മരണത്തിനും അപ്പുറത്തേയ്ക്ക് കാണാൻ കഴിവുള്ളവനെ ക്രിസ്തീയ ജീവിതത്തിന്റെ മഹത്വം അറിയാനൊക്കു. സ്വർഗ്ഗവും നരകവും നിത്യതയുമെല്ലാം ദർശിക്കാനുള്ള കഴിവില്ലാതാകുമ്പോൾ നാം ഈ ലോകത്തിന്റെ മക്കളായി മാറുകയാണ് ചെയുന്നത്.
ജീവിതത്തിൽ ലക്ഷ്യമില്ലാത്തവർ ചുരുക്കമാകും. ആ ലക്ഷ്യം നേടാൻ നിരന്തരം പ്രാര്ഥിക്കുന്നവരുണ്ടാകും. പക്ഷെ അതുകൊണ്ടു മാത്രം ലക്ഷ്യത്തിലെത്തില്ല. കഠിനാധ്വാനവും സ്ഥിരപരിശ്രമവും വേണം. ഇല്ലിനോയിക്കാരനായ ജോൺ ഫൊപ്പയെ നോക്കൂ. കൈകളില്ലാതെയാണ് അദ്ദേഹം ജനിച്ചത്. ഇരുകരങ്ങളുമില്ലാതെ ജനിക്കുന്ന ഒരു വ്യക്തിക്ക് ലോകത്തിൽ എന്ത് ചെയ്യാൻ കഴിയും? ജോൺ ഫൊപേ തന്റെ ജീവിതംകൊണ്ട് ഇതിനു ഉത്തരം കാട്ടിത്തന്നു. കൈകൾകൊണ്ട് ചെയ്യാവുന്നതെല്ലാം കാലുകൾകൊണ്ട് അദ്ദേഹം മനോഹരമായി ചെയ്തു. അതുകൊണ്ടു അദ്ദേഹത്തെ ലോകം ഏറെ ആദരിക്കുന്നു.
ഇന്ന് അനേകായിരം വ്യക്തികൾക്ക് വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സഹനത്തിന്റെയും സാക്ഷ്യമാണദ്ദേഹം. ജനിക്കുമ്പോഴേ ജോണിന് കാരങ്ങളില്ലായിരുന്നു. അവനെ ഉദരത്തിൽ വഹിക്കുമ്പോൾ ഹോങ്കോങ് ഫ്ലൂ എന്ന് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന പനി അമ്മയ്ക്കുണ്ടായതാണ് ഈ ജനിതക വൈകല്യത്തിന് കാരണമായി സയൻസ് പറയുന്നത്. അന്നൊന്നും വികൃതമായ ശാരീരികശേഷിയുള്ള ഈ കുഞ്ഞു നാളെ ലോകത്തിന്റെ ഭാവി മാറ്റിയെഴുതുന്ന വ്യക്തിയായി തീരുമെന്ന് ആരും കരുതിയില്ല. എന്നാൽ സംഭവിച്ചത് അങ്ങനെയായിരുന്നു. കൈകളും കാലുകളും ഉള്ള അനേകായിരങ്ങൾക്ക് വിശ്വാസത്തിന്റെയും പ്രതീകഷയുടെയും ആൾരൂപമാകാൻ ഇന്ന് അദ്ദേഹത്തിലൂടെ കഴിഞ്ഞിരിക്കുന്നു.
