മാനവ ചരിത്രത്തിൽ ഒരേയൊരു വ്യക്തിയെ കുറിച്ച് മാത്രമാണല്ലോ പ്രവചനങ്ങൾ ഉള്ളത്. അവിടുത്തെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ അൽപ്പമൊന്ന് വിശദീകരിക്കുന്നുണ്ട്. ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു.അവിടുത്തെ മാതാവായ മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ,അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു.അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
അവന് ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.
അവള് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
മത്തായി 1 : 19-23.
ഈശോ ദൈവപുത്രനാണ്, ലോക രക്ഷകനാണ്,പാപവിമോചകൻ ആണ് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ വിവരണത്തിൽ നിന്ന് വായനക്കാരന് വ്യക്തമാവുന്നുണ്ട്. ലൂക്കാ സുവിശേഷകൻ നൽകുന്ന വിശദാംശങ്ങൾ ഈശോയുടെ ദൈവത്വം ഊന്നി കൊണ്ടുള്ളതാണ്.ആറാംമാസം ഗബ്രിയേല്‍ ദൂതന് ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,
ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
ദൂതന് അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
ഈ വചനം കേട്ട് അവള് വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള് ചിന്തിച്ചു.
ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
അവന് വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
യാക്കോ ബിന്റെ ഭവനത്തിന്മേല് അവന് എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും.
ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
ദൈവത്തിന് ഒന്നും അസാധ്യമല്ല.
ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു.
അവള് സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു.
മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി.
അവള് ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി. ലൂക്കാ 1 :26 -45.
ലോക രക്ഷകനും സമാധാന സ്ഥാപകനും എന്ന് സ്വയം പ്രഖ്യാപിച്ച ആളാണ് അഗസ്റ്റസ് സീസർ. ഈ സാഹചര്യത്തില്‍ ദേവിക പദ്ധതിപ്രകാരം ദാവീദിനെ പട്ടണത്തിൽ ജനിച്ചു കീറത്തുണിയാൽ പൊതിയ പെട്ടു കാലിത്തൊഴുത്തിൽ കിടത്ത പെട്ട ഈശോയെ ആണ് ലോക രക്ഷകനും സമാധാനവും യഥാർത്ഥ സമാധാന സ്ഥാപകനുമെlന്നും വ്യക്തമാക്കുക യാണ് ലൂക്കാ പ്രവചനം അനുസരിച്ച് (മിക്ക 5: 1, 2).
അവിടുന്ന് “ദാവീദിന്റെ പട്ടണ”ത്തിൽ ജനിച്ചു ഇതാണ് സുവിശേഷകന് പ്രധാനം;നമുക്കും ദാവീദിന്റെ പട്ടണം ബേതലഹേം ആണ്. ചരിത്ര സംഭവങ്ങളിലൂടെ ദൈവത്തിന്റെ പദ്ധതി നമ്മുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതി നിശബ്ദമായി നിറവേറ്റുന്നു.” “മറിയം തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു, അവനെ പിള്ള ക്കച്ച കൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി. (ലൂക്ക 2: 7 ). ” കടിഞ്ഞൂൽ പുത്രൻ” അഥവാ “ആദ്യജാതൻ” എന്നത് ഇസ്രായേലിൽ ഒരു പ്രധാന പദവിയാണ്. ആദ്യജാതൻ പൗരോഹിത്യം ഉള്ളവനാണ് ( സംഖ്യ: 30 :40 -41 ). വീണ്ടെടുപ്പിന്റെ പ്രതീകമാണ് (പുറപ്പാട് 13: 12 -15 ;2:23) അവൻ ഇസ്രായേലിന്റെ ഭരണാധിപൻ ആണ് (2രാജാ 3:27). രാജകുടുംബങ്ങളിൽ സിംഹാസനം ആദ്യജാതന്റെ അവകാശമത്രേ. 2 രാജാ. 3 :27; 2 ദിന. 21: 1- 3 ).
അങ്ങനെ “ദൈവത്തിന്റെ ആദ്യജാതൻ “( ഹെബ്രാ 1: 6 ) മറിയ ത്തിന്റെയും ആദ്യജാതനായി. ദാവീദു സിംഹാസനത്തിന്റെ അവകാശിയും. ഈശോയെ തന്റെ അമ്മ കിടത്തിയത് കാലിത്തൊഴുത്ത് ഏശയ്യ പ്രവാചകൻ 1: 3 ൽ പരാമർശിക്കുന്ന തൊഴുത്തിനെ അനുസ്മരിപ്പിക്കുന്നു. നിർഭാഗ്യമേ!ഇസ്രായേലിന്റെ യഥാർത്ഥ അവകാശിയും രാജാവുമായവനെ ആ ജനം തിരിച്ചറിയാതെ പോയി!. പാവപ്പെട്ട ആട്ടിടയന്മാർ അവിടുത്തെ തിരിച്ചറിഞ്ഞു.” പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിലെ ഒരു വ്യൂഹം ആ ദൂതനോട് കൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു :” അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!. ദൂതൻമാർ പരസ്പരം പറഞ്ഞു : നമുക്ക് ബേതലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം. അവർ അതിവേഗം പോയി മറിയത്തെയും യൗസേപ്പിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെ കണ്ടു (ലൂക്കാ 2 :13 -16 ). തങ്ങളോട് പറയപ്പെട്ട കാര്യങ്ങൾ എല്ലാം അവർ മറ്റുള്ളവരെ അറിയിച്ചു. അങ്ങനെ അവർ ആദ്യം സുവിശേഷ എന്ന ബഹുമതി നേടി. അതെ ഈശോ സർവ്വശക്തനും നിത്യനുമായ ദൈവപുത്രനാണ്. അവിടുന്ന് രാജാധിരാജനും കർത്തനുമാണ്. സത്യ ദൈവവും സത്യമനുഷ്യനുമാണ് മാനവരാശിയെ പാപത്തിൽ നിന്ന് രക്ഷിക്കാൻ മനുഷ്യനായി പിറന്ന ദൈവം.
പരസ്യജീവിതകാലത്ത് അവിടുന്ന് ചെയ്ത മിക്ക കാര്യങ്ങളും ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്നവയാണ്. ആ സ്വരം ദൈവത്തിന്റെ സ്വരമായിരുന്നു. ആ മുഖം ദൈവത്തിന്റെ കരുണയുടെ മുഖമായിരുന്നു. അവിടുന്ന് എന്നോടും നിങ്ങളോടും ചോദിക്കുന്നുണ്ട്: ഞാൻ നിനക്ക് ആരാണ്?.