ഒരായിരം അനന്യതകളുടെ ഉടമയാണ് ക്രിസ്തു. അവിടുന്ന് ഒരേ സമയം ദൈവവും മനുഷ്യനുമാണ്. സർവ ചരാചരങ്ങളുടെയും സൃഷ്ട്ടാവും പരിപാലകനുമായ അവിടുന്ന്, മാനവരാശിയെ രക്ഷിക്കാൻ വേണ്ടി, ഇടിഞ്ഞു പൊളിഞ്ഞ ഒരു ഗുഹയിലെ പുൽത്തൊട്ടിയിൽ ഒരു ശിശുവായി പിറന്നു. അമ്മയ്ക്കും പ്രിയപ്പെട്ട വളർത്തപ്പനും വിധേയനായി 30 വർഷം ജീവിച്ചു. പാപലേശമില്ലാത്തവൻ, പാപികളെ പിശാചിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ, ഏറ്റം വലിയ പാപിയെ പോലെ കുരിശിലേറ്റപ്പെട്ടു, എല്ലാം പൂർത്തിയാക്കി (ലോക രക്ഷ -അവിടുന്നു ലോകരക്ഷകനും ഏക രക്ഷകനുമാണ്) സമ്പൂർണ യാഥാർഥ്യമാക്കി, കല്ലറയിൽ സംസ്കരിക്കപ്പെട്ടവൻ, വിജയശ്രീലാളിതനായി, ഉയിർത്തെഴുന്നേറ്റു. “ഉത്ഥാനം ചെയ്തു, നാഥൻ ഉത്ഥാനം ചെയ്തു.”
ശ്ലീഹ വ്യക്തമായി പ്രഖ്യാപിക്കുന്നു: മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്ത ഈശോ, ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിനു ഇനി അവന്റെ മേൽ അധികാരമില്ല. അവൻ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവൻ മരിച്ചു (പിശാചിന്റെ അടിമത്തത്തിൽ ആയിരുന്ന മാനവരാശിയുടെ പാപം മുഴുവൻ സ്വന്തം ശരീരത്തിൽ പേറി, പാപത്തിനു മരിച്ചു). അവൻ ജീവിക്കുന്നു; ദൈവത്തിനു വേണ്ടി (മനുഷ്യക്കും വേണ്ടി) അവൻ ജീവിക്കുന്നു. അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണ് (നിങ്ങളും പാപത്തിനു മരിച്ചവരാണ്) ഈശോ മിശിഹായിൽ ദൈവത്തിനു വേണ്ടി ജീവിക്കുന്നവരാണ്. ഇത് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ.
അതുകൊണ്ടു (ഇനിമേൽ) ജഡമോഹങ്ങൾ, നിങ്ങളെ കീഴ്പ്പെടുത്താൻ തക്കവിധം പാപം, നിങ്ങളുടെ മർത്യാ ശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ. നിങ്ങളുടെ (ശാരീരിക) അവയവങ്ങളെ അനീതിയുടെ ഉപകാരണങ്ങളാക്കി പാപത്തിനു സമർപ്പിക്കരുതേ. പ്രത്യുത, മരണത്തിൽ നിന്ന് ജീവൻ പ്രാപിച്ചവരായി, നിങ്ങളെത്തന്നെയും, നീതി(നന്മ)യുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമർപ്പിക്കുവിൻ. (അങ്ങനെയെങ്കിൽ) പാപം നിങ്ങളുടെമേൽ ഭരണം നടത്തുകയില്ല.
റോമാ 6:9-14
മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെ മേല്‍ ഇനി അധികാരമില്ല.
അവന് മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവന് മരിച്ചു. അവന് ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന് ജീവിക്കുന്നു.
അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
അതുകൊണ്ട്, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ.
നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന് പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്പ്പിക്കുവിന്.
പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.
പാപത്തിന്റെ അവസാനം പാപത്തിലുള്ള മരണമാണ്. ഇങ്ങനെ മരിക്കുന്നവർ നിത്യ നരകാഗ്നിയിലായിരിക്കും, ഒരിക്കലും മോചനമില്ലാത്ത നിത്യ പീഡനത്തിന്റെ അവസ്ഥയാണിത്. ഈ സത്യം വ്യക്തമായി ഗ്രഹിച്ച പ്രഭാഷകൻ സ്പഷ്ടമായി ഉപദേശിക്കുന്നു: “ഓരോ പ്രവർത്തിയും ചെയുമ്പോൾ ജീവിതാന്തത്തെപ്പറ്റി (മനുഷ്യന്റെ അന്ത്യങ്ങൾ നാലു -മരണം, വിധി, മോക്ഷം, നരകം. ആദ്യത്തേത് രണ്ടും സുനിശ്ചിതം, പിന്നത്തേതിൽ ഏതെങ്കിലും ഒന്നുമാത്രം ഉറപ്പു, തിരഞ്ഞെടുപ്പ് എനിക്കും നിങ്ങൾക്കും മാത്രമേ നടത്താനാവു -“നമുക്ക് നാമേ പണിവതു നാകം (സ്വർഗം) നരകവുമതുപോലെ) ഓർക്കണം; എന്നാൽ നീ പാപം ചെയ്യുകയില്ല (7″36).
പാപത്തിൽനിന്നു മോചിതരായി ദൈവത്തിനടിമകളാവുമ്പോൾ നിങ്ങള്‍ക്ക് ലഭിക്കുന്നത് വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യ ജീവനും (നിത്യാനന്ദം) ആണ്. “പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ ഈശോമിശിഹായിലുള്ള നിത്യജീവിതവും” (റോമാ. 6:22,23). ഇതാ ജീവനും മരണവും നിന്റെ മുൻപിൽ. നിനക്ക് ഇഷ്ടമുള്ളത് തെരെഞ്ഞുടുക്കാം.