നിസ്സാരനല്ല ജോൺ ഫൊപേ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ 6 പ്രചാരമുള്ള ഭാഷകളിലൂടെ ലോകമെങ്ങും വായിക്കപ്പെടുന്ന. പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും തടവുപുള്ളികൾക്കും അദ്ദേഹം ക്ലാസ് എടുക്കാറുണ്ടെന്നു കേൾക്കുമ്പോഴേ മനസിലായില്ലേ. ആള് ചില്ലറക്കാരനല്ലെന്നു. 17 രാജ്യങ്ങളിൽ ഇതിനോടകം അദ്ദേഹം ദൈവവചനത്തിലൂന്നിയ പ്രഭാഷണവും നടത്തിക്കഴിഞ്ഞു. മൾട്ടിനാഷണൽ കമ്പനികൾ ജോണിനെ തങ്ങളുടെ ജീവനക്കാർക്ക് ക്ലാസ് നൽകുവാൻ വേണ്ടി ക്ഷണിക്കാറുണ്ട്. അതായതു ശാരീരികശേഷിയും ബുദ്ധിയുമെല്ലാം അത്യുന്നതമെന്നു കരുതുന്നവർക്ക് മുന്നിൽ തന്റെ വ്യക്തിപ്രഭാവവും അറിവും വഴി ജോൺ അതിശയമായി മാറുന്നുവെന്ന്. പ്രതിബന്ധങ്ങളെ എന്നും അദ്ദേഹം വെല്ലുവിളി പോലെയാണ് കണ്ടിട്ടുള്ളത്. കൈ തോൾ മുതൽ താഴോട്ടില്ലെങ്കിലും ജോൺ കാൽ വിരലുകള്കൊണ്ടു ടൈപ്പ് ചെയ്യും. കാറോടിച്ചു മറ്റുള്ളവരെ വിസ്മയിപ്പിക്കും. ശാരീരികാവയവങ്ങളെല്ലാം ഉണ്ടായിട്ടും ഇതൊന്നും ചെയ്യാനറിയില്ലയെന്നു പറയുന്നവർക്ക് ഉഗ്രൻ വെല്ലുവിളിയല്ലേ ഇതെല്ലം.
കൈകളില്ലാത്തതോർത്തു ജീവിതത്തിൽ ഒരിക്കൽപോലും സങ്കടപ്പെട്ടിട്ടില്ലെങ്കിലും ഒരിക്കൽ മാത്രം അതോർത്തു കണ്ണീർ വാർത്തു. സ്വന്തം ഇടവകയിൽനിന്നു ഹെയ്തിയിലേക്കു നടത്തിയ യാത്രയിലായിരുന്നു അതെന്നു അദ്ദേഹം എഴുതി. ഹെയ്തിയിലെ ഹോസ്പിറ്റലിൽ ആരോരുമില്ലാത്ത കുഞ്ഞുങ്ങൾ കിടന്നു നരകുക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ മനസ്സിലെ മായാത്ത ചിത്രമാണ്. എല്ലാവരും അപ്പനെയും അമ്മയെയും സമ്പത്തും എല്ലാം നഷ്ടപ്പെട്ടവർ. അവരെ കാണാനെത്തുന്നവരുടെ സഹതാപവും സ്നേഹവും കലർന്ന വാക്കും നോട്ടവുമാണ് അവരുടെ മുഖത്ത് പ്രത്യാശയുണർത്തുന്നത്. “അന്ന് എനിക്ക് 16 വയസ്സ് ഉള്ളു. ഇരുകൈകളുമില്ലാത്ത എന്നെ കെട്ടിപിടിച്ചു ഒരു പിഞ്ചു കുഞ്ഞു എന്നെ ഒന്ന് എടുക്കാമോ എന്ന് കെഞ്ചിയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി കൈകളില്ലാത്തതോർത്തു ഞാൻ പൊട്ടിക്കരഞ്ഞത്. ആ രാത്രിയിൽ കിടക്കയിൽ കിടന്നു കൈകളില്ലാത്തതോർത്തു ദൈവത്തോട് പരാതിപ്പെട്ടു. “അദ്ദേഹം പറയുന്നു, കൈകൾ തരാത്ത ദൈവത്തോട് ചെറുപ്പത്തിൽ എനിക്ക് ഇഷ്ട്ടമുണ്ടായിരുന്നില്ല. എല്ലാവര്ക്കും കൈകൾ നല്കിയിട്ടുണ്ടല്ലോ. എനിക്ക് മാത്രമെന്താണ് കൈകളില്ലാത്തതെന്നു ഞാൻ ദൈവത്തോട് ചോദിച്ചു. അതുകൊണ്ടു ഞാൻ പരിശുദ്ധ കന്യാമറിയത്തെ കൂടുതൽ ഇഷ്ട്ടപെട്ടു. ഞാൻ അമ്മയെ ഏറെനേരം നോക്കിയിരിക്കും. എന്റെ സങ്കടങ്ങളും പ്രയാസങ്ങളും ഞാൻ അമ്മയെ പറഞ്ഞുകേൾപ്പിക്കും. പക്ഷെ, ഞാറിയാതെ എന്റെ നോൺമ്പരങ്ങളെല്ലാം പരിശുദ്ധ ‘അമ്മ ഈശോയെ അറിയിക്കുന്നുണ്ടായിരിക്കണം. മുതിർന്നപ്പോൾ മാതൃഭക്തിയിലൂടെ ഈശോ എന്റെ ഏറ്റവുമടുത്ത സഹായകനായി.
