വിശുദ്ധീകരണത്തിനുള്ള മാർഗങ്ങൾ

Fr Joseph Vattakalam
3 Min Read

പൊതുവിൽ വിശുദ്ധീകരണത്തിനുള്ള വഴികൾ ആണ് കൂദാശകൾ.

മാമോദീസയും കുമ്പസാരവും പ്രധാനമായും നീതികരണത്തിനുള്ള വഴികൾ ആണ്. അർഥിയെ പാപത്തിൽ നിന്നു മോചിപ്പിച്ചു വിശുദ്ധീ കരണത്തിന്റെ പാതയിൽ എത്തിച്ചു നടത്തുന്നു. ഇതര കൂദാശകളും വിശുദ്ധീകരണ ത്തിന് ഉള്ള വഴികൾ ആണ്. എല്ലാ കൂദാശകളും വിശുദ്ധീകരണത്തിനുള്ള വഴികളാണ്. അന്തിമമായ വിശകലനത്തിൽ കലവറയില്ലാത്ത,കറയില്ലാത്ത, കലർപ്പില്ലാത്ത, നിസ്വാർത്ഥമായ സ്നേഹം ആണ് നമുക്ക് സ്വർഗ്ഗത്തിൽ എത്താനുള്ള സുനിശ്ചിത മാർഗ്ഗം. ഈ സ വിശേഷതകളൊക്കെ ഉള്ള സ്നേഹം നമ്മെ യഥാർത്ഥ ക്രിസ്തു ശിഷ്യന്മാർ ആകും.ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.

നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.

യോഹന്നാന്‍ 13 : 34-35

യോഹന്നാൻ 15:10ൽ ഈശോ വീണ്ടും പറയുന്നു :” ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതു പോലെ നിങ്ങൾ എന്റെ കൽപനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.

15:17 സുപ്രധാനമാണ്. ” ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു : പരസ്പരം സ്നേഹിക്കുവിൻ”.

വിശുദ്ധ ജീവിതം നയിക്കുന്നതിനുള്ള വഴികൾ ആണല്ലോ കൂദാശകൾ. ഒരുവന് സ്നേഹമായി സ്വർഗ്ഗത്തിലേക്ക് വഴിയൊരുക്കുന്ന ആത്മീയ നീർച്ചാലുകൾ ആണിവ. തനതുവിധി സമയത്തും അന്തിമവിധി സമയത്തും പരിശോധിക്കപ്പെടേണ്ടത് കക്ഷി നിസ്വാർത്ഥമായ ത്യാഗങ്ങൾ അനുഷ്ഠിച്ചു ശ്രദ്ധാപൂർവ്വം കൃത്യനിഷ്ഠയോടെ ദൈവത്തെയും സഹോദരരെയും (സകലരെയും) സ്നേഹിച്ചിരുന്നുവോ എന്നാണ്. ജീവിതം സ്നേഹമായി മാറ്റിയോ എന്നാണ്. കൂദാശകൾ എല്ലാ സ്നേഹമായി മാറ്റാൻ ഉള്ള ഉപാധികൾ ആണല്ലോ.

കൂദാശകൾ എല്ലാം സ്നേഹമായി മാറാനുള്ള ആത്മീയോപാധികളാണെന്ന് വ്യക്തമായല്ലോ. ഇവയിൽ അഗ്രിമ സ്ഥാനത്ത് നിൽക്കുന്നത്, ഒരു സംശയവും വേണ്ട, പരിശുദ്ധ കുർബാന യാണ്. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി അർപ്പിക്കുന്ന പരിശുദ്ധ കുർബാന അവനു നൽകുന്നത് രക്ഷയുടെ ഉറപ്പാണ്; അച്ചാരമാണ്.

ജന്മപാപം ഉണ്ടെങ്കിൽ കർമ്മ പാപവും പൂർണമായി ക്ഷമിക്കപെട്ട് സ്വീകർത്താവിനെ കത്തോലിക്കാ തിരുസഭയുടെ അംഗവും സ്വർഗ്ഗത്തിന് അവകാശിയായും ഈശോയുടെ കൂട്ടവകാശിയും ആക്കുന്നു. മാമോദിസ ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന്റെ പ്രകാശനങ്ങളാണ്. കൂദാശകൾ സാത്താന്റെ അടിമത്തത്തിൽ ആയിരുന്ന മനുഷ്യനെ അവനിൽ നിന്ന് മോചിപ്പിച്ചു. ദൈവത്തിന്റെ മക്കളും മോക്ഷത്തിന് അവകാശികളും ആക്കുന്നു മാമോദിസ.

മാമോദിസ യിലൂടെ ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുന്നവർക്ക് പ്രസ്തുത കൂദാശയിൽ ലഭിച്ച പരിശുദ്ധാത്മാവിനെ ഉജ്ജ്വലിപ്പിച്ചു വിശ്വാസത്തിൽ അവരെ സ്ഥിരതയുള്ളവരാക്കുന്ന സ്ഥൈര്യലേപനത്തിലൂടെ സ്വീകർത്താവിനെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളും (നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതം) ദാനങ്ങളും (ആധ്യാത്മിക ജീവിതത്തിന് അവ സഹായകമാകും) വരങ്ങളും മറ്റുള്ളവരുടെ നന്മയ്ക്കായി സ്ഥിരീകരിച്ചു വർദ്ധമാനയിക്കുന്നു സ്ഥൈര്യലേപനം.

മനുഷ്യന്റെ ബലഹീനത നന്നായി മനസ്സിലാക്കുന്ന മഹോന്നതൻ ഇത് മനസ്സിലാക്കി, പാപത്തിൽ വീണ്ടും വീണു പോകുന്നവർക്ക്,അനുതപിച്ചു മാനസാന്തരപ്പെട്ടു ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന്റെ മടിത്തട്ടിൽ മടങ്ങിയെത്താൻ അവസരം നൽകുന്ന, ഏറ്റവും അനുഗ്രഹ പ്രദമായ കരുണയുടെ കൂദാശയാണ് കുമ്പസാരം.. യഥാർത്ഥ അനുതാപം ആണ് നല്ല കുമ്പസാരം നടത്താൻ വിശ്വാസിയെ പ്രചോദിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിർബന്ധിക്കുന്നതും.

ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള വിശുദ്ധീകരണം കൂദാശകളിലൂടെ ആണ് സംഭവിക്കുക.. മാമോദീസയും കുമ്പസാരവും വഴി നാം, ഈശോയുടെ അമൂല്യമായ തിരുരക്തത്താൽ, കഴുകി വിശുദ്ധീകരിക്കപ്പെടുന്നു. എല്ലാ കൂദാശകളും അനുതാപത്തിൽ അധിഷ്ഠിതമാണ്, വിശ്വാസത്തിൽ അധിഷ്ഠിതമാണ്. പാപബോധവും പശ്ചാത്താപവും കുമ്പസാരവും നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതവും അനിവാര്യവുമാണ്. നാമെല്ലാവരും പാപികൾ. പാപം ഇല്ലാത്തവൻ ദൈവം മാത്രം. അതുകൊണ്ടാണ് നമുക്ക് on going repentance നിരന്തരമായ അനുതാപവും അവശ്യാവശ്യകമാവുന്നു; തുടർന്നുള്ള കുമ്പസാരവും. വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പ എല്ലാ ദിവസവും പ്രഭാതത്തിൽ ഒരു സാധാരണ വൈദികന്റെ അടുത്ത് മുട്ടുകുത്തി കുമ്പസാരിച്ചിരുന്നു. പിതാവിന്റെ Funeral of a soul എന്ന ആത്മകഥയിൽ വ്യക്തമായി ഈ വസ്തുത വിശുദ്ധ പിതാവ് പറഞ്ഞിട്ടുണ്ട്.. അഹങ്കാരി കൾക്ക് നീതീകരണം കൈവരിക വളരെ ബുദ്ധിമുട്ടാണ്. അനുതപിച്ച് എളിമപ്പെട്ടല്ലാതെ ഒരിക്കലും നീതീകരണം ലഭിക്കുകയില്ല.

ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയിലൂടെ നീതികരിക്കപ്പെടുന്ന,അനുതപിക്കുന്ന പാപിയുടെ മഹത്വവും അനുതപിക്കാത്ത അഹങ്കാരിയായ ഫരിസേയന്റെ അവസ്ഥയും ഈശോ നമുക്ക് വ്യക്തമാക്കിത്തരുന്നു.തങ്ങള്‍ നീതിമാന്‍മാരാണ്‌ എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്‌ഛിക്കുകയും ചെയ്യുന്നവരോട്‌ അവന്‍ ഈ ഉപമ പറഞ്ഞു:

രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും.

ലൂക്കാ 18 : 9-10

Share This Article
error: Content is protected !!