ഇല്ല. ഒരു ദൈവത്തിൽ മൂന്ന് ആളുകളുണ്ടെന്ന യാഥാർത്ഥ്യം ( ത്രിത്വം) ഒരു രഹസ്യമാണ്. ദൈവം ത്രിത്വാത്മകനാണെന്ന് യേശുക്രിസ്തുവിലൂടെ മാത്രമേ നാം അറിയുന്നുള്ളൂ (237)
ദൈവം ത്രിത്വമാണെന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നിഗമന ത്തിലെത്താൻ മനുഷ്യർക്ക് സ്വന്തം ബുദ്ധിശക്തിയുടെ സഹാ യത്തോടെ സാധിക്കുകയില്ല. എന്നാലും, യേശുക്രിസ്തുവിലുള്ള ദൈവത്തിന്റെ വെളിപാടു സ്വീകരിക്കുമ്പോൾ ഈ രഹസ്യം യുക്തി പൂർവകമാണെന്ന് മനുഷ്യർ അംഗീകരിക്കുന്നു. ദൈവം തനിച്ചായി രുന്നെങ്കിൽ, ഏകാന്തനായിരുന്നെങ്കിൽ, അനന്തകാലം മുതലേ സ്നേഹിക്കാൻ അവിടുത്തേക്ക് കഴിയുമായിരുന്നില്ല. ദൈവത്തിൻ്റെ ത്രിത്വാത്മകസത്തയുടെ അടയാളങ്ങൾ ജയശുക്രിസ്തുവിൻ്റെ വെളിച്ചത്തിൽ – പഴയനിയമത്തിൽത്തന്നെ ഉദാ. ഉത്പ1:2; 18:2; 2 സാമു 23:2)- യഥാർത്ഥത്തിൽ സൃഷ്ടി മുഴുവനിലും – നമുക്കു കണ്ടെത്താം. ത്രിയേകസത്തയായ
ദൈവത്തിന്റെ അടയാളങ്ങൾ നമുക്കു കണ്ടെത്താം.
എന്തുകൊണ്ടാണ് ദൈവം “പിതാവ്” ആയിരിക്കുന്നത്?
ദൈവത്തെ നാം പിതാവായി ആദരിക്കുന്നു. അതിനുള്ള
ഒന്നാമത്തെ കാരണം അവിടന്ന് സ്രഷ്ടാവാണ്, സൃഷ്ടികളെ സ്നേഹപൂർവം പരിപാലിക്കുകയും ചെയ്യുന്നു എന്നതാണ്. കൂടാതെ, തന്റെ പിതാവിനെ നമ്മുടെ പിതാവായി കരുതാനും “ഞങ്ങളുടെ പിതാവേ” എന്ന് അവിടത്തെ വിളിക്കാനും ദൈവ പുത്രനായ യേശു നമ്മെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രിസ്തുമതത്തിനുമുമ്പുള്ള പലമതങ്ങളും “പിതാവ്” എന്ന പദവിപ്പേര് ഉപയോഗിച്ചിട്ടുണ്ട്. യേശുവിൻ്റെ കാലത്തിനു മുമ്പുതന്നെ ഇസ്രായേൽജനം ദൈവത്തെ പിതാവ് എന്നു വിളിച്ചിരുന്നു (നിയമാ 32:6; മലാ2:10). അവിടന്ന് ഒരമ്മയെപ്പോലെയുമാണെന്നു മനസ്സിലാക്കിക്കൊണ്ടാണ് അങ്ങനെ വിളിച്ചത് (ഏശ 66:13). മാനുഷി കാനുഭവത്തിൽ അപ്പനും അമ്മയും ഉത്പത്തി, അധികാരം എന്നിവയ്ക്കു വേണ്ടിയും സംരക്ഷണം, സഹായം എന്നിവ നല്കുന്നതെന്തോ അതിനുവേണ്ടിയും നിലകൊള്ളുന്നു.) പിതാവ് യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് യേശുക്രിസ നമുക്കു കാണിച്ചുതരുന്നു: “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു”. (യോഹ 14:9). കാരുണ്യവാനായ ഒരു പിതാവിനു വേണ്ടിയുള്ള ഏററവും അഗാധമായ മാനുഷികാഗ്രഹത്തെക്കു റിച്ച് ധൂർത്തപുത്രൻ്റെ ഉപമയിൽ യേശു പറയുന്നു.
എവിടെയെല്ലാം സ്നേ ഹമുണ്ടോ അവിടെ യെല്ലാം ഒരു ത്രിത്വമുണ്ട്. സ്നേഹിക്കുന്ന വ്യക്തി, സ്നേ ഹിക്കപ്പെടുന്ന വ്യക്തി, സ്നേഹ ത്തിൻ്റെ ഒരു ഉറവ.(വിശുദ്ധ ആഗസ്തീനോസ് )
ത്രിത്വം
(ലത്തീൻഭാഷയിൽ ത്രിനിത്താസ് എന്നു പറയുന്നു. മൂന്നായിരിക്കുന്ന അവസ്ഥയെന്നതാണർത്ഥം). ദൈവം ഏകനാണ്, എന്നാൽ മൂന്ന് ആളുകളുണ്ട്. ത്രിത്വാ ത്മകദൈവമെന്നും (മൂന്നു വ്യക്തികളെ സൂചിപ്പിക്കാൻ) ത്രിത്വമെന്നും (ഏകത്വത്തിന് ഊന്നൽനല്കാൻ) പറയുന്നതു തന്നെ ത്രിത്വത്തിൻ്റെ അഗ്രാഹ്യമായ രഹസ്യത്തിൻ്റെ സൂചനയാണ്.
നിങ്ങൾ ദൈവത്തിൻറെ ആലയമാണെന്നും ദൈവാ ത്മാവ് നിങ്ങളിൽ വസിക്കു ന്നുവെന്നും നിങ്ങൾ അറിയു ന്നില്ലേ?(1 കൊറീ 3:16)
പരിശുദ്ധാത്മാവേ, വാഴ്ത്തപ്പെട്ട സ്രഷ്ടാവായിരിക്കുന്നവനേ, എഴുന്നള്ളിവരണമേ. ഞങ്ങളുടെ ഹൃദയ ങ്ങളിൽ വിശ്രമിക്കണമേ. അങ്ങു നിർമ്മിച്ച ഹൃദയങ്ങൾ നിറയ്ക്കാൻ അങ്ങയുടെ കൃപാവരവും സ്വർഗീയസഹാ യവും കൊണ്ട് എഴുന്നള്ളി വരണമേ.
“സ്രഷ്ടാവായിരിക്കുന്ന പരിശുദ്ധാത്മാവേ വരണമേ” എന്ന കീർത്തനം.
(വിശുദ്ധ ഹബാനുസ് മാവുരുസ് )