അവിടുത്തേക്ക്‌ എല്ലായപ്പോഴും മഹത്ത്വമുണ്ടായിരിക്കട്ടെ

Fr Joseph Vattakalam
1 Min Read

ദൈവത്തിൻറെ നിഗൂഢമായ അന്തഃസത്ത മരിയ തന്നെ, വെളിപാടിൻറെ വെളിച്ചത്തിൽ വ്യക്തമാക്കിരിക്കുന്നു. “ഓ രാജാവേ അത്യുന്നതനും മഹാജ്ഞാനിയുമായ പ്രഭുവേ, അവിടുത്തെ വിധികൾ എത്ര ദുർജേഞയം. അവിടുത്തെ മാർഗ്ഗങ്ങൾ എത്ര ദുർഗ്രഹം (റോമ.11:33 ) അജയ്യനായ ദൈവമേ, എന്നേക്കും ജീവിക്കുന്നവനെ (പ്രഭ.18:1) അനാദിയായവനെ, അവിടുത്തെ മഹത്തായ പ്രവർത്തികൾ അളക്കാൻ ആർക്കുകഴിയും? അവ കൂട്ടുകയോ കുറയ്ക്കുകയോ സാധ്യമല്ല. (പ്രഭ.18:4 – 6 ).

 ദൈവത്തോട് വാഗ്വാദം നടത്താൻ മനുഷ്യാ  നീ ആരാണ് ? നീ എന്തിനാണ് എന്നെ ഇവ്വിധം സൃഷ്ട്ടിച്ചതെന്നു പാത്രം കുശവനോടു ചോദിക്കുമോ ? റോമ.9 :20 ) എന്തെന്നാൽ, അവിടുന്ന് അത്യുന്നതനാണ്. സകലത്തെയുംകാൾ മഹത്വപൂർണ്ണനാണ്. അങ്ങയെ ദർശിക്കാൻ ഞങ്ങളുടെ കണ്ണുകൾക്കു ശക്തയില്ല. ഞങ്ങളുടെ അറിവ് അപര്യാപതവുമത്രെ അങ്ങ് എപ്പോഴും വാഴ്ത്തപ്പെട്ടവനാകട്ടെ! മഹത്ത്വപൂർണ്ണനായ രാജാവേ , അങ്ങയുടെ അടിമയും വെറും നിസ്സാരയുമായ ഈ ദാസിക്ക് ഉദാത്തമായ കൗദാശിക രഹസ്യങ്ങൾ വെളിപ്പെടുത്താൻ അങ്ങു തിരുമനസ്സായി. അവിടുത്തേക്ക്‌ എല്ലായപ്പോഴും മഹത്ത്വമുണ്ടായിരിക്കട്ടെ.

അത്യുന്നതാനായ ദൈവത്തെ ഞാൻ ദർശിച്ചു (“ആകുന്നവൻ ഞാനാകുന്നു ; ഞാൻ ഞാൻ തന്നെയാണ് “) I AM WHO AM വെന്നു ഞാൻ മനസ്സിലാക്കുന്നു. എനിക്കു ലഭിച്ച കൃത്യമായ തെളിവിനാലും ആത്മജ്ഞാനത്താലും അവിടുന്ന് ഏകവും സത്യവുമാണെന്നും ഞാൻ മനസ്സിലാക്കുന്നു. എന്തെന്നാൽ ദൈവത്തിൽ മൂന്നാളുകളുണ്ട്. തൻ്റെ സത്തയിലും സവിശേഷ ഗുണങ്ങളിലും അവിടുന്ന് ആദ്യന്ത വിഹീനനാണ് (ആധിയുമില്ല , അന്ത്യവുമില്ല , നിത്യനാണ് (ETERNAL). അവിടുന്നു സർവ്വ ശ്രേഷ്‌ഠനാണ് , ഈ സത്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. നിത്യവും ശാശ്വതവുമായ ഐക്യം നിലനിർത്തിക്കൊണ്ട് അവിടുന്നു ഏകനുമാണ്.

Share This Article
error: Content is protected !!