ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ

Fr Joseph Vattakalam
3 Min Read

ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്തു നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ. ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് അവനെ എതിർക്കുവിൻ. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരിൽ നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് അറിയുകയും ചെയ്യുവിൻ. തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂർണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും. ആധിപത്യം എന്നും എന്നേക്കും അവന്റേതായിരിക്കട്ടെ! ആമ്മേൻ (1 പത്രോ 5:6-11). നമ്മുക്ക് പ്രധാനമായും ഒരു ശത്രുവെയുളളു പിശാച്. നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ,അയൽക്കാർ, മേലധികാരികൾ ഇവരാരുംതന്നെ നമ്മുടെ ശത്രുക്കളല്ല. പിശാചിന്റെ ചതിക്കുഴിയിൽ വീണു നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കുന്നു.

ജീവിതത്തിലെ തെറ്റുകൾകൊണ്ട് മരണത്തെ( ആത്മനാശം) ക്ഷണിച്ചുവരുത്തരുത്; സ്വന്തം പ്രവൃത്തികൊണ്ട് നാശത്തെയും. ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മരണത്തിൽ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല. നിലനിൽക്കാൻ വേണ്ടിയാണു അവിടുന്ന് എല്ലാം സൃഷ്ടിച്ചത്. സൃഷ്ടികളെല്ലാം ആരോഗ്യമുള്ളവയാണ്. മാരകവിഷം അവയിൽ ഇല്ല. പാതാളത്തിനു ഭൂമിയിൽ അധികാരമില്ല. നീതി അനശ്വരമാണ് (ജ്ഞാനം 1:11-15). എന്നോട് കൃപയുണ്ടാകണമേ! ദൈവമേ, എന്നോട് കൃപതോന്നണമേ! അങ്ങയിലാണ് ഞാൻ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാൻ അങ്ങയുടെ ചിറകിന്കീഴിൽ ശരണം പ്രാപിക്കുന്നു. അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെത്തന്നെ. അവിടുന്ന് സ്വർഗ്ഗത്തിൽനിന്നു സഹായമയച്ചു എന്നെ രക്ഷിക്കും എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്ന് ലജ്ജിപ്പിക്കും ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും (സങ്കീ. 57:1-3). പക്ഷെ താൻവെറുക്കുന്നവയിൽ മൂക്കറ്റം മുങ്ങിക്കഴിയുന്നവനെ എങ്ങനെ ദൈവത്തിനു രക്ഷിക്കാൻ കഴിയും? ഇക്കൂട്ടർ പോലും തങ്ങളെ ദൈവത്തിന്റെ കരങ്ങളിലേക്ക് വിട്ടുകൊടുത്താൽ, കരുണാമയനായ ദൈവം തീർച്ചയായും അവരുടെ കാര്യങ്ങളിലും ഇടപെടും. യഹൂദർ മുൻപ് തോൽപ്പിച്ചോടിച്ച തിമൊത്തെയോസ് ഏഷ്യയിൽ നിന്ന് വലിയൊരു കുതിരപ്പടയെയും ശേഖരിച്ചു, യൂദയാ പിടിച്ചടക്കാൻ വേണ്ടി പടനീക്കി. അപ്പോൾ മക്കാബിയോസും അനുയായികളും ശിരസ്സിൽ പൂഴിവിതറി അരയിൽ ചാക്ക് ചുറ്റി ദൈവത്തോട് യാചിച്ചു. ബലിപീഠത്തിന്റെ മുൻപിലുള്ള സോപാനത്തിൽ സ്രാഷ്ടാംഗം വീണു, നിയമങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ തങ്ങളോട് ദയ കാണിക്കണമെന്നും, തങ്ങളുടെ ശത്രുക്കൾക്കു ശത്രുവും എതിരാളികൾക്ക് എതിരാളിയും ആയിരിക്കണമെന്നും അവർ അവിടുത്തോടു പ്രാർത്ഥിച്ചു. അനന്തരം, എഴുന്നേറ്റ് ആയുധങ്ങൾ ധരിച്ച് നഗരത്തിൽനിന്ന് കുറേദൂരം മുൻപോട്ടു നീങ്ങി; ശത്രുസങ്കേതം സമീപിച്ചപ്പോൾ നിന്നു. പ്രഭാതമായതോടെ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി – തങ്ങളുടെ വിജയത്തിന്റെ ഉറപ്പ് തങ്ങളുടെ പരാക്രമം മാത്രമല്ല, കർത്താവിലുള്ള ആശ്രയവും ആണെന്ന് വിചാരിക്കുന്ന ഒരുകൂട്ടർ; തങ്ങളുടെ ക്രോധാവേശത്തെ പടനായകനാക്കിയ മറ്റൊരു കൂട്ടർ! യുദ്ധം മുറുകിയപ്പോൾ സ്വർണ്ണക്കടിഞ്ഞാണിട്ട കുതിരകളുടെ പുറത്ത് തേജസ്വികളായ അഞ്ചുപേർ ആകാശത്തു നിന്ന് വരുന്നത് ശത്രുക്കൾ കണ്ടു. അവരാണ് യഹൂദരെ നയിച്ചത്. അവർ മക്കബേയൂസിനു മുറിവേൽക്കാതിരിക്കാൻ ചുറ്റും നിന്ന് തങ്ങളുടെ പരിചകളും ആയുധങ്ങളും കൊണ്ട് അവനെ സംരക്ഷിച്ചു. അവർ ശത്രുവിന്റെമേൽ വസ്ത്രങ്ങളും ഇടിവാളുകളും അയച്ച് അവരെ അന്ധാളിപ്പിച്ച് , അന്ധതയിലാഴ്ത്തി, ചിതറിക്കുകയും വധിക്കുകയുംചെയ്തു. അറുനൂറു കുതിരപ്പടയാളികൾക്കു പുറമെ, ഇരുപതിനായിരത്തിരയഞ്ഞൂറു പേര് വധിക്കപ്പെട്ടു. കേരയാസിന്റെ കീഴിലുള്ള സുശക്ത കാവൽസേനയോടുകൂടിയ ഗസറ എന്നെ കോട്ടയിലേക്ക് തിമോത്തിയോസ് പലായനം ചെയ്തു (2 മക്ക. 10:28-32). ശത്രുവിനെ നേരിടാൻ എന്ത് ചെയ്യണമെന്ന് (2 മക്ക. 11:7-22) വ്യക്തമാക്കിത്തരുന്നുണ്ട്. ആദ്യം ആയുധമെടുത്ത് മക്ക ബേയൂസാണ് .

