“മനുഷ്യപുത്രൻ” എന്നാണ് ഇവിടെ യേശു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ദാനി 7:13 -14 ആണ് ഇതിനാധാരം. യേശു തന്നെത്തന്നെ വിശേഷിപ്പിക്കാനുപയോഗിച്ച അവിടുത്തേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംജ്ഞയാണ് മനുഷ്യപുത്രൻ, സുവിശേഷത്തിൽ 81 തവണ ഈ നാമം പ്രത്യക്ഷപ്പെടുന്നുണ്ട്. മനുഷ്യപുത്രൻ എന്ന സംജ്ഞ യേശു തനിക്കായി ഇതുവരെ ഉപയോഗിച്ചത് തന്റെ ദൈവികാധികാരത്തെ സൂചി പ്പിക്കാനായിരുന്നു ദൈവികമായ,
– പാപമോ ചനാധികാരവും (2:10), ശരിയായ സാബത്താ ചരണം നിശ്ചയിക്കാനുള്ള അധികാരവും (2:28). എന്നാൽ ഇവിടെ ഈ സംജ്ഞ തന്റെ പീഡാസഹനവുമായി ബന്ധപ്പെടുത്തിയാണ് യേശു ഉപയോഗിക്കുന്നത്. പഴയനിയമത്തിൽ മനുഷ്യ പുത്രൻ ഒരേസമയം സഹിക്കുന്ന വനും മരിക്കുന്നവനും മഹത്വീകൃതനുമാണ്. അതുകൊണ്ട് യേശു സങ്കൽപത്തിലെ മിശി ഹായെ ഏറ്റവും ശക്തമായി അവതരിപ്പിക്കുന്ന സംജ്ഞയാണ് മനുഷ്യപുത്രൻ. “മനുഷ്യപുത്രൻ” എന്ന പഴയ നിയമ സങ്കൽപം ജനങ്ങൾക്ക് അത്ര പരിചയമില്ലാത്ത ഒന്നായിരുന്ന തിനാൽ യേശു തന്നെത്തന്നെ മനുഷ്യപുത്രനെ ന്നു വിളിച്ചപ്പോൾ അതിന്റെ അർത്ഥം ശ്രോതാക്കൾക്ക് വ്യക്തമായിക്കാണണമെന്നില്ല.
“ചെയ്യേണ്ടിയിരിക്കുന്നു’ എന്ന പദം ഗ്രീക്കിൽ “ദെയി’ എന്നാണ്. ദൈവികമായ ഒരു ആവശ്യമാണിതെന്ന് ഈ വാക്കു സൂചിപ്പി ക്കുന്നു. ദൈവിക പദ്ധതിയിൽ യേശുവിന്റെ മരണം മനുഷ്യരക്ഷയുടെ കേന്ദ്രബിന്ദുവായ തിനാലാണ് യേശു സഹിക്കുകയും മരിക്കു കയും ചെയ്യേണ്ടിയിരുന്നത് (ഏശ 52:13-53, 12). യഹൂദരുടെ ഭരണാധികാരസംഘമായ സാൻഹെദ്രിൻ അംഗങ്ങളാണ് ജനപ്രമാണി കൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ
എന്നിവർ. ജനപ്രമാണികൾ യഹൂദ സമുദാ യത്തിലെ സമ്പന്നരും കീർത്തികേട്ട കുടുംബ ങ്ങളുടെ തലവന്മാരുമാണ്. പ്രമുഖരായ പുരോ ഹിതന്മാരാണ് പ്രധാനപുരോഹിതർ എന്നറി യപ്പെട്ടിരുന്നത്. ദേവാലയത്തിന്റെയും ബലി യർപ്പണത്തിന്റെയും നടത്തിപ്പ് സദുക്കായ വി ഭാഗത്തിൽപ്പെട്ട ഇവരുടെ കൈകളിലായിരു ന്നു. അന്നാസ്, കയ്യാഫാസ്, ദേവാലയത്തിലെ 24 പുരോഹിതഗണത്തിന്റെ തലവന്മാർ എന്നി വർ പ്രധാനപുരോഹിതന്മാരിൽപ്പെട്ടവരായിരുന്നു.
നിയമജ്ഞർ നിയമത്തിന്റെ വ്യാഖ്യാതാ ക്കളും യഹൂദസമുദായത്തിലെ ദൈവശാസ്ത്ര ജ്ഞരുമായിരുന്നു. ഈ മൂന്നു വിഭാഗം ആൾക്കാരും യേശുവിനെതിരേ ഒറ്റക്കെട്ടായി നിന്നു. മൂന്നുദിവസങ്ങൾക്കുശേഷം ഉയിർത്തെ ഴുന്നേൽക്കുമെന്ന യേശുവിന്റെ പ്രവചന ത്തിന്റെ ആധാരം ഹോസി 6:2; യോന 1:17; 2:10 എന്നിവയായിരിക്കാം. മരണത്തെത്തുടർന്നുള്ള ഹ്രസ്വമായ ഇടവേളയ്ക്കു ശേഷമുള്ള മഹത്വീകരണത്തെക്കുറിച്ചായിരിക്കണം യേശു ഉദ്ദേശിച്ചത്.
