മകളെ, എൻറെ കല്പനകളെ വെറുത്തുകൊണ്ടു മനുഷ്യൻ അനീതിയിൽ ജീവിക്കുന്നു. ഇത്തരം ദുഷ്ടന്മാർക്കു വിധിദിവസം കരുണാലഭിക്കുകയില്ല. എന്നാൽ, എന്നിലേക്ക് എത്തുന്നതിനു നീതിമാന്മാർക്കായി ഒരു കവാടം തുറക്കാൻ ഞാൻ മനസ്സായിരിക്കുന്നു. അവരുടെ മനോനേത്രങ്ങൾ തുറക്കുന്നതിന് ഉതകുന്ന പ്രകാശം അവർക്കു നല്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. എൻറെ കൃപാകടാക്ഷം പുനഃ സ്ഥാപിക്കാനുള്ള പരിഹാര മാർഗ്ഗം അവർക്കു ഞാൻ നൽകും. ഇതു കണ്ടെത്തുന്നവർ സന്തോഷിക്കും ഇതിൻറെ വില മനസ്സിലാക്കുന്നവർ ആത്മാവിൽ സമ്പന്നരാകും; അവർ ആത്മജ്ഞാനമുള്ളവരാകും. മറിയത്തിൻറെ മാദ്ധ്യസ്ഥൈത്തിൻറെ വിലയും വൈശിഷ്ട്യവും മനുഷ്യർക്കു മനസ്സിലാക്കികൊടുക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.
അനശ്വരനായ ദൈവത്തിനു മനുഷ്യരൂപം നൽകികൊണ്ട് ശാശ്വതമായ ജീവനെ പുനരുദ്ധരിച്ച വളാണ് അവൾ (ഈശോയെ ഗർഭം ധരിച്ചു പ്രസവിച്ചു പാലൂട്ടി വളർത്തിയവൾ ഈശോയുടെ രക്ഷാകര കർമ്മത്തിൽ പൂർണ്ണമായ പങ്കാളിയായി അവിടുത്തെ കുരിശിൻ ചുവട്ടിൽ ആദ്യന്തം ഈശോയോടു ചേർന്നു നിന്നു സഹ രക്ഷകയായി മാനവരാശിയുടെ വിമോചനത്തിനു സാക്ഷ്യവും വഹിച്ചു ഈ പരിശുദ്ധ അമ്മ ) അവൾക്കു നൽകപ്പെട്ട സിദ്ധികളെ മനുഷ്യരെല്ലാവരും മനസ്സിലാക്കണമെന്നും അതുവഴി അവരുടെ നന്ദികേട് ഒരു കണ്ണാടിയിലൂടെ ദർശിക്കുന്നതുപോലെ അവർ തിരിച്ചറിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു .
വിശ്വാസ രഹസ്യങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. എങ്കിലും മനുഷ്യൻറെ അജ്ഞതമൂലം അവനിൽ അവ സംശയങ്ങൾ (ചില ആശങ്കൾ പോലും ) ഉളവാക്കാൻ ഇടയാക്കിയേക്കാം. പുത്രനിൽ പരിപൂർണ്ണമായി വിശ്വസിക്കാൻ കഴിവില്ലാതിരുന്ന ആദിമ സഭ അവൻ്റെ (പുത്രൻ ) മാതാവിൻറെ നിഗൂഢ രഹസ്യങ്ങൾ മനസ്സിലാക്കാൻ ഒട്ടും പ്രാപ്തരായിരുന്നില്ല. പക്ഷെ മാനവകുലത്തിന് ഈ വെളിപാട് അത്യന്താപേക്ഷിതമാണുതാനും.