ഒരു വ്യക്തി വിശുദ്ധിയിൽ പുരോഗമിക്കുന്നതിനനുസരിച് ലഘുപാപങ്ങളെ നീക്കിക്കളയുക മാത്രമല്ല, അറിയാതെ സംഭവിക്കുന്ന വീഴ്ചകളെ കുറിച്ചും ബോധവാനായി, ബോധവതിയായി, ദൈവാശ്രയത്വത്തിൽ വളർന്നു കൂടുതൽ വിശുദീകരണത്തിനായി പ്രാർത്ഥിക്കണം. സങ്കീർത്തകൻ ഈ സത്യം വ്യക്തമാകുന്നത് നോക്കുക ”അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ! ബോധപൂർവം ചെയുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ!…. എന്റെ അഭയ ശിലയും വിമോചകനുമായ കർത്താവെ! എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയിൽ സ്വീകാര്യമായിരിക്കട്ടെ! ” (19 :12-14)
നല്ല വിശ്വാസിയുടെ പ്രതികരണവും സങ്കീർത്തകൻ ആവിഷ്കരിക്കുന്നുണ്ട് ”നീചമായ ഒന്നിലും ഞാൻ കണ്ണ് വയ്ക്കില്ല. ഹൃദയ വക്രത എന്നെ തീണ്ടില്ല. ഒരു തിന്മയും ഞാൻ അറിയില്ല.” (101 :3)ലാഘവഭാവം, കുഴപ്പമില്ല സാരമില്ല എന്ന മനോഭാവം, ബലിജീവിതത്തിൽ വലിയ വിഘ്നം വരുത്തുന്നു. ആവിലയിലെ വി. ത്രേസ്യയുടെ കർക്കശ വാക്കുകൾ കേൾക്കുക ”ആയിരം പ്രാവിശ്യം മരിക്കേണ്ടി വന്നാലും, ബോധ പൂർവം ഒരു ലഘുപാപം ചെയുകയില്ലെന്നു ദൃഢനിശ്ചയം ചെയുക. ” വി. അല്ഫോന്സാമ്മയ്ക് പറയാനുള്ളത് ഇതാണ് ”മാമോദീസയിൽ കിട്ടിയ വരപ്രസാദം ഞാൻ ഒരിക്കലും ഞാൻ നഷ്ടമാക്കിയിട്ടില്ല” ചാവറപിതാവിനും പറയാനുള്ളത് അതുതന്നെ. ”ജ്ഞാനസ്നാന പ്രസാദവരം ഒരിക്കലും നഷ്ടമാക്കിയിട്ടില്ല.”