യേശുവിന്റെ മൂന്നു പീഡാനുഭവ പ്രവചന ങ്ങളിലെ വിശദാംശങ്ങൾ ചരിത്രപരമായ പീഡാനുഭവസംഭവങ്ങളോട് എത്രമാത്രം കട പ്പെട്ടിരിക്കുന്നുവെന്നു കണക്കാക്കുക ദുഷ്ക രമാണ്. (അവ സംഭവിച്ചു കഴിഞ്ഞതിനു ശേഷ മാണല്ലോ, പീഡാനുഭവ പ്രവചനങ്ങൾ സുവി ശേഷങ്ങളിൽ എഴുതപ്പെട്ടത്) പീഡാനുഭവസംഭവങ്ങൾ സുവിശേഷത്തിലെ പീഡാനുഭവ പ്രവചനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം. എങ്കിലും ജറുസലെമിൽ തന്നെ കാത്തിരി ക്കുന്ന മരണത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രവചിക്കാനും യേശുവിന് അതിമാനുഷികജ്ഞാനം ആവശ്യമില്ലായിരുന്നുവെന്നതും തീർച്ചയാണ്.
8:32, ഇതുവരെയും യേശു തന്റെ സഹന ങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നില്ല, മറിച്ച്, വ്യംഗ്യമായി സൂചിപ്പിക്കുകയാണു ചെയ്തിരു ന്നത് (2:20; 4:33-34; 7:14-15; 7:17-23). മിശിഹാ സഹിക്കുകയും മരിക്കുകയും ഉയിർക്കുകയും ചെയ്യണമെന്ന ഈ വെളിപാട് ശിഷ്യർക്ക് അഗ്രാഹ്യവും അസ്വീകാര്യവുമായിരുന്നു. പത്രോസിന് യേശു പറഞ്ഞതു മനസ്സിലായി എങ്കിലും അത് അംഗീകരിക്കാൻ ഒരു ക്കമായിരുന്നില്ല. ശക്തനായ രാജാവെന്ന പര മ്പരാഗത മിശിഹാസങ്കല്പത്തെ സഹനദാസനായ മിശിഹാ എന്ന സങ്കല്പവുമായി വെച്ചു മാറാൻ പത്രോസ് തയ്യാറായിരുന്നില്ല. ശിഷ്യൻ ഗുരുവിനെ വിളിച്ചു മാറ്റിനിർത്തുന്നതുതന്നെ അചിന്ത്യമാണ്. പത്രോസിന്റെ ധാർഷ്ട്യത്തയാവാം ഇതു സൂചിപ്പിക്കുന്നത്. യേശു വിനെ നിയന്ത്രിക്കാനുള്ള പത്രോസിന്റെ ശ്രമം നാമിവിടെ കാണുന്നു. പത്രോസ് യേശുവിനെ ശാസിച്ചുവെന്നാണ് ഗ്രീക്കു മൂലത്തിൽ കാണുന്നത്. യേശു പിശാചുക്കളെ ശാസിക്കുന്നതിനെ സൂചിപ്പിക്കാൻ സുവിശേഷകൻ ഉപ യോഗിക്കുന്ന “എപ്പിതിമാവോ’ എന്ന വാക്കു തന്നെയാണ് യേശുവിനെ പത്രോസ് ശാസിച്ചുവെന്നു സൂചിപ്പിക്കുന്നതിനു സുവിശേഷകൻ ഉപയോഗിക്കുന്നത്. യേശുവിന്റെ ബന്ധു ക്കൾ യേശുവിനെക്കുറിച്ചു കരുതിയതുപോലെ യേശുവിനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു വെന്ന് ഒരുപക്ഷേ പത്രോസും കരുതിയിട്ടുണ്ടാകും.
8:33, പത്രോസിനെ യേശു സാത്താനെ എന്നു വിളിക്കുന്നത് പത്രോസിന്റെ തടസ്സവാദത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് സാത്താനാ ണെന്ന തിരിച്ചറിവുമൂലമാണ്. പത്രോസിന്റെ വാക്കുകൾ ദൈവത്തിന്റെ ഹിതത്തിനു വിരു ദ്ധമായിരുന്നു. യേശുവിന്റെ പീഡാസഹന ത്തെയും മരണത്തെയും ഉയിർപ്പിനെയും എതിർക്കുന്നവർ സാത്താന്റെ ഭാഗത്താണ് (മത്താ 4:10).