ഷെവ. ഐ.സി. ചാക്കോ ക്രിസ്തുവിനു സഹസ്ര നാമങ്ങൾ നല്കിയിട്ടുണ്ടല്ലോ. അവയിൽ ഒന്നാണ് സച്ചിദാനന്ദൻ = സത് (സത്യം) + ചിത് (ആത്മാവ്) + ആനന്ദ.ദൈവം സ്നേഹമാണ്, സത്യമാണ്, ആത്മാവാണ് -ഇവയൊക്കെ വിശ്വാസിയുടെ സാമാന്യ വിജ്ഞാനമാണ്. ഇവയോട് അഭേദ്യമായി ബെന്ധപെട്ടുപോകുന്നതാണ് ദൈവം ‘ആനന്ദ’മാണെന്നത്. എന്നാൽ ദൈവം എത്രയധികമാണ് ദുഖിച്ചിട്ടുള്ളത്, ദുഖിക്കുന്നത് ഇനിയും ദുഖിക്കുന്നത്.
തന്നേക്കാൾ ഒരുപടി താഴ്ന്നവരായി മാലാഖമാരെ സൃഷ്ടിക്കുകയും സ്വർഗത്തിന് അടിസ്ഥാനമിടുകയും ചെയ്തു. സ്നേഹത്താൽ പ്രേരിതനായി സൃഷ്ടിക്കപ്പെട്ട പ്രസ്തുത മാലാഖമാർ എല്ലാവരും കുറഞ്ഞൊരുകാലം അവിടുത്തേക്ക് ആനന്ദം പകർന്നു ജീവിച്ചു എന്നത് സത്യം. പക്ഷെ വളരെ ചുരിങ്ങിയൊരു കാലം. ലൂസിഫറിന്റെ (പ്രകാശവാഹകൻ) നേതൃത്വത്തിൽ ഒരു ഗണം മാലാഖമാർ തങ്ങളുടെ സൃഷ്ട്ടാവിനെ സൃഷ്ട്ടാവായി തങ്ങളുടെ ഉടയവനായി അംഗീകരിക്കാൻ വിമുഖത പ്രദർശിപ്പിച്ചു. അവർ പ്രഖ്യാപിച്ചു Non Seriamus -ഞങ്ങൾ ശുശ്രൂഷിക്കുകയില്ല.
അഹങ്കാരമാണ് അവരെ അപകടത്തിൽ ചാടിച്ചതെന്നു അവരുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നു. അനുതപിക്കാതിരുന്നതുകൊണ്ടു തെറ്റ് ഏറ്റു പറഞ്ഞു മാപ്പു ചോദിക്കാനുള്ള വിനയം അവർക്കില്ലാതിരുന്നതിനാൽ ദൈവം അവരെ കൈവെടിഞ്ഞു. അവരെ അവിടുന്ന് ഇല്ലായ്മ ചെയ്തില്ലെന്ന വസ്തുത വല്ലഭൻറെ മഹാകാരുണ്യം വിളിച്ചോതുന്നു. ശ്രിഷ്ട്ടി വിലപിക്കേണ്ടതിനു പകരം ഇവിടെ സൃഷ്ട്ടാവാണ് വിലപിക്കുന്നത്. അതെ മാലാഖമാരെ ശ്രിഷ്ട്ടിച്ചതിനോട് ബന്ധപെട്ടു ബലവാനായ ദൈവം പരിതപിച്ചു.
വെളി. 12:7-12അനന്തരം, സ്വര്‍ഗത്തില്‍ ഒരുയുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തുയുദ്ധം ചെയ്തു.എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി.ആ വലിയ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും.സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന് വലിച്ചെറിയപ്പെട്ടു.അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെ മേല്‍ വിജയം നേടി. ജീവന് നല്‍കാനും അവര്‍ തയ്യാറായി.അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്.