ജപമാലയുടെ ശത്രുക്കൾ
പരിശുദ്ധ ജപമാലാ സഹോദരസംഘത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുക എന്നത് വളരെ ക്രൂരവും അന്യായവുമായ കാര്യമാണ്. ഈ സഹോദരസംഘത്തെ അവഹേളിക്കുവാൻ മാത്രം അജ്ഞതാന്ധകാരത്തിലാണ്ട, അതിനെ നശിപ്പിക്കുവാനായി പരിശ്രമിച്ച പലരെയും സർവശക്തനായ ദൈവം കഠോരമായി ശിക്ഷിച്ചതായി കാണാം.
അനേകം അത്ഭുതങ്ങളിലൂടെ ദൈവം അവിടുത്തെ അംഗീകാരമുദ്ര പരിശുദ്ധ ജപമാലയിന്മേൽപതിപ്പിച്ചിട്ടുണ്ട്. അതുപോലെ ജപമാലയെ അംഗീകരിച്ചുകൊണ്ട് പാപ്പാമാർ നിരവധി തിരുവെഴുത്തുകളും എഴുതി. എങ്കിലും ഇന്നും പരിശുദ്ധ ജപമാലയ്ക്കെതിരായി പലരും നിൽക്കുന്നു;
ഈ സ്വതന്ത്രചിന്തകരും മതത്തെ അവഹേളിക്കുന്നവരും ഒന്നുകിൽ ജപമാലയെ അപലപിക്കുന്നു. അല്ലെങ്കിൽ മറ്റുള്ളവരെ ജപമാലയിൽനിന്നും പിന്തിരിപ്പിക്കുവാൻ പരിശ്രമിക്കുന്നു.
മാരകവിഷം ഉൾക്കൊണ്ടിട്ടുള്ളവരും പിശാചിൽനിന്നും പ്രചോദനം സ്വീകരിച്ചവരും ആണ് അവർ. കാരണം, കത്തോലിക്കാ സഭയിലെ ഏറ്റവും പരിശുദ്ധമായ സകലതിനെയും അതായത്, ‘സ്വർഗ്ഗസ്ഥനായ പിതാവേ‘ എന്ന പ്രാർത്ഥന; ‘നന്മ നിൻറഞ്ഞ മറിയമേ‘ എന്ന പ്രാർത്ഥന; യേശുക്രിസ്തുവിന്റെയും അവിടുത്തെ പരിശുദ്ധ മാതാവിന്റെയും ജീവിതത്തിന്റെ, മരണത്തിന്റെ, മഹത്വത്തിന്റെ രഹസ്യങ്ങൾ– ഇവയെല്ലാം തള്ളിപ്പറയാതെ ആർക്കും പരിശുദ്ധ ജപമാലയോടുള്ള ഭക്തിയും തള്ളിപ്പറയാനാകില്ല.
മറ്റുള്ളവർ ജപമാല ചൊല്ലുന്നത് സഹിക്കാനാകാത്ത ഈ സ്വാതന്ത്രചിന്തകർ പലപ്പോഴും സ്വയം അറിയാതെതന്നെ യഥാർത്ഥത്തിൽ പാഷാണ്ഡതയുടേതായ ഒരു മാനസികാവസ്ഥയിലേക്ക് പതിക്കുന്നു ചിലർ ജപമാലയെയും അതിന്റെ പരിശുദ്ധ രഹസ്യങ്ങളെയും വെറുക്കുന്ന അവസ്ഥയിലായിത്തീരുന്നു.
സഹോദരസംഘങ്ങളോടുള്ള വെറുപ്പ് ദൈവത്തെയും യഥാർത്ഥ ഭക്തിയേയും ഉപേക്ഷിക്കലാണ്. കാരണം, അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടുന്നവർക്കു മദ്ധ്യേ സദാ താൻ സന്നിഹിതനാണെന്നു നമ്മുടെ കർത്താവ് തന്നെ നമ്മോടു പറഞ്ഞിട്ടുണ്ട്. പരിശുദ്ധ സഭാമാതാവ് സഹോദരസംഘങ്ങൾക്കു അനുവദിച്ചുകൊടുത്തിട്ടുള്ള ഒട്ടനവധി ദണ്ഡവിമോചനങ്ങൾ ഒരു നല്ല കാതോലിക്കാനും മറക്കുകയില്ല. പാപത്തിൽനിന്നു സ്വയം സൗഖ്യം പ്രാപിക്കുന്നതിനും ഒരു ക്രിസ്തീയ ജീവിതം പുല്കുന്നതിനുമുള്ള സുനിശ്ചിതമാർഗമാണ് ജപമാല.
വിശുദ്ധ ബെനെവെഞ്ചർ അദ്ദേഹത്തിന്റെ കീർത്തനത്തിൽ പറയുന്നു പരിശുദ്ധ മാതാവിനെ ഉപേക്ഷിച്ചവർ പാപത്താൽ നശിച്ച് നരകശിക്ഷയ്ക്കു വിധിക്കപ്പെടും പറഞ്ഞിട്ടുണ്ട്: “അവളെ അവഗണിക്കുന്നവർക്കുള്ള ശിക്ഷ ഇത്തരത്തിലുള്ളതാണെങ്കിൽ യഥാർത്ഥത്തിൽ മറ്റുള്ളവരെ ജപമാല ഭക്തിയിൽനിന്നും പിന്തിരിപ്പിക്കുന്നവർക്ക് ലഭിക്കുവാനിരിക്കുന്ന ശിക്ഷ എന്തായിരിക്കും?
വി. ലൂയിസ് ഡി മോണ്ട്ഫോർട്ട്