യഥാർത്ഥ സ്നേഹം എന്തിലാണ് അടങ്ങിയിരിക്കുന്നതെന്നു ദൈവം എനിക്ക് മനസിലാക്കിത്തന്നു. അതെങ്ങനെ പ്രകടിപ്പിക്കണമെന്നും വെളിപ്പെടുത്തിത്തന്നു.ദൈവത്തി
ഉയിർപ്പുകഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച ദൈവകരുണയുടെ തിരുന്നാൾ ആഘോഷിക്കാൻ ഈശോ എന്നോട് ആവശ്യപ്പെട്ടു. ആന്തരിക ധ്യനത്താലും , ബാഹ്യമായ പരിത്യാഗത്താലും, മൂന്ന് മണിക്കുർ ബെൽറ്റ് ധരിച്ചും, പാപികൾക്കും ലോകം മുഴുവനും കരുണ ലഭിക്കുവാൻ നിരന്തരം പ്രാർഥിച്ചുകൊണ്ടും (ഞാൻ ഇത് ചെയ്തു ).ഈശോ എന്നോട് പറഞ്ഞു, ഈ ഭവനത്തെ ഞാൻ ഇന്ന് വാത്സല്യത്തോടെ വീക്ഷിക്കുന്നു.
എന്റെ മരണത്തോടെ എന്റെ ദൗത്യം അവസാനിക്കുകയില്ലെന്നും, എന്നാൽ അത് ആരംഭിക്കുകയാണെന്നും ഞാൻ വ്യക്തമായി മനസിലാകുന്നു. ഓ സംശയാലുക്കളായ ആത്മാക്കളെ, ദൈവത്തിന്റെ നന്മയെ ബോധ്യപ്പെടുത്താൻ സ്വർഗ്ഗത്തിന്റെ മറ പോലും ഞാൻ നിങ്ങൾക്കുവേണ്ടി വലിച്ചുമാറ്റും. ഈശോയുടെ ഏറ്റം മാധുര്യമുള്ള ഹൃദയത്തെ ഇനി നിങ്ങളുടെ അവിശ്വാസം മൂലം മുറിപ്പെടുത്തരുത്. ദൈവം സ്നേഹവും കരുണയും ആണ്.