എന്റെ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരെ, മനോഹരമായ ഈ റോസാപൂമൊട്ടു നിങ്ങള്ക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ ജപമാലയിൽ ഒരു മണിയാണത്. ചെറുതെങ്കിലും ഇത് അമൂല്യമെന്നു നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! നിങ്ങൾ ‘നന്മ നിറഞ്ഞ മറിയമേ’ ഭക്തിപൂർവ്വം ചൊല്ലുകയാണെങ്കിൽ ഈ പൂമൊട്ട് അത്യാകർഷകമായ ഒരു റോസാപ്പൂവായി മാറും. പനിനീർപ്പൂക്കൾ കൊണ്ടുള്ള ഈ ജപമാല നിങ്ങളുടെ കൊച്ചു പുഷ്പകിരീടമായിരിക്കും. ഈശോയ്ക്കും മാതാവിനും നിങ്ങൾ സമ്മാനിക്കുന്ന കിരീടവുമായിരിക്കും അത്.
ഞാൻ പറഞ്ഞ ഓരോ വാക്കിലും ദയവായി ശ്രദ്ധ പതിപ്പിക്കുക. ഓർമയിൽ സൂക്ഷിക്കാൻ ഒരു സംഭവ കഥ നിങ്ങളോടു പറയാം. പരാഗുവേയിൽ നടന്ന സംഭവമാണിത്. രണ്ടു കൊച്ചു സഹോദരികൾ തങ്ങളുടെ വീടിന്റെ മുന്പിലിരുന് ഭക്തിപൂർവ്വം, ശ്രദ്ധയോടെ, ഏകാഗ്രതയോടെ ജപമാല കൊല്ലുകയായിരുന്നു. പെട്ടെന്ന് സുന്ദരിയായ ഒരു സ്ത്രീ അവിടെ പ്രത്യക്ഷപെട്ടു. അവർ ഇളയ സഹോദരിയെ കൂട്ടികൊണ്ടു പോയി. മൂത്ത സഹോദരി ഞെട്ടിപ്പോയി. ആവുന്നത്ര അവൾ തന്റെ സഹോദരിയെ അന്വേഷിച്ചു. കണ്ടില്ല.
അവൾ വലിയ സങ്കടത്തോടെ മാതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കളുടെ അന്വേഷണം മൂന്ന് ദിവസം തുടർന്ന്. അവർ നിരാശയുടെ നീർക്കയത്തിലായി. മൂന്നാം ദിവസം കുട്ടി വീടിന്റെ മുൻവശത്തെ വാതുൽക്കൽ നിൽക്കുന്നതായി അവർ കണ്ടു. അവൾ വെളിപ്പെടുത്തി: “ഞാൻ ആരോടാണോ ജപമാല ചൊല്ലിയിരുന്നത് ആ പരിശുദ്ധ കന്യക, സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ എനിക്ക് കഴിക്കാൻ തന്നു. ‘അമ്മ എനിക്ക് കൂട്ടിനായി അതി സുന്ദരനായ ഒരു ആൺകുട്ടിയെയും തന്നു. ഞാൻ പലതവണ അവനെ ചുംബിച്ചു.”
ആ മാതാപിതാക്കൾ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വന്നിട്ട് കുറച്ചുനാളുകളെ ആയിരുന്നൊള്ളു. അതിനു അവരെ ഒരുക്കുകയും പരിശുദ്ധ ജപമാലയോടുള്ള ഭക്തി അവരെ പഠിപ്പിക്കുകയും ചെയ്ത ഈശോസഭ വൈദികനെ വരുത്തി, സംഭവിച്ചതെല്ലാം അവർ അദ്ദേഹത്തോട് പറഞ്ഞു. ആ വൈദികൻ തന്നെയാണ് ഈ കഥ എന്നോട് പറഞ്ഞത്.
പ്രിയ കുഞ്ഞുങ്ങളെ, ഈ കൊച്ചു പെൺകുട്ടികളെ അനുകരിക്കുക. നിത്യവും ജപമാല ചൊല്ലുക. എല്ലാവരും ജപമാല ചൊല്ലി ഈശോയെയും മറിയത്തെയും സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയുക.