വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ്

Fr Joseph Vattakalam
2 Min Read

വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ് അതിന് ഏഴു സവിശേഷതകളുണ്ട്:

1.വിശ്വാസം ദൈവത്തിൽനിന്നുള്ള സൗജന്യദാനമാണ്. നാം തീക്ഷ്‌ണതയോടെ ചോദിക്കുമ്പോൾ ലഭിക്കുന്നതുമാണ്.

2.നമുക്കു നിത്യരക്ഷ പ്രാപിക്കണമെങ്കിൽ തികച്ചും അത്യാ വശ്യമായിരിക്കുന്ന അതിസ്വാഭാവികശക്തിയാണ് വിശ്വാസം.

3. ഒരു വ്യക്തി ദൈവികക്ഷണം സ്വീകരിക്കുമ്പോൾ അയാൾക്ക് സ്വതന്ത്രമായ മനസ്സും വ്യക്തമായ ധാരണാശക്തിയുമുണ്ടായിരിക്കണമെന്ന് വിശ്വാസം ആവശ്യപ്പെടുന്നു.

4.വിശ്വാസം തികച്ചും സുനിശ്ചിതമാണ്. കാരണം, യേശു അതിനു ഉറപ്പു നല്‌കുന്നു.

5.സജീവ സ്നേഹത്തിലേക്കു നയിക്കുന്നില്ലെങ്കിൽ വിശ്വാസം അപൂർണമാണ്.

6.ദൈവത്തിൻ്റെ വചനം കൂടുതൽ കൂടുതൽ ശ്രദ്ധാപൂർവം കേൾക്കുകയും പ്രാർത്ഥനയിൽ അവിടന്നുമായി സജീവമായ ആശയവിനിമയത്തിലേക്കു പ്രവേശിക്കുകയും ചെയ്യുമ്പോൾ വിശ്വാസം വളരുന്നു.

7.സ്വർഗത്തിലെ സന്തോഷത്തിൻ്റെ മുന്നാസ്വാദനം ഇപ്പോൾ

തന്നെ വിശ്വാസം നമുക്ക് നൽകുന്നു.

തങ്ങൾക്ക് വിശ്വസിച്ചാൽ മാത്രം പോരാ എന്നു പലരും പറയുന്നു. അവർക്ക് അറിയുകകൂടി വേണം “വിശ്വസിക്കുക” യെന്ന വാക്കിന് തികച്ചും വ്യത്യസ്‌തങ്ങളായ രണ്ട് അർത്ഥങ്ങളുണ്ട്. എയർപോർ ട്ടിൽ ഒരു പാരച്യൂട്ടുകാരൻ ക്ലർക്കിനോട് “പാരച്യൂട്ട് സുരക്ഷി തമായി പായ്ക്ക് ചെയ്തിട്ടുണ്ടോ?”

എന്നു ചോദിച്ചാൽ ക്ലർക്ക് സാന്ദർഭികമായി ഇങ്ങനെ പറയും: “ഹും, ഞാനങ്ങനെ വിശ്വസിക്കുന്നു”, അപ്പോൾ അത് അയാൾക്ക് മതിയാവുകയില്ല. അക്കാര്യം തീർച്ചയാണോയെന്നറിയാൻ അയാൾ ആഗ്രഹിക്കുന്നു. എന്നാൽ അയാൾ തൻ്റെ ഒരു സുഹൃത്തിനോട് പാരച്യൂട്ട് പായ്ക്ക് ചെയ്യാൻ ആവശ്യപ്പെടുന്നെന്നു കരുതുക. അപ്പോൾ ആ സുഹൃത്ത് മുൻപറഞ്ഞ ചോദ്യത്തിന് ഇങ്ങനെ മറുപടി പറയും : ” ഉവ്വ്, ഞാൻ തന്നെയാണ് പായ്ക്ക് ചെയ്തത്. നിനക്ക് എന്നെ വിശ്വസിക്കാം”. അപ്പോൾ പാരച്യൂട്ടുകാരൻ മറുപടി യായി പറയും “അതേ, ഞാൻ നിന്നെ വിശ്വസിക്കുന്നു”. ഈ വിശ്വാസം, അറിയുന്നതിനെക്കാൾ വളരെ കൂടുതലായ ഒന്നാണ്. ഇതിന്റെ അർത്ഥം ഉറപ്പ് ലഭിക്കൽ എന്നാണ്. അത്തരത്തിലുള്ള ഒരു വിശ്വാസമാണ് വാഗ്ദത്തനാട്ടിലേക്കു യാത്രചെയ്യാൻ അബ്രാഹത്തെപ്രചോദിപ്പിച്ചത്. → രക്തസാക്ഷികൾ മരണംവരെ വിശ്വാസത്തിൽ ഉറച്ചുനില്ക്കാൻ കാരണമായത് ആ വിശ്വാസ പ്രമാണം തന്നെ. ഇന്നും മതപീഡനത്തിൽ ക്രിസ്ത്യാനികളെ താങ്ങിനിറുത്തുന്നത് ആ വിശ്വാസമാണ്. മുഴുവൻ വ്യക്തി യെയും ആശ്ളേഷിക്കുന്ന വിശ്വാസമാണത്.

വിശുദ്ധലിഖിതങ്ങൾ ഭൂതകാലത്തേതല്ല. കർത്താവ് ഭൂതകാലത്തിൽ പറയുന്നില്ല. അവിടന്ന് വർത്തമാനകാലത്തു സംസാരിക്കുന്നു. അവി ടന്ന് ഇന്ന് നമ്മോടു സംസാരിക്കുന്നു. നമ്മെ പ്രകാശിപ്പിക്കുന്നു. ജീവിതത്തിലൂടെയുള്ള മാർഗം കാണിച്ചുതരുന്നു. അവിടന്ന് നമ്മോട് സംസർഗം പുലർ ത്തുന്നു. അങ്ങനെ നമ്മെ സജ്ജീകൃതരാക്കുകയും സമാധാനത്തിലേക്കു നമ്മെ തുറക്കുകയും ചെയ്യുന്നു. (ബെന്ഡിക്ട് 16-ആംമൻ മാർപാപ്പ )

വിശുദ്ധലിഖിതം വായിക്കുകയെന്നതിന്റെ അർത്ഥം ഉപദേശത്തിനായി ക്രിസ്‌തുവിലേക്കു തിരിയുക യെന്നതാണ്.

(വിശുദ്ധ ഫ്രാൻസിസ് അസ്സീസി)

ഇതാ, കർത്താവിന്റെ ദാസി! നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ(ലൂക്ക 1:38).

നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ, ഈ മലയോട് ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുകയെന്നു പറഞ്ഞാൽ അതു മാറിപ്പോകും.(മത്താ.17:20).

ജീവിതകാലം മുഴു വനും ദൈവത്തിന്റെ അഗ്രാഹ്യതയോടു ചേർന്നു നില്ക്കുകയെന്നാണ് വിശ്വാസത്തിന്റെ അർത്ഥം.

കാൾ റാനർ

പ്രത്യാശി ക്കപ്പെടുന്നവയുടെ സത്തയാണ്, കണ്ടിട്ടി ല്ലാത്തവയുടെ തെളി വാണ് വിശ്വാസം

ഹെബ്രാ 11:1 (ബെനഡിക്‌ട് 16-ാമൻ മാർപാപ്പാ)

Share This Article
error: Content is protected !!