നോഹിന്റെ മൂന്നു പുത്രന്മാരിൽ ഒരാളായ ശേമിന്റെ സന്തതിപരമ്പരയിൽ ഒരാളാണ് നാഹോർ. അയാളുടെ മകനാണ് തേരഹ്.തേരഹിന്റെ പുത്രന്മാരാണ് അബ്രാം, നാഹോർ, ഹരൻ എന്നിവർ. ഹരന്റെ പുത്രനാണ് ലോത്. അബ്രാം വിവാഹം കഴിച്ചു. പ്രസ്തുത സ്ത്രീയുടെ പേര് സാറായി. അവൾ വന്ധ്യയായിരുന്നു. തേരഹ് കൽദായരുടെ ഉറിൽ നിന്നും അബ്രാമിനെയും അവന്റെ ഭാര്യ സാറായിയെയും പേരക്കിടാവായ (കൊച്ചുമകൻ) ലോത്തിനെയും കൂട്ടി കനാൻ ദേശത്തേക്കു പുറപ്പെട്ടു. അവർ ഹറാനിലെത്തി, അവിടെ താമസമുറപ്പിച്ചു (cfr ഉല്പ. അ. 11).
തേരഹ് 205 ആമത്തെ വയസ്സിൽ മരണമടഞ്ഞു. അനന്തരം കർത്താവു അബ്രാമിനോട് അരുളിച്ചെയ്തു: “നിന്റെ ദേശവും ബന്ധുക്കളെയും വിട്ടു, ഞാൻ കാണിച്ചു തരുന്ന നാട്ടിലേക്കു പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്വമാക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും.നിന്നിലൂടെ ഭൂമുഖത്തെ ജനങ്ങളെല്ലാം അനുഗ്രഹീതരാകും (ഉല്പ. 12:1-3). അബ്രാഹത്തിന്റെ സന്തതിയാണ് ലോക രക്ഷകനും ഏകരക്ഷകനുമായ ഈശോ.
ഉല്പ. 3:15 ലെ വാഗ്ദാന പൂർത്തീകരണത്തിന്റെ പ്രാരംഭം നീതിമാനായ നോഹയെയും കുടുംബത്തെയും ജലപ്രളയത്തിൽ നിന്ന് കർത്താവു രക്ഷിക്കുന്നതാണ്. അടുത്ത പേടിയാണ് വിശ്വാസികളുടെ പിതാവായ അബ്രാമിന്റെ (പിന്നീട് എബ്രഹാം) തെരെഞ്ഞെടുപ്പ്. അബ്രാം വിശ്വാസികളുടെ പിതാവാകുന്നതിന്റെ മുഖ്യകാരണം അവൻ “കർത്താവു കല്പിച്ചതു” അനായാസം അനുസരിച്ചു എന്നതാണ്. തദനുസാരം സാറായിയെയും സഹോദരസുതൻ ലോത്തിനെയും അവൻ കൂടെ കൊണ്ടുപോയി. അവർ സുരക്ഷിതമായി കാനനിലെത്തി അവർ സഞ്ചരിച്ചു ഷെകേമിൽ മോറെയുടെ ഓക്കുമരം വരെയെത്തി.
അവിടെ കർത്താവു അബ്രാമിന് പ്രത്യക്ഷപെട്ടു പറഞ്ഞു:ഉല്പ. 12:5-9അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന് ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു.അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു.കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്ത്താവിന് അബ്രാം അവിടെ ഒരു ബലിപീഠം പണിതു.അവിടെനിന്ന് അവന് ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമം വിളിച്ചു.അവിടെനിന്ന് അബ്രാം നെഗെബിനു നേരേയാത്ര തുടര്‍ന്നു.