“സാവധാനം പ്രാർത്ഥിക്കുക സമയമെടുത്ത് പ്രാർത്ഥിക്കുക”

Fr Joseph Vattakalam
1 Min Read

“എന്റെ കൊച്ചു കുഞ്ഞേ, വിശ്വാസത്തോടെ പ്രാർത്ഥിക്കുക. അത് നിന്റെ ജീവിതത്തിൽ നീ ഏർപ്പെടുന്ന എല്ലാറ്റിലേയ്ക്കും ചൂഴ്ന്നിറങ്ങട്ടെ.

നിനക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്യാൻ എന്നെ അനുവദിക്കുക. നീ ഇങ്ങനെയാണ് ആയിരിക്കേണ്ടത്. നിന്റെ ആത്മാർത്ഥതയ്ക്ക് ഞാൻ നന്ദി പറയുന്നു “.

“എന്റെ പ്രിയ കുഞ്ഞേ, നീ അക്ഷമ ആകുമ്പോൾ ഞാൻ ദുഃഖിത ആകുന്നു. ഞാൻ ഒരു അമ്മയാണ്. ഞാൻ നിന്നെ നോക്കുകയും പുഞ്ചിരിതൂകുകയും ചെയ്യുകയാണ്.സാവധാനം പ്രാർത്ഥിക്കുക സമയമെടുത്ത് പ്രാർത്ഥിക്കുക. നീ എന്റെ ചെറിയ കുഞ്ഞാണ്. അതിനാൽ നീ പ്രാർത്ഥിക്കുമ്പോൾ മാധുര്യം ഉള്ളവൾ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് എന്നെ സന്തോഷിപ്പിക്കേ ണ്ടത് എങ്ങനെ എന്ന് മാത്രം ചിന്തിക്കുക. എന്റെ ചെറിയ പുണ്യ ഞാൻ എന്താണ് ഇവിടെ ചെയ്യുന്നത്? എന്ന് എപ്പോഴും ചിന്തിക്കാതിരിക്കുക. എന്നെ സ്നേഹിക്കണം എന്ന് വാസ്തവത്തിൽ നീ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം ചിന്തകൾ നിന്നെ അലോസരപ്പെടുത്താതിരിക്കട്ടെ. നിനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എല്ലാം ആത്മാവിൽനിന്ന് നീക്കിക്കളയുകയും എന്നെ നിന്റെ ആത്മാവിലേക്ക് ക്ഷണിക്കുകയും ചെയ്യുവിൻ .

Share This Article
error: Content is protected !!