1. ജനതകളേ, കർത്താവിനെ സ്തുതിക്കുവിൻ ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ; അവിടുന്നു നല്ലവനാണ്. നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്.
കർത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു. കർത്താവിനെ സ്തുതിക്കുവിൻ (സങ്കീ. 117:1-2)
2. കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു ശുഭകരമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി (ജെറ. 29:11).
3. ജീവിതാന്തം ഓർത്ത് ശത്രുത അവസാനിപ്പിക്കുക. നാശത്തെയും മരണത്തെയും മുൻനിർത്തി കല്പനകൾ പാലിക്കുക (പ്രഭാ. 28:6).
4. ഇതാ ദൈവമാണ് എന്റെ രക്ഷ. ഞാൻ അങ്ങയിൽ ആശ്രയിക്കും. ഞാൻ ഭയപ്പെടുകയില്ല. എന്തെന്നാൽ ദൈവമായ കർത്താവ് എന്റെ ബലവും ഗാനവുമാണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ കിണറ്റിൽനിന്നു നീ സന്തോഷത്തോടെ ജലം കോരിയെടുക്കും (ഏശ. 12:2-3).
5. കർത്താവിന്റെ സന്നിധിയിൽ അവൻ (സ്നാപകൻ) വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരി പാനീയങ്ങളോ അവൻ കുടിക്കുകയില്ല (മദ്യം മാരകമായ വിഷമാണ്). അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും! (ലൂക്കാ 1:15-16).
6. നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ് (സങ്കീ. 82:6).
7. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിലുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി (ജെറ. 29:11).
8. ജീവിതാന്തം ഓർത്ത് ശത്രുത അവസാനിപ്പിക്കുക. നാശത്തെയും മരണത്തെയും ഓർത്ത് കല്പനകൾ പാലിക്കുക (പ്രഭാ. 28:6).
9. എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച്, വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിൻ. വിശുദ്ധികൂടാതെ ആർക്കും കർത്താവിനെ ദർശിക്കാൻ സാധിക്കുകയില്ല. ദൈവകൃപ ആർക്കും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുവിൻ. വിദ്വേഷത്തിന്റെ വേരു വളർന്ന് ഉപദ്രവം ചെയ്യാതിരിക്കാൻ സൂക്ഷിക്കുവിൻ (ഹെബ്രാ. 12:15-15).