"ഏറ്റുപറയുക"

Fr Joseph Vattakalam
1 Min Read

നീതിമാനെയും ദുഷ്ടനെയും താരതമ്യം ചെയ്യുക ജ്ഞാനസാഹിത്യത്തിൽ സാധാരണമാണ്. സുഭാഷിതങ്ങൾ അങ്ങെനെയൊരു ഗ്രന്ഥമാണല്ലോ. നമ്മൾ ധ്യാനവിഷയമാക്കുന്നത് (സുഭാ.28:13,14)തിരുവാക്യങ്ങളാണ്. ഈ അധ്യായത്തിലെ ഒന്നാമത്തെ വാക്യം തന്നെ ഈ താതമ്യം വ്യക്തമാക്കുന്നുണ്ട്.

ആരും പിൻതുടരാത്തപ്പോഴും ദുഷ്ടർ പേടിച്ചോടുന്നു. നീതിമാനാവട്ടെ സിംഹത്തെപ്പോലെ സുധീരരാണ്. 28:13 -14 ൽ ഇത്തരം താരതമ്യ പഠനത്തിനു നല്ല ഉദാഹരണമാണ്.

തെറ്റ് ഏറ്റുപറഞ്ഞു പരിത്യജിക്കുന്നവനു കരുണ ലഭിക്കും. നിരന്തരം ദൈവഭക്തിയിൽ കഴിയുന്നവൻ അനുഗ്രഹീതനാണ്, ഹൃദയം കഠിനമാക്കിവയ്ക്കുന്നവൻ ദുരിതം അനുഭവിക്കും. തെറ്റ് ഏറ്റുപറഞ്ഞു പരിത്യജിക്കുന്നവനു ഹൃദയം കഠിനമാക്കിവയ്ക്കുന്നവനും തമ്മിലാണ് ഇവിടെ താരതമ്യം.

തെറ്റുഏറ്റുപറഞ്ഞു പരിത്യജിക്കാനുള്ള ആഹ്വാനത്തോടു ബന്ധപ്പെടുത്തിയാണല്ലോ ഈശോ വിശുദ്ധ കുമ്പസാരമെന്ന കൂദാശ സ്ഥാപിച്ചതുതന്നെ.

ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ അറിഞ്ഞു സ്നേഹിച്ച് അവിടുത്തെ കല്പനകളനുസരിച്ചു ജീവിച്ചു സ്വർഗ്ഗം പ്രാപിക്കാനാണ്. കൂദാശകൾ യോഗ്യതാ പൂർവ്വം സ്വീകരിക്കുകയെന്നത് അവിടുത്തെ കല്പനയാണ്. മാമ്മോദീസാ മുതൽ എല്ലാ കൂദാശകളും നമ്മുടെ നിത്യരക്ഷയ്ക്കുള്ള മാർഗ്ഗങ്ങളും ഈശോമിശിഹയുടെ കല്പനകളുമാണ്. നിങ്ങൾ ലോകമെങ്ങും പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻറെയും പുത്രൻറെയും പരിശുധത്മാവിന്റെയും നാമത്തിൽ അവർക്കു മാമ്മോദീസാ നൽകുവിൻ. (മത്തായി.28:19, 20 )

എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട് അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. (യോഹ.6:54 ) ഇസ്രായേൽ ജനത്തിനു തെറ്റുകൾ ഏറ്റുപറയുന്നത് ഒരു ആരാധനാനുഷ്‌ഠനം തന്നെയിരുന്നു. എൻറെ പാപം അവിടുത്തോടു ഞാൻ ഏറ്റുപറഞ്ഞു.  എൻറെ അകൃത്യം ഞാൻ മറച്ചു വച്ചില്ല .. അപ്പോൾ എൻറെ പാപം അവിടുന്നു ക്ഷമിച്ചു ” (സങ്കീർ.32:5 )

Share This Article
error: Content is protected !!