“തോബിത്തി”ന്റെ പതിമൂന്നാം അദ്ധ്യായം കഥാനായകന്റെ ഒരു നീണ്ട പ്രാർത്ഥനയാണ്. ദൈവം തനിക്കും കുടുംബത്തിനും ചൊരിഞ്ഞ നിരവധിയായ അത്ഭുതങ്ങളെ ഏറ്റുപറയുന്നു;കൃതജ്ഞത അർപ്പിക്കുന്നു; സ്തുതി കീർത്തനങ്ങളും ഉണ്ട്(13:3-5, 4:6). തന്റെ സഹനങ്ങൾ നീതിനിഷ്ഠമാണ്…. പാപത്തിനുള്ള ന്യായമായ ശിക്ഷയാണ്…. അവ സസന്തോഷം സ്വീകരിച്ച് മാപ്പ് ചോദിക്കുന്നു. തിന്മയുടെ വഴിയിൽ നിന്ന് പിന്തിരിയുക, സത്യ- നീതികളിലൂടെ ചരിക്കുക- ഇവ ആവർത്തിക്കപ്പെടുന്ന 2 സന്ദേശങ്ങളാണ്. ഗ്രന്ഥത്തിലുടനീളം ദൃശ്യമാകുന്ന മൂന്നു പദങ്ങൾ- സത്യം, നീതി, കാരുണ്യം ഇവ ആറാം വാക്യത്തിൽ സംഗമിക്കുന്നു. ഇവ പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഇസ്രായേൽ ഇവയിൽ നിലനിന്നാൽ, നീതിമാനായ ദൈവം അവരോട് കരുണ കാണിക്കും. മാനവരാശിക്ക് മുഴുവനുമുള്ള സന്ദേശമാണിത്.
അവിശ്വസ്തയായ ഇസ്രായേലിനെ ദൈവം ശിക്ഷിച്ചു. ആദ്യം അവിടുത്തെ നീതി ആണ്. അവർ തെറ്റ് ഏറ്റുപറഞ്ഞ് മടങ്ങി വന്നപ്പോഴെല്ലാം ദൈവം അവരോട് കരുണാർദ്ര സ്നേഹം കാണിച്ചു.
ദൈവം മനുഷ്യകുലത്തിന്റെ സ്നേഹപിതാവാണ്. പക്ഷേ അവിടുത്തെ നീതി ഇസ്രായേൽജനം, ഓരോ മനുഷ്യനും, തിരിച്ചറിയണം. തെറ്റിന് ശിക്ഷ ഏറ്റെടുത്തേ മതിയാകൂ. അനുതപിച്ച് ദൈവത്തിങ്കലേക്ക് മടങ്ങി എങ്കിൽ മാത്രമേ ഒരുവനു കരുണ ലഭിക്കുകയുള്ളൂ. കാരുണ്യം, നീതി ഇവരണ്ടും നടപ്പിലാക്കേണ്ടത് ദൈവം തന്നെയാണ്. അതുതന്നെയാണ് പ്രവാചകരുടെ നിലവിളിയുടെ സാരാംശവും.
“ജെറമിയ ആഹ്വാനം ചെയ്യുന്നു: എന്തെന്നാല്‍, എന്‍െറ ജനം രണ്ടു തിന്മകള് പ്രവര്‍ത്തിച്ചു. ജീവജലത്തിന്‍െറ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു.
മരുഭൂമിയില്‍ പരിചയി ച്ചകാട്ടു കഴുത, മദംപൂണ്ടു മത്തുപിടിച്ച് അവള് ഓടുകയായിരുന്നു. അവളുടെ വിഷയാസക്തി ആര്‍ക്കു നിയന്ത്രിക്കാനാവും? അവളെ ആഗ്രഹിക്കുന്നവര്‍ക്ക് അവളെ തേടിപ്പോകേണ്ടിവരില്ല. മൈഥുനമാസത്തില്‍ അവള് അവരുടെ മുന്പിലുണ്ടാകും”
(ജറെ 2:13, 24). “നീ ഇക്കാര്യങ്ങള്‍ വടക്കുദിക്കിനോടു പ്രഖ്യാപിക്കുക – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരുക. ഞാന്‍ നിന്നോടു കോപിക്കുകയില്ല. ഞാന്‍ കാരുണ്യവാനാണ്. ഞാന്‍ എന്നേക്കും കോപിക്കുകയില്ല- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
നിന്‍െറ ദൈവമായ കര്‍ത്താവിനോടു നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴില്‍ അന്യദേവന്മാര്ക്കു നിന്നെത്തന്നെ കാഴ്ചവച്ചു; നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങള്‍ നീ ഏറ്റുപഞ്ഞാല്‍ മതി – കര്‍ത്താവ് അരുളിച്ചെയ്യുന്നു.
അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിന്; ഞാന്‍ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം. ഇതാ, ഞങ്ങള്‍ അങ്ങയുടെ അടുത്തേക്കു വരുന്നു; അവിടുന്നാണ് ഞങ്ങളുടെ ദൈവമായ കര്‍ത്താവ് “
(3:12-13, 22). ഏശയ്യായും ജറെമിയായുമായി കൈകോർക്കുന്നു:
ഇസ്രായേല്‍ ജനമേ, നിങ്ങള്‍ കഠിനമായി മത്സരിച്ച് ഉപേക്ഷിച്ചവന്‍െറ അടുത്തേക്ക് തിരിച്ചു ചെല്ലുവിന്‍.
(ഏശയ്യാ 31 : 6)
ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹ സാഗരത്തിലേക്ക് ഇറങ്ങുന്ന കടവാണ് അനുതാപം.