സഹോദരന്മാരെ സഹായിക്കാൻവേണ്ടി, തന്നോടൊത്തു ജീവൻ പണയംവച്ചു പോരാടാൻ അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. പിന്നെ അവർ ഒറ്റകെട്ടായി കുതിച്ചുപാഞ്ഞ. ജറുസലേമിൽ നിന്ന് അകലുന്നതിനു മുൻപ് ധവള വസ്ത്രധാരിയായ ഒരു അശ്വാരൂഢൻ സ്വർണ്ണയുധങ്ങൾ ചുഴറ്റിക്കൊണ്ട് തങ്ങളുടെ മുൻപേ നീങ്ങുന്നത് അവർ കണ്ടു. അവർ കൃപാലുവായ ദൈവത്തെ ഏകസ്വരത്തിൽ സ്തുതിച്ചു. മനുഷ്യരെ മാത്രമല്ല ഘോരമൃഗങ്ങളെയും ഉരുക്കുകോട്ടകളെയും ആക്രമിക്കാൻ തക്ക മനോധൈര്യം അവർക്കു ലഭിച്ചു. കർത്താവിന്റെ കൃപാകടാക്ഷമുണ്ടായിരുന്നതിനാൽ, സ്വർഗീയ സഹായകനോടൊപ്പം യുദ്ധസജ്ജരായി അവർ മുന്നേറി. ശത്രുക്കളുടെമേൽ സിംഹത്തെപ്പോലെ ചാടിവീണു, പതിനോരായിരം കാലാൾപ്പടയാളികളെയും ആയിരത്തി അറുനൂറു കുതിരപ്പടയാളികളെയും അവർ വധിച്ചു; അവശേഷിച്ചവരെ പലായനം ചെയ്യിച്ചു. അധികം പേരും നിരായുധരും മുറിവേറ്റവരുമായിട്ടാണ് ഓടിപ്പോയത്. ലിസിയാസുതന്നെയും അപഹാസ്യമായി പലായനം ചെയ്താണ് രക്ഷപെട്ടത്.

Share This Article
error: Content is protected !!