃപ്ത ഹൃദയം

Fr Joseph Vattakalam
1 Min Read

സന്തോഷം നിറഞ്ഞ ഒരു ഹൃദയം. സമാധാനം നിറഞ്ഞ ഒരു ഭവനം. സ്നേഹമുള്ള മാതാപിതാക്കളും മക്കളും ആരോഗ്യകരമായ ജീവിതത്തിന്റെ രഹസ്യങ്ങളാണ് ഇതൊക്കെ. നമ്മൾ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെ ആയിരിക്കണം എന്നാണ്. അതിനുവേണ്ടി നമ്മൾ അധ്വാനിക്കുകയും ചെയ്യുന്നു. എന്നാൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്. നമ്മൾ അധ്വാനിച്ച് നേടിയതൊന്നും അനുഭവിക്കാൻ ആകാതെ വരിക. ഒന്നുകിൽ രോഗങ്ങൾ ആയിരിക്കാം അല്ലെങ്കിൽ ധൂർത്തും ധാരാളിത്തവും കൊണ്ട് എല്ലാം അന്യായപെട്ട് പോവുക.

എന്നാൽ ദൈവം നമ്മോട് പറയുന്നു: ” കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. നിന്റെ അധ്വാനഫലം നീ അനുഭവിക്കും ; നീ സന്തുഷ്ടനായിരിക്കും; നിനക്ക് നന്മ വരും. നിന്റെ ഭാര്യ ഭവനത്തിൽ ഫല സമൃദ്ധമായ മുന്തിരി പോലെ ഇരിക്കും ; നിന്റെ മക്കൾ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവ് തൈകൾ പോലെയും. കർത്താവിന്റെ ഭക്തൻ ഇപ്രകാരം അനുഗ്രഹീതൻ ആകും. കർത്താവ് സീയോനിൽ നിന്ന് നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്കാലം അത്രയും നീ ജറുസലേമിന്റെ ഐശ്വര്യം കാണും. മക്കളുടെ മക്കളെ കാണാൻ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ  “(സങ്കീ.128) ദീർഘായുസ്സോടെ ജീവിച്ചിരിക്കുന്നവർക്ക് ആണ് മക്കളുടെ മക്കളെ കാണാൻ ഇടയാവുക. കർത്താവിനെ ഭയപ്പെട്ട് അവിടുത്തെ ഇഷ്ടമനുസരിച്ച് ജീവിക്കുകയാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം .

ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…

കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം

Share This Article
error: Content is protected !!