” എൻ്റെ പ്രിയ മണവാട്ടീ” പിതൃവാത്സല്യത്താൽ ഞാൻ മാനവരാശിക്കു നിത്യരക്ഷ നൽകുകയും മനുഷ്യ പ്രകൃതിയുടെ ശമിക്കാത്ത ദൗർ ബല്യങ്ങൾക്കു പരിഹാരം ചെയ്യുകയും ചെയ്തു .
എൻ്റെ കരുണ വെളിപ്പെടുത്താൻ സന്ദർഭോചിതമായ സമയം ഞാൻ തിരഞ്ഞെടുക്കുന്നു – അതുപോലെ, മാനവകുലത്തിനു മറ്റൊരു വിശിഷ്ടമായ ആനുകൂല്യം നല്കാൻ ഈ സമയം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു …. എൻ്റെ ക്രോധകാരണം നീതിനിഷ്ടമാണ്. അവരുടെമേൽ ചുമത്തപ്പെട്ടിരിക്കുന്ന തെറ്റുകൾക്കുള്ള ശിക്ഷയും നീതിനിഷ്ഠമാണ് ഇവ അവർക്കു ബോധ്യപ്പെടുത്തുന്നതിനുള്ള നിർണ്ണായക സമയം വന്നണഞ്ഞിരിക്കുന്നു.
എൻ്റെ ക്രോധം നീതിയുക്തമാണ്, നീതിയും ന്യായവും ഉപയോഗിക്കും ഇതു വളരെ വേഗത്തിൽ സംഭവിക്കും.
എൻ്റെ കരുണ കാണിക്കാൻ സമയമായിരിക്കുന്നു. എന്റെ സ്നേഹം വ്യർത്ഥമാകരുത് എൻ്റെ അനുഗ്രഹത്തിലേയ്ക്കു മടങ്ങി വരുകയാണെങ്കിൽ ഞാനവർക്കു പരിഹാരത്തിന് അവസരം നല്കും .
ഇപ്പോൾ ഈ മണിക്കൂറിൽ, ലോകം ഏറ്റം ദൗർഭാഗ്യ കരമായ ഒരു അവസ്ഥയിൽ എത്തിയിരിക്കുന്നു, ലോക രക്ഷകനെ, ഏക മദ്ധ്യസ്ഥനെ ആരും തന്നെ അറിയുന്നില്ല; അഥവാ ശരിയായി അറിയുന്നില്ല. അറിയാൻ ശ്രമിക്കുന്നില്ല.
നിത്യ രക്ഷയ്ക്കു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഏറ്റം ക്ഷണികമായ മനുഷ്യ ജീവിതം . എല്ലാം വേഗത്തിൽ കടന്നുപോകും. അപ്പോൾ ദുഷ്ടരുടെ മേൽ ഇരുൾ പരക്കുകയും നീതിമാന്മാരുടെ മേൽ പ്രകാശം ഉദിക്കുകയും ചെയ്യും. ദൈവമക്കളെ നിന്ദിച്ചുകൊണ്ടു ഭൂരിഭാഗം പേരും കൂരിരുട്ടിലേക്കു നിപതിക്കും.