പന്തക്കുസ്താ തിരുനാളിനൊരുങ്ങുമ്പോൾ ക്രിസ്തുവിന്റെ ഉറക്കെയുള്ള ആഹ്വനം നമ്മുടെ ഹൃദയത്തെ സ്പർശിക്കട്ടെ, ‘ദഹിക്കുന്നവൻ എൻറ്റെ അടുക്കൽ വന്ന്കുടിക്കട്ടെ .’ എന്താണ് ഇതിലൂടെ യേശു സൂചിപ്പിക്കുന്ന ദാഹം എന്നതിനെക്കുറിച്ചൊന്നു നമ്മുക്ക് ചിന്തിക്കാം. തിരുനാളിന്റെ അവസാന ദിവസത്തിൽ ജനങ്ങളെല്ലാം ഉണങ്ങിവരണ്ട ഭവനങ്ങളിലേക്കു പോകുന്നത് കണ്ടപ്പോഴാണ് യേശു ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്, ”ദാഹിക്കുന്നവൻ എന്റ അടുക്കൽ വന്ന് കുടിക്കട്ടെയെന്നു (യോഹ. 7:38 ). ദാഹിക്കുന്നവർക്കുള്ളതാണ് പരിശുദ്ധാത്മാവ്. ദൈവത്തിനുവേണ്ടി കൊതിക്കാതൊരു വ്യക്തിക്ക് ദൈവത്തെ ലഭിക്കുക സാധ്യമല്ല. ‘ദാഹാർത്തരെ ജലാശയത്തിലേയ്ക് വരുവിൻ. നിർധനൻ വന്നു വാങ്ങി ഭക്ഷിക്കട്ടെ. പാലും വീഞ്ഞും സൗജന്യമായി ലഭിക്കും.’ (ഏശയ്യാ 55:1). ഏശയ്യാ പ്രവാചകൻ പറയുന്നത് ആത്മാവിനെ കിട്ടുന്നതിനുള്ള പ്രധാന വ്യവസ്ഥ ദാഹമുള്ളവരായിരിക്കുക എന്ന് തന്നെയാണ്. വെളിപാട് 22 ആം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്, ആത്മാവും മണവാട്ടിയും പറയുന്നത് കേൾക്കുക… ദാഹിക്കുന്നവൻ വന്നു കുടിക്കട്ടെ… ഈ വചനത്തോടുകൂടി ബൈബിൾ അവസാനിക്കുകയാണ്. ദാഹത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ബൈബിൾ അവസാനിക്കുന്നത്. വിശുദ്ധ ഗ്രന്ഥം നമുക്ക് തരുന്ന അവസാനത്തെ സന്ദേശം എന്താണെന്നു ചോദിച്ചാൽ ദാഹിക്കുന്നവൻ എന്റെ അടുക്കൽ വരട്ടെയെന്നു തന്നെയാണ് ദൈവം പറയുന്നത്, അതിനാൽ നമുക്ക് ദാഹത്തോടെ പ്രാർത്ഥിക്കാം. അവിടുന്ന് നമ്മുടെ മേൽ ആത്മാവിനെ വാർഷിക്കുക തന്നെ ചെയ്യും.
ഡോ. ജോൺ ഡി, ശാലോം