ഈശോ അസാന്നിദ്ധമായി വ്യക്തമാക്കി, പ്രഥമവും പ്രധാനവുമായ കല്പന ദൈവത്തെ പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണഹൃദയത്തോടും, സർവ്വശക്തിയോടും സ്നേഹിക്കുക എന്ന് (മത്താ.22:34-40 , മർക്കോ.12.28 -34 , ലൂക്കാ.10 :25 -28 ) ദൈവ സ്നേഹത്താൽ പ്രേരിതമായി ചെയ്യുന്ന പരസ്നേഹ പ്രവർത്തികൾക്കേ ആധ്യാത്മിക മൂല്യമുള്ളൂ. ദൈവസ്നേഹമില്ലാത്ത പരസ്നേഹപ്രവർത്തികൾ പാരപരനു “മലിന വസ്ത്രം പോലെയാണ് “
ദൈവസ്നേഹത്തിൽ ഒരുവൻ ആഴപ്പെടുന്നതനുസരിച്ച് പുണ്യങ്ങൾ അവനിലേക്ക് താനേ വന്നു ചേർന്നു കൊള്ളും. കാരണം ദൈവിക പുണ്യങ്ങളുടെയെല്ലാം ഉറവിടം നല്ല ദൈവം തന്നെയാണ്. തന്നെ സത്യസന്ധമായി സ്നേഹിക്കുന്നവർക്കാണ് അവിടുന്ന് തൻ്റെ നിരവധിയായ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത് . നാം ചെയ്യുന്നവയെല്ലാം ഈശോയോടുള്ള സ്നേഹത്തെ പ്രതി ആയിരിക്കുകയും വേണം
ദൈവസ്നേഹത്തിൽ ആഴപ്പെടുന്നതിന് ആനുപാതികമായാണ് ഒരുവൻ വിശുദ്ധിയിൽ വളരുക. വിശുദ്ധികൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യവുമല്ല. കാരണമുണ്ട് സ്നേഹം സ്നേഹത്തോടു മാത്രമേ ചേരുകയുള്ളു. ഈ സ്നേഹത്തിൽ വളരുന്നവരുടെമേൽ പാപശാപ ബന്ധനങ്ങൾ പ്രബലപ്പെടുകയില്ല. വിശുദ്ധർ തങ്ങളുടെ ഏറ്റം നിസ്സാരമായ പ്രവർത്തികൾ പോലും നിയോഗം വച്ചു ദൈവസ്നേഹത്തെപ്രതി ചെയ്തു ധാരാളം ആത്മാക്കളുടെ നിത്യരക്ഷ നേടിയയെടുത്തിട്ടുണ്ട്.
വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു. “അങ്ങേന്നെ സ്നേഹിക്കുന്നതിനോടൊപ്പം അങ്ങേക്കു പ്രതിസ്നേഹം നല്കാൻ അങ്ങേയുടെ സ്നേഹം തന്നെ എനിയ്ക്കു വേണ്ടിയിരിക്കുന്നു.” അതായത് ഈശോയുടെ സ്നേഹമായിരിക്കണം നാം പിതാവിനു സമർപ്പിക്കുക. കരുണകൊന്തയിൽ ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി നമ്മോടു കരുണയായിരിക്കണം എന്നല്ലേ നാം പ്രാർത്ഥിക്കുക . അല്ലാതെ നമ്മുടെ സഹനങ്ങളെ പ്രതി കരുണകാണിക്കണമെന്നല്ലല്ലോ!