‘എന്റെ കൈകളില്ലാത്ത കുപ്പായം നോക്കി ദൈവമേ, നീ എന്നോട് എന്തിനിതു ചെയ്തു എന്ന് ദൈവത്തോട് ഞാനൊരിക്കലും ചോദിച്ചിട്ടില്ല.’ അദ്ദേഹം പറയുന്നു.
1970 ലായിരുന്നു തീക്ഷ്ണമതികളായ കാതോലിക്കാകുടുംബത്തിലെ എട്ടുമക്കളിൽ നാലാമനായി ജോൺ ഫൊപ്പെ ജനിച്ചത്. സൗത്തേൺ ഇല്ലിനോയിലായിരുന്നു വീട്. ഫൊപ്പയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കത്തോലിക്കാ സ്കൂളിൽ പഠിച്ചു എന്നതാണ്. അവിടെ ഓരോ കുട്ടികളും മാറിമാറി അവനു കൈത്താങ്ങായി. ലഞ്ച് ബോക്സ് തുറക്കുവാനും എഴുതുവാനും എല്ലാം അവർ തുണയായി നിന്നു. ഇന്നും ഫൊപ്പയുടെ ബെസ്റ് ഫ്രണ്ട് അവനെ നാലുവയസ്സിൽ കിൻഡർ ഗാർട്ടണിൽ സഹായിച്ചവരാണ്.
വളർന്നപ്പോൾ രൂപതയിലെ ശക്തമായ യൂത്ത് മിനിസ്ട്രയിൽ അംഗമായി. അധികം വൈകാതെ രൂപതയിലെ യൂത്ത് കൌൺസിൽ ലീഡർ വരെയായി അദ്ദേഹം.
ഹെയ്തി സന്ദർശനത്തിന് ശേഷമാണു ആരുമില്ലാത്തവർക്കായി ജീവിതം മാറ്റിവയ്ക്കാനുറച്ചതു. ഇന്ന് അമേരിക്കൻ കോളേജുകളിലും സ്കൂളുകളിലും സ്വാശ്രയശീലത്തെകുറിച്ചു പ്രഭാഷണം നടത്താൻ ഫൊപേ പോകാറുണ്ട്. 2003 ലാണ് ഫൊപേ വിവാഹിതനായത്. ഇപ്പോൾ അവർക്കു 13 വയസ്സുള്ള ഒരു കുട്ടിയുണ്ട്. കുട്ടിയുടെ പേര് ഫെയ്ത് തെരേസ. “ഞങ്ങൾക്ക് കുട്ടികളുണ്ടാവുക എന്നത് ദുഷ്ക്കരമായിരുന്നു. പക്ഷെ, ഒരിക്കൽ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിനു വേണ്ടി ധ്യാനം നടത്തവേ ഒരു സിസ്റ്റർ പറഞ്ഞു, കുഞ്ഞുങ്ങളുണ്ടാകാത്തവർക്കുവേണ്ടി മദർ തെരേസ ദൈവത്തോട് പ്രാര്ഥിക്കുമെന്നു.”
അതുകേട്ടു ഞാൻ മതേറിനോട് കരളുരുകി പ്രാർത്ഥിച്ചു. എനിക്ക് ഒരു കുഞ്ഞിനെ തരണേ എന്ന്. വൈകാതെ ഭാര്യാ ഗർഭവതിയായി. വിശ്വാസത്തിൽ ജനിച്ചതിനാൽ ഫൈതെ തെരേസ എന്ന് കുഞ്ഞിന് പേര് നൽകി. വാക്കുകൾപോലെ ദൃഢമാകുന്നു അദ്ദേഹത്തിന്റെ ഉറപ്പാർന്ന വിശ്വാസവും.