ജീവിച്ചിരിക്കുന്നവർക്ക് ഉദാരമായി നൽകുക, മരിച്ചവരോടുള്ള കടമ മറക്കരുത് (പ്രഭാ. 7:33)
മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു (2 മക്ക.12:44)
ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യ സമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണ്ണവുമായ ഒരു ചിന്തയാണ്. അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭിക്കുന്നതിന് അവർക്കുവേണ്ടി പാപപരിഹാര കർമ്മം അനുഷ്ഠിച്ചു. (2 മക്ക. 12:45)