നിങ്ങൾ ദൈവത്തെ അറിഞ്ഞുകഴിയുമ്പോൾ, നിങ്ങളുടെ ജീവി തത്തിൽ ഒന്നാം സ്ഥാനത്ത് അവിടത്തെ പ്രതിഷ്ഠിക്കണം. അതോടെ ഒരു പുതിയ ജീവിതം തുടങ്ങുന്നു. ക്രൈസ്‌തവർ തങ്ങളുടെ ശത്രുക്കളെപ്പോലും സ്നേഹിക്കുന്നെന്ന വസ്തുത കൊണ്ട് ക്രൈസ്‌തവരാണെന്ന് അവരെ തിരിച്ചറിയാൻ നിനക്കു കഴിയും
ദൈവത്തെ അറിയുകയെന്നതിൻ്റെ അർത്ഥമിതാണ്: എന്നെ സൃഷ് ടിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌ത, സ്നേഹത്തോടെ ഓരോനിമിഷവും എന്നെ നോക്കിക്കൊണ്ടിരിക്കുന്ന, എന്റെ ജീവിതത്തെ ആശീർവദിക്കുകയും താങ്ങിനിറുത്തുകയും ചെയ്യുന്ന, ലോകത്തെയും താൻ സ്നേഹിക്കുന്ന ആളുകളെയും തന്റെ ഉള്ളംകൈയിൽ പിടിച്ചിരിക്കുന്ന, ആഗ്രഹത്തോടെ എന്നെ കാത്തിരിക്കുന്ന, എന്നെ പൂർണനാക്കാനും സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്ന, തന്നോടൊപ്പം ഞാൻ എന്നെന്നും വസിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുവൻ ഉണ്ടെന്ന് അറിയുക. ഇക്കാര്യം തലകുലുക്കി സമ്മതിച്ചാൽമാത്രം പോരാ, ക്രിസ്ത്യാ നികൾ യേശുവിൻ്റെ ജീവിതരീതി സ്വീകരിക്കണം.
ത്രിയേക ദൈവം
മൂന്ന് ആളുകളുള്ള ഏകദൈവത്തിൽ നാം വിശ്വസിക്കുന്നു (തിത്വം). ‘ദൈവം ഏകാന്തതയല്ല. പിന്നെയോ സമ്പൂർണമായ സംസർഗമാണ്’ (ബെനഡിക്‌ട് 16-ാമൻ മാർപാപ്പാ)
ക്രൈസ്തവർ മൂന്നു വ്യത്യസ്‌തദൈവങ്ങളെ ആരാധിക്കുന്നില്ല. മൂന്നായിരിക്കുമ്പോൾത്തന്നെ ഒന്നായിരിക്കുന്ന ഒറ്റ സത്തയെയാണ് ആരാധിക്കുന്നത്. ദൈവം ത്രിയേകനാണെന്ന് യേശുക്രിസ്തുവിൽ നിന്ന് നാം അറിയുന്നു : പുത്രനായ അവിടന്ന് സ്വർഗസ്ഥനായ തന്റെ പിതാവിനെക്കുറിച്ചു പറയുന്നു (“ഞാനും പിതാവും ഒന്നാണ്” യോഹ 10:30). യേശു പിതാവിനോടു പ്രാർത്ഥിക്കുകയും പിതാവി ന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവിനെ നമുക്കായി അയയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” (മത്താ 28:19) നാം മാമ്മോദീസ മുക്കപ്പെടുന്നത്.
ഒരു പത്രപ്രവർ ത്തകൻ്റെ ചോദ്യം: “സഭയിൽ എന്താണ് മാറേണ്ടത്?
“നീയും ഞാനും”
(വിശുദ്ധ തെരേസ )
യഥാർത്ഥസ്നേഹം വേദനിപ്പിക്കുന്നു. അത് എപ്പോഴും വേദനി പ്പിക്കണം. ആരെയെങ്കിലും സ്നേഹിക്കണമെങ്കിൽ അതു വേദനാജനകമായിരിക്കും. സ്നേഹിക്കുന്ന വ്യക്തിയെ വിട്ടുപോകുമ്പോൾ വേദനി ക്കുന്നു. അയാൾക്കുവേണ്ടി മരിക്കാൻ നീ സന്നദ്ധനാകും. ആളുകൾ വിവാഹിത രാകുമ്പോൾ പരസ്പരം സ്നേഹിക്കാൻവേണ്ടി അവർ എല്ലാം ഉപേക്ഷിക്കണം. ശിശുവിനു ജന്മം നല്‌കുന്ന അമ്മ ഏറെ സഹിക്കുന്നു. “സ്നേഹ”മെന്ന പദം തെററിദ്ധരിക്കപ്പെടുകയും ഏറെ ദുരുപയോഗിക്ക പ്പെടുകയും ചെയ്യുന്നുണ്ട്.
(വിശുദ്ധ തെരേസ )
എൻ്റെ കർത്താവും എൻ്റെ ദൈവവുമാ യവനേ, അങ്ങയിൽ നിന്ന് എന്നെ അകററുന്ന എല്ലാം എന്നിൽനിന്ന് എടുക്കണമേ. എൻ്റെ കർത്താവും എൻ്റെ ദൈവവുമായവനേ, എന്നെ അങ്ങയിലേക്കു കൂടുതൽ അടുപ്പിക്കുന്ന എല്ലാം എനിക്കു നല്‌കണമേ. എൻ്റെ കർത്താവും എന്റെ ദൈവവുമായവനേ, എന്നെ എന്നിൽ നിന്നു വേർതിരിച്ച് എനിക്കുള്ളതെല്ലാം അങ്ങേക്കുതന്നെ നൽകണമേ.
(ഫ്ളൂവിലെ വിശുദ്ധ നിക്കൊളാസ്)