യഥാർത്ഥ ക്രിസ്തു ശിഷ്യൻ എല്ലാ അർത്ഥത്തിലും പ്രാർത്ഥനയുടെ മനുഷ്യൻ ആയിരിക്കണം. ആത്മാവിന്റെ പ്രാണവായുവാണ് പ്രാർത്ഥന. ആത്മാവിൻ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഈശോ ശിഷ്യനോട് ആവശ്യപ്പെടുന്ന മറ്റൊരു സുപ്രധാന കാര്യം അവൻ ദൈവ വചനം ശ്രവിച്ച് തദനുസാരം ജീവിക്കുന്നവനുമാവണമെന്നതാണ്. പ്രാർത്ഥന അനുഭവത്തിൽ ജീവിക്കണമെന്നതുപോലെ തന്നെ പ്രധാനമാണ് വചനാനുഭവത്തിൽ ജീവിക്കുക എന്നത്. ഈശോ പഠിപ്പിച്ച എല്ലാ കാര്യങ്ങൾക്കും അനുസൃതം ക്രിസ്തു ശിഷ്യൻ ജീവിക്കണം.
നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്ത്തിക്കുന്നവരും ആയിരിക്കുവിന്‍.
വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന് തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശ നാണ്.
അവന് തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍ തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.
കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്യ്രത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവന് അനുഗൃഹീത നാകും.
യാക്കോബ് 1 : 22-25
മേൽപ്പറഞ്ഞ വസ്തുതകളെല്ലാം ഊട്ടി ഉറപ്പിക്കുന്ന ഈശോയുടെ ഒരു തിരുവാക്യമാണ് മത്തായി.5:16
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
മത്തായി 5 : 16.
ഇപ്രകാരം ദൈവവചന ശ്രവിക്കുകയും അതിന്റെ ചൈതന്യം ഉൾക്കൊണ്ട് ജീവിക്കുകയും ചെയ്യുന്ന വിശ്വാസി പാറമേൽ പണിത വീടിന് സദൃശ്യനാണ്. അത്തരം വീട് ബലിഷ്ഠം ആയിരിക്കുന്നതുപോലെ വാചനാനുശ്രതം ജീവിക്കുന്നവൻ ആധ്യാത്മിക മണ്ഡലത്തിൽ ബലിഷ്ഠൻ ആയിരിക്കും.
ഇതാണ് ഈശോ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്..
ഇപ്രകാരം ദൈവവചനം ശ്രവിക്കുകയും അതിന്റെ ചൈതന്യം ഉൾക്കൊണ്ട് ജീവിക്കുകയും ചെയ്യുന്ന വിശ്വാസി ഈശോയെ അനുപദം അനുഗമിക്കും. അവരാണ് യഥാർത്ഥ വിവേകമുള്ളവർ.
എന്നാൽ തിരുവചനം ശ്രവിച്ചിട്ടും അതിന് വിലകൽപ്പിക്കാതെ തോന്ന്യാസം ജീവിക്കുന്നതിനെ ഭോഷന് എന്നാണ് ഈശോ വിശേഷിപ്പിക്കുക. പഴയ നിയമത്തിന്റെ വിജ്ഞാന ഗ്രന്ഥങ്ങളിൽ വിവേകളെയും ഭോഷന്മാരെയും കുറിച്ച് പറയുന്നുണ്ട്.
ദുഷ്ടരുടെ വാക്കുകള്‍ രക്തത്തിനുപതിയിരിക്കുന്നു;സത്യസന്ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 12 : 6
വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു;ഭോഷനാകട്ടെ തന്റെ ഭോഷത്തംതുറന്നു കാട്ടുന്നു.
സുഭാഷിതങ്ങള്‍ 13 : 16
തന്റെ മാര്‍ഗം വ്യക്തമായിഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്റെ വിവേകം;വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 14 : 8
ഭോഷന് തന്റെ പിതാവിന്റെ ഉപദേശംപുച്ഛിച്ചുതള്ളുന്നു;വിവേകി ശാസനം ആദരിക്കുന്നു.
സുഭാഷിതങ്ങള്‍ 15 : 5
വീടും സമ്പത്തും പിതാക്കന്മാരില് നിന്ന് അവകാശമായി കിട്ടുന്നു;വിവേകവതിയായ ഭാര്യയാവട്ടെകര്‍ത്താവിന്റെ ദാനമാണ്.
സുഭാഷിതങ്ങള്‍ 19 : 14
മനുഷ്യനെ വിവേകത്തിലേക്ക് നയിക്കുന്ന വചനഭാഗങ്ങൾ മത്തായിയുടെ സുവിശേഷത്തിന്റെ സവിശേഷതയാണ്. 10 കന്യകമാരിൽ അഞ്ചുപേർ വിവേക ശൂന്യരും അഞ്ചുപേർ വിവേകമതികളുമാണ്.സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്ക്കാന് പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.
അവരില്‍ അഞ്ചു പേര് വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു.
വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല.
വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു.
മണവാളന് വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി.
അര്‍ധരാത്രിയില്‍, ഇതാ, മണവാളന്! പുറത്തുവന്ന് അവനെ എതിരേല്ക്കുവിന്! എന്ന് ആര്‍പ്പുവിളിയുണ്ടായി.
ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു.
വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക.
വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.
അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന് വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു.
പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്ഷിച്ചു.
അവന് പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല.
അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
മത്തായി 25 : 1-13