രാജാവിനെ ചോദിച്ചത് ഉൾപ്പെടെയുള്ള ഇസ്രായേൽ ജനത്തിന്റെ പാപങ്ങൾ നിമിത്തം ശിക്ഷ ലഭിച്ചത് എന്ന് 1സാമു 12:18 വ്യക്തമാക്കുന്നു. ” അവിടുന്ന് ഇടിയും മഴയും അയച്ചു”. ജനം വളരെയധികം ഭയചകിതരായി. അപ്പോൾ സാമുവൽ അവരെ ആശ്വസിപ്പിച്ചു കൊണ്ട് ജനത്തോട് പറഞ്ഞു: ” ഭയപ്പെടേണ്ട ഈ തിന്മകൾ എല്ലാം നിങ്ങൾ ചെയ്തു എന്നാലും, കർത്താവിനെ അനുഗമിക്കുന്നതിൽ നിന്നു പിന്മാറരുത്. പൂർണ്ണ ഹൃദയത്തോടെ അവിടുത്തെ സേവിക്കുവീൻ. നിങ്ങൾക്ക് ഉപകരി ക്കാത്തതും നിങ്ങളെ രക്ഷിക്കാൻ കഴിവില്ലാത്ത തുമായ കാര്യങ്ങളിലേക്ക് നിങ്ങൾ തിരിയരുത്; അവ വ്യക്തമാണ് പൂർണ്ണഹൃദയത്തോടെ അവിടുത്തെ (കർത്താവിനെ) സേവിക്കുവീൻ. നിങ്ങളെ തന്റെ ജനം ആക്കാൻ കർത്താവ് പ്രസാദിച്ചു ട്ടുണ്ടല്ലോ കർത്താവ് തന്നെ ജനത്തെ പരിത്യജിക്കുക ഇല്ല (1സാമു 12:20-22).
പാപത്തിൽ വീണു പോയാലും ആരും (കുടുംബം) നിരാശപ്പെടുകയോ നഷ്ട ധൈര്യരാകുകയോ അരുത്. നിരാശയിലേക്ക് നയിക്കുന്നത് പിശാചാണ്. അവൻ മാനവ ഹൃദയങ്ങളിൽ നിരാശയിലേക്ക് നയിക്കുന്ന കുറ്റബോധം ഉളവാക്കുന്നു. ദൈവം ക്ഷമിക്കുകയില്ല എന്ന ചിന്ത രൂഢമൂലം ആക്കുന്നു. പത്രോസും യൂദാസും വളരെ ഗുരുതരമായ പാപം ചെയ്തു എന്നതാണ് വസ്തുത. അൽപമെങ്കിലും ഗൗരവം കൂടുതൽ പത്രോസിനെ പാപത്തിനാണ്. തെറ്റ് ചെയ്തതിനു ശേഷം ഇരുവരിലും സംഭവിച്ചത് ഘടകവിരുദ്ധമായ കാര്യങ്ങളാണ്. യൂദാസ് വലിയ കുറ്റ ബോധത്തിലേക്ക് അകപ്പെടുന്നു. കൂടുതൽ നിരാശയിൽ പെട്ട് നിപതിച്ചു. പത്രോസ് കർത്താവിന്റെ കരുണയിൽ ശരണപ്പെട്ട് തന്റെ മഹാ പാപത്തെ ഓർത്ത് അനുതപിച്ച്, കരളുരുകി, കരഞ്ഞുകൊണ്ട്, ദയനീയമായി കർത്താവിലേക്ക് നോക്കി.. ഓരോ ഭാവിയും ഉറ്റു നോക്കേണ്ടത് കർത്താവിലേക്കാണ്…. ഈ സുപ്രധാന സന്ദേശമാണ് പത്രോസ് നമുക്ക് നൽകുന്നു എന്ന് വ്യക്തം. ഇക്കാര്യം വർഷങ്ങൾക്കുമുമ്പ് സാമൂവൽ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക.
” നിങ്ങൾ പൂർണ്ണഹൃദയത്തോടും വിശ്വസ്തതയോടെയും കർത്താവിനെ സേവിക്കുവീൻ “. അവിടുന്ന് നിങ്ങൾക്ക് ചെയ്താ മഹാ കാര്യങ്ങൾ ഓർക്കുവിൻ (12:24). 12:25ൽ ശക്തമായ ഒരു മുന്നറിയിപ്പ് നൽകാനും ആ ദൈവപുരുഷൻ (സാമുവൽ= കർത്താവിനോട് ഞാൻ (ഹന്ന )ചോദിച്ചു വാങ്ങി) മറക്കുന്നില്ല. “ഇനിയും പാപം ചെയ്താൽ അവിടെനിന്ന് നിങ്ങളെയും നിങ്ങളുടെ രാജാവിനെയും നീക്കിക്കളയും”( 12 :25). പിടിക്കപ്പെട്ട വ്യഭിചാരിണിയുടെ നമ്മുടെ കർത്താവ് നിർദ്ദേശിക്കുന്നു. “ഞാനും നിന്നെ വിധിക്കുന്നില്ല. പോയ്കൊള്ളുക മേലിൽ പാപം ചെയ്യരുത്.(1 യോഹന്നാൻ 8:11)
യഥാർത്ഥ അനുതാപം ഉള്ളവരോട് സങ്കീർത്തകൻ സ്പഷ്ടമായി പറയുന്നു:
62: 5-8
ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം,അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.
സങ്കീര്‍ത്തനങ്ങള്‍ 62 : 5
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയുംഎനിക്കു കുലുക്കം തട്ടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 62 : 6
എന്റെ മോചനവും മഹിമയും ദൈവത്തിലാണ്,എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.
സങ്കീര്‍ത്തനങ്ങള്‍ 62 : 7
ജനമേ, എന്നും ദൈവത്തില്‍ശരണംവയ്ക്കുവിന്‍,അവിടുത്തെ മുന്പില് നിങ്ങളുടെ ഹൃദയം തുറക്കുവിന്‍.അവിടുന്നാണു നമ്മുടെ സങ്കേതം.
സങ്കീര്‍ത്തനങ്ങള്‍ 62 : 8
ഈശോ പലപ്പോഴും കൂടെയുള്ളതായിരിക്കണം നമ്മുടെ കുടുംബം. പൗരൻ ആയിരിക്കണം കുടുംബത്തിന്റെ നാഥനും കർത്താവും രക്ഷിതാവും രാജാവും ദൈവവും.
സങ്കി 115:12-15
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും;അവിടുന്ന് ഇസ്രായേല്‍ഭവനത്തെആശീര്‍വദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
കര്‍ത്താവിന്റെ ഭക്തന്മാരെ, ചെറിയവരെയും വലിയവരെയും, അവിടുന്ന് അനുഗ്രഹിക്കും.
കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!നിങ്ങളെയും നിങ്ങളുടെ മക്കളെയും.
ആകാശവും ഭൂമിയും സൃഷ്ടി ച്ചകര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 115 : 12-15