യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന് അവന്റെ അടുക്കല്‍ വന്ന്യാചിച്ചു:
കര്‍ത്താവേ, എന്റെ ഭൃത്യന് തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു.
യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം.
അപ്പോള്‍ ശതാധിപന് പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന് സുഖപ്പെടും.
ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന് പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന് വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന് അതു ചെയ്യുന്നു.
യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല.
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
മത്തായി 8 : 5-11
മത്തായിയുടെ വിവരണത്തിൽ ഈശോയാണ് മുഖ്യശ്രദ്ധകേന്ദ്രം. എങ്കിലും ശതാധിപന്റെ വ്യക്തിത്വവും തെളിഞ്ഞു തന്നെ നിൽക്കുന്നു. അവന്റെ വിശ്വാസം പരിഗണിച്ച് സ്പർശനമോ, ശാരീരിക സാന്നിധ്യം പോലുമില്ലാതെ, അകല നിന്നുകൊണ്ട്, അത്ഭുതം പ്രവർത്തിച്ച്,ശതാധിപന്റെ ഭ്രത്യന്‍ ദിവ്യനാഥൻ രോഗശാന്തി നൽകുന്നു. ശതാധിപന്റെ വിശ്വാസവും ഈശോയോടുള്ള ആദരവും സമാനതകളില്ലാത്തതാണ്.ഈശോ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു. യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല.
മത്തായി 8 : 10.
വീട്ടിൽ ചെന്ന് ഭ്രത്യന്‍ സൗഖ്യം നൽകാമെന്ന് നാഥൻ ഉറപ്പു നൽകുമ്പോഴും ശതാധിപൻ അവിടുത്തെ നിരുത്സാഹപ്പെടുത്തു കയാണ്. ചെന്നു തൊട്ടു സുഖപ്പെടുത്താമെന്ന് സമ്മതിക്കാൻ അവിടുത്തെ പ്രേരിപ്പിക്കുന്നത് തന്റെ അതിരുകളില്ലാത്ത, അളവുകളില്ലാത്ത, നന്മയാണ്. യഹൂദ പാരമ്പര്യമനുസരിച്ച്, വിജാതീയരുടെ ഭവനത്തിൽ ഒരു യഹൂദൻ പ്രവേശിച്ചാൽ അവൻ അശുദ്ധനാകും എന്ന വസ്തുത മഹാമനസ്കതയോടും കരുതലോടെയും സ്മരിച്ചു കൊണ്ടായിരിക്കാംശതാധിപൻ ഈശോയെ നിരുത്സാഹപ്പെടുത്തിയത് എന്ന് കരുതാവുന്നതാണ്. എന്തായാലും, പരസ്പരം വളരെയേറെ കരുതലുള്ള രണ്ട് വ്യക്തികൾ! ഈശോ തന്റെ ഭവനത്തിൽ എത്താതെ, അവിടുന്ന് അകലെ നിന്ന് കൽപ്പിച്ചാലും തന്റെ ഭൃത്യനെ കീഴടക്കിയിരിക്കുന്ന രോഗം( തിന്മയുടെ ശക്തി) അനുസരിക്കുമെന്ന് ആ ശതാധിപന് നല്ല ബോധ്യമുണ്ടായിരുന്നു. അയാളുടെ വാക്കുകൾ ഈ വസ്തുത വ്യക്തമാക്കുന്നു.മകന് അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ?
മത്തായി 7 : 9.
ഈശോയുടെ അധികാരത്തിന് പരിധികൾ ഇല്ലെന്ന് അയാൾ വിശ്വസിച്ചു. ആ വിശ്വാസത്തെയാണ് ഈശോ പുകഴ്ത്തി പറഞ്ഞത്:അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?
മത്തായി 7 : 10.
ശതാധിപന്റെ ഈ വിശ്വാസത്തിന്റെ വെളിച്ചത്തിൽ, രക്ഷയുടെ അതിർവരമ്പുകൾ യഹൂദ ജനത്തിനും അപ്പുറത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു ഈശോ. രക്ഷ യഹൂദർക്ക് മാത്രമുള്ളതല്ല എന്ന് അവിടുന്ന് സുവ്യക്തമാക്കുന്നു. രക്ഷാകര ചരിത്രത്തിൽ ഇസ്രായേൽ ജനത്തിന് പ്രത്യേക സ്ഥാനമുണ്ട്. മാതാവും യൗസേപ്പിതാവും മനുഷ്യൻ എന്ന നിലയിൽ ഈശോയും യഹൂദരാണ്, ദാവീദ് വംശജരാണ്. എന്നാൽ ഈശോ പാപികളെ തേടിവന്ന ലോകരക്ഷകനാണ്.മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള് നല്‍കും!
മത്തായി 7 : 11.
പിതാവായ ദൈവം അബ്രാഹത്തോടെ ചെയ്ത രക്ഷാകര വാഗ്ദാനത്തിൽ സകല ജനതകളെയും അവിടുന്ന് ഉൾപ്പെടുത്തിയിരിക്കുന്നു. അവിടെന്നു ലളിത സുന്ദരമായും സുവ്യക്തമായും പറയുന്നു:” നിന്നിലൂടെ പൂമുഖത്തെ സകലജനതകളും അനുഗ്രഹീതമാകും” (ഉല്പത്തി 12: 3 ).
പക്ഷേ,ക്രമേണ യഹൂദർ രക്ഷ തങ്ങളുടെ മാത്രമാണെന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക് വഴുതിവീണു. ഈ സന്ദർഭം ഉപയോഗപ്പെടുത്തി, ദൈവം അബ്രാഹത്തോടെ ചെയ്ത വാഗ്ദാനത്തോട് നൂറുശതമാനം വിശ്വസ്തത പുലർത്തുന്നവനാണെന്ന് ഈശോ സ്ഥാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. പിതാവിന്റെ ഹിതം നിറവേറ്റി, രക്ഷാസ്രോതസ്സുകളായ കൂദാശ കളോട് വിശ്വസ്തത പുലർത്തി, ദൈവ കൽപ്പനകൾ കൃത്യമായി പാലിച്ചു ജീവിച്ചവരെല്ലാം, ജീവിക്കുന്നവരെല്ലാം നിത്യജീവൻ അവകാശമാക